'മരിച്ചവരുടെ നഗരത്തിൽ' കണ്ടെത്തിയത് 1,400-ലധികം മമ്മികൾ
മുമ്പ് ഈ നഗരം 'സ്വാന്‍' (Swan) എന്നാണ് അറിയപ്പെട്ടിരുന്നത്. മാര്‍ക്കറ്റ്' എന്നാണ് ഈ വാക്കിനെ വിവക്ഷിക്കുന്നത്. പിന്നീട് നഗരം 'അസ്വാന്‍' എന്ന് അറിയപ്പെടുകയായിരുന്നു.
മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതില്‍ വിദഗ്ദരായിരുന്നു പുരാതന ഈജിപ്തുകാർ. പുരാതന ഭരണാധികാരികളുടെയും കുടുംബാംഗങ്ങളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും അടക്കം നിരവധി പേരുടെ മൃതദേഹങ്ങള്‍ ഇതിനകം ഈജിപ്തിന്‍റെ വിവിധ പിരമിഡുകളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അസ്വാന്‍ നഗരത്തില്‍ അടുത്ത കാലത്ത് നടത്തിയ ഖനനത്തില്‍ ഏതാണ്ട് 1,400 ല്‍ അധികം മമ്മികളാണ് കണ്ടെത്തിയത്. ഇത്രയേറെ മമ്മികള്‍ ഒരു പ്രദേശത്ത് നിന്നും കണ്ടെത്തിയതോടെ പുരാതന അസ്വാന്‍ നഗരത്തെ 'മരിച്ചവരുടെ നഗരം' എന്നാണ് പുരാവസ്തു ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.
ഏതാണ്ട് 4,500 വര്‍ഷം മുമ്പ് സ്ഥാപിക്കപ്പെട്ടെന്ന് കരുതുന്ന അസ്വാന്‍ നഗരം ഓരേ സമയം വ്യാപാര കേന്ദ്രമായും സൈനിക കേന്ദ്രമായും പ്രവര്‍ത്തിച്ചിരുന്നെന്നാണ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തല്‍. ഇവിടെ നിന്നും കണ്ടെത്തിയ 36 ശവകൂടീരങ്ങളില്‍ ഓരോന്നിലും 30 മുതല്‍ 40 വരെ മമ്മികളാണ് കണ്ടെത്തിയത്. 900 വർഷത്തോളം ഈ ശവകുടീരങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നെന്നും അവിടെ അടക്കം ചെയ്തവർ പകർച്ചവ്യാധികൾ മൂലം മരിച്ചുവെന്ന് കരുതുന്നതായും സയന്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാങ്ക് ഡെപ്പോസിറ്റ് സ്ലിപ്പില്‍ 'തുലാം' രാശി ; 'വൈറല്‍ തട്ടിപ്പെന്ന്' സോഷ്യല്‍ മീഡിയ
മുമ്പ് ഈ നഗരം 'സ്വാന്‍' (Swan) എന്നാണ് അറിയപ്പെട്ടിരുന്നത്. മാര്‍ക്കറ്റ്' എന്നാണ് ഈ വാക്കിനെ വിവക്ഷിക്കുന്നത്. പിന്നീട് നഗരം 'അസ്വാന്‍' എന്ന് അറിയപ്പെടുകയായിരുന്നു. 'നൈൽ നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന അസ്വാന്‍, ഒരേ സമയം സൈനിക കേന്ദ്രമായും വ്യാപാര കേന്ദ്രമായും അക്കാലത്ത് അറിയപ്പെട്ടിരുന്നു. പുരാതന പേർഷ്യൻ, ഈജിപ്ഷ്യൻ, റോമൻ, ഗ്രീക്ക്, ഉപ ഉഷ്ണമേഖലാ ആഫ്രിക്കക്കാർ എന്നിവരായിരുന്നു നഗരത്തിലെ പ്രധാന ജനവിഭാഗമെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു. ഏതാണ്ട്, അഞ്ച് വര്‍ഷത്തോളം നീണ്ട പുരാവസ്തു ഗവേഷണത്തിന് ശേഷമാണ് നഗരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ പുറത്ത് വിട്ടത്. നഗരത്തിലെ ശ്മശാനസ്ഥലം ഏകദേശം 2,70,000 അടിയോളം വ്യാപിച്ച് കിടക്കുന്നതായി മിലാനിൽ നിന്നുള്ള പുരാവസ്തു ഗവേഷകയായ പാട്രിസിയ പിയാസെന്‍റിനി പറയുന്നു. .
പുരാതന ഈജിപ്യന്‍ ഭരണാധികാരിയായിരുന്ന ആഗാ ഖാന്‍ മൂന്നാമന്‍റെ (Aga Khan III) ആധുനിക ശവകുടീരത്തിന് സമീപമുള്ള കുന്നിൻ മുകളിൽ പാളികളായി ക്രമീകരിച്ചിരിക്കുന്ന പുരാതന ശവകുടീരങ്ങളുടെ 10 ഓളം ടെറസുകൾ അടങ്ങിയിട്ടുണ്ടെന്ന് സയൻസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഓരോ മൃതദേഹവും അടക്കം ചെയ്തത് സമൂഹത്തിൽ അവര്‍ക്കുണ്ടായിരുന്ന സ്ഥാനത്തിന് അനുസൃതമായിട്ടാണ്. സമൂഹത്തിലെ ഏറ്റവും ഉന്നതരായ വ്യക്തികള്‍ക്ക് കുന്നിന്‍റെ ഏറ്റവും മുകളിലായിരുന്നു ശവകുടീരം നിര്‍മ്മിച്ചിരുന്നത്. മധ്യവര്‍ഗക്കാര്‍ അവരുടെ താഴെയായും അടക്കപ്പെട്ടു. ബിസി 600 നും എഡി 300 നും ഇടയിലുള്ളതാണ് ശവകുടീരങ്ങളെന്ന് പുരാവസ്തു സംഘം അറിയിച്ചു. പേർഷ്യൻ ഭരണം, ഗ്രീക്ക് ടോളമി രാജവംശം, റോമൻ ഭരണം എന്നിവയുൾപ്പെടെ മധേഷ്യന്‍ ചരിത്രത്തിന്‍റെ പല സുപ്രധാന സംഭവങ്ങളും ഈ കാലഘട്ടത്തിലാണ് സംഭവിച്ചത്. അതേസമയം ഇത്രയേറെ വൈവിധ്യമുള്ള ജനത ഏങ്ങനെയാണ് അക്കാലത്ത് ഒരു നഗരത്തില്‍ ഒരുമിച്ച് ജീവിച്ചിരുന്നതെന്ന അന്വേഷണത്തിലാണ് ഗവേഷക സംഘം.
സൊമാറ്റോ ഡെലിവറി ഏജന്‍റ് ഭക്ഷണ പാക്കറ്റ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം; ക്ഷമാപണം നടത്തി കമ്പനി