കാണാതായ നായ ക്രിസ്മസ് രാത്രി വീട്ടിൽ, ഡോർ ബെല്ലടിച്ചു, ഒത്തുചേരലിന്റെ ആഹ്ലാദത്തിൽ കുടുംബം

എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ക്രിസ്മസ് രാത്രിയിൽ അഥീന വീട്ടിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. അത് വീട്ടുകാരെ ആകെ അമ്പരപ്പിലെത്തിച്ചു. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവർ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. 

missing dog in florida returns home and ring door bell in Christmas eve

വീട്ടിലെ വളർത്തുമൃ​ഗങ്ങളെ വീട്ടിലെ അം​ഗങ്ങളെ പോലെ തന്നെയാണ് എല്ലാവരും കാണുന്നത്. അതിനാൽ തന്നെ അവയെ കാണാതായാൽ സഹിക്കാനാവില്ല. അതുപോലെ ഫ്ലോറിഡയിലുള്ള ഒരു കുടുംബത്തിന് തങ്ങളുടെ ജർമ്മൻ ഷെപ്പേർഡിനെ നഷ്ടപ്പെട്ടു. ഒടുവിൽ ക്രിസ്മസ് രാത്രിയിൽ അവളെ തിരികെ കിട്ടിയ സന്തോഷത്തിലാണ് കുടുംബം. 

ഡിസംബർ 15 -നാണ് ഗ്രീൻ കോവ് സ്പ്രിംഗ്സിലെ വീട്ടിൽ നിന്ന് അഥീന എന്ന് പേരിട്ടിരിക്കുന്ന അവരുടെ പ്രിയപ്പെട്ട നായയെ കാണാതാവുന്നത്. ഇത് കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചു. അങ്ങനെ അഥീനയെ കണ്ടെത്താൻ കുടുംബം വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. അതിനായി ഡോർബെൽ ക്യാമറ സൂക്ഷ്മമായി പരിശോധിച്ചു. മറ്റുള്ളവരുടെ കൂടി സഹായത്തോടെ അയൽപക്കത്തെല്ലാം അരിച്ചു പെറുക്കി. എന്നാൽ, അഥീനയെ കണ്ടെത്താൻ മാത്രം കഴിഞ്ഞില്ല. 

അങ്ങനെ ആ തിരച്ചിൽ കുറച്ചുകൂടി ദൂരത്തേക്ക് അവർ വ്യാപിപ്പിച്ചു. ജാക്സൺവില്ലെ, സെൻ്റ് അഗസ്റ്റിൻ എന്നിവിടങ്ങളിൽ നിന്നുള്ള താമസക്കാരും നഷ്ടപ്പെട്ട നായയെ കണ്ടെത്താൻ വേണ്ടി കുടുംബത്തിനൊപ്പം തിരച്ചിലിനിറങ്ങി. എന്നാൽ, അവിടേയും നിരാശയായിരുന്നു ഫലം. അവർക്കാർക്കും നായയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവിൽ, കുടുംബം അഥീനയെ കണ്ടെത്താനാവുമെന്ന അവരുടെ പ്രതീക്ഷ ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലെത്തി. 

എന്നാൽ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ക്രിസ്മസ് രാത്രിയിൽ അഥീന വീട്ടിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. അത് വീട്ടുകാരെ ആകെ അമ്പരപ്പിലെത്തിച്ചു. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവർ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. 

പുലർച്ചെ 2.30 -നായിരുന്നു സംഭവം. തിരികെയെത്തിയ അഥീന ഡോർബെൽ അടിക്കുകയായിരുന്നത്രെ. ഉടമയായ ബ്രൂക്ക് കോമർ ആണ് റിം​ഗ് ക്യാമറ പരിശോധിച്ചത്. അഥീനയെ കണ്ടതും അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. കുട്ടികളെ ഉണർത്തണ്ട എന്ന് കരുതിയെങ്കിലും അവർ ഉണർന്നുവെന്നും അഥീനയെ കണ്ടതോടെ അവർ വലിയ സന്തോഷത്തിലായി എന്നും കോമർ പറയുന്നു. 

ഇത് ലിഫ്റ്റോ അതോ ശവപ്പെട്ടിയോ? ക്ലോസ്ട്രോഫോബിയ ഉള്ളവർ ഈ വീഡിയോ കാണരുത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios