കാട്ടില്‍ നടക്കാനിറങ്ങി, കാണാതായ 20 -കാരനെ കണ്ടെത്തിയത് അഞ്ച് ആഴ്ചയ്ക്ക് ശേഷം

പലപ്പോഴും -20 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്ന ഹിമപാതമുള്ള പ്രദേശത്തായിരുന്നു 20 കാരന്‍റെ ദീര്‍ഘ ദൂരനടത്തം 
 

missing 20 year old pedestrian is found inside the forest five weeks later


കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് മേയാന്‍ പോയ പശുവിനെ കാണാതെ അന്വേഷിച്ച് ഇറങ്ങിയ മൂന്ന് സ്ത്രീകളെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. ഒടുവില്‍‌ ഇന്ന് പുലര്‍ച്ചെ പോലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് മൂന്ന് പേരെയും കണ്ടെത്തിയത്. അതേസമയം കാനഡയില്‍ നിന്നും സമാനമായ മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. സാം ബെനാസ്റ്റിക്ക് എന്ന 20 കാരന് വേണ്ടിയുള്ള കര, വ്യോമ തിരച്ചിലിലായിരുന്നു കഴിഞ്ഞ അഞ്ച് ആഴ്ചയായി ബ്രിട്ടീഷ് കൊളംബിയയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍. 

വടക്കൻ റോക്കി പർവതനിരകളിലെ റെഡ്ഫെർൻ കെയ്ലി പാർക്കിൽ 10 ദിവസത്തെ മീൻപിടുത്തത്തിനും ദീർഘദൂര കാൽനട യാത്രയ്ക്കുമായി ഒറ്റയ്ക്ക് പോയതായിരുന്നു സാം ബെനാസ്റ്റിക്ക് എന്ന 20 -കാരന്‍. എന്നാല്‍, 10 ദിവസം കഴിഞ്ഞും സാമിനെ കാണാതായതോടെ ആശങ്കയായി. ഒക്ടോബർ 19 -ന് കാണാതായ സാം ബെനാസ്റ്റിക്കിനെ ഓക്ടോബര്‍ മാസം മുഴുവനും കാട്ടിനുള്ളില്‍ അന്വേഷിച്ചെങ്കിലും അന്വേഷണ സംഘത്തിന് ഒരു വിവരവും ലഭിച്ചില്ല. ഈ സമയങ്ങളില്‍ പ്രദേശത്തെ താപനില ചില സമയങ്ങളിൽ -20 സെൽഷ്യസ് വരെ താഴ്ന്നിരുന്നതിനാല്‍ സാമിന് കാലാവസ്ഥയെ അതിജീവിക്കാന്‍ സാധിച്ചിരിക്കില്ലെന്ന നിഗമനത്തിലെത്തിയ അധികൃതര്‍ ഇതോടെ കര, വ്യോമ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. 

കൂറ്റന്‍ മുതലയെ തോളിലേറ്റി പോകുന്ന യുപി സ്വദേശി; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യല്‍ മീഡിയ

അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച റെഡ്ഫെർൻ ലേക്ക് പാതയിലേക്ക് ജോലിക്കായി പോയ രണ്ട് പേര്‍ ബെനാസ്റ്റിക്കിനെ കണ്ടെത്തിയെന്ന ശുഭകരമായ വര്‍ത്ത പിന്നാലെയെത്തി. ശക്തമായ തണുപ്പായതിനാല്‍ താന്‍ രണ്ട് ദിവസം കാറിനുള്ളില്‍ തന്നെയായിരുന്നെന്നും പിന്നീടുള്ള 15 ദിവസത്തോളം പുഴ തീരത്ത് കൂടി നടക്കുകയായിരുന്നെന്നും സാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ശേഷം സാം താഴ്വരയിലേക്ക് നീങ്ങുകയും വരണ്ട പ്രദേശത്ത് ഒരു താത്കാലിക ക്യാമ്പ് നിര്‍മ്മിച്ച് അവിടെ കഴിയുകയായിരുന്നു. 

അതേസമയം പ്രദേശത്ത് തണുപ്പ് ശക്തമായപ്പോള്‍ തന്‍റെ സ്ലീപ്പിംഗ് ബാഗ് പല കഷ്ണങ്ങളായി മുറിച്ച് ശരീരത്തില്‍ കെട്ടിവച്ചാണ് തണുപ്പിനെ പ്രതിരോധിച്ചതെന്നും ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന സാം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ഹിമപാതമുള്ള പ്രദേശത്ത് പരിമിതമായ സൌകര്യങ്ങളോടെ ഒരാള്‍ക്ക് അതിജീവിക്കാന്‍ പ്രയാസമാണെന്ന് പ്രിൻസ് ജോർജ്ജ് സെർച്ച് ആൻഡ് റെസ്ക്യൂ സെർച്ച് മാനേജർ ആദം ഹോക്കിൻസ് പറഞ്ഞു. ഒടുവില്‍ സാമിനെ കണ്ടെത്തി, ആംബുലന്‍സില്‍ കയറ്റുമ്പോള്‍ അദ്ദേഹം കുഴഞ്ഞ് വീണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഹോട്ടൽ ബിരിയാണിയിൽ നിന്നും ലഭിച്ചത് സിഗരറ്റ് കുറ്റി; അല്ലെങ്കിലും വീട്ടിലെ ഭക്ഷണമാണ് നല്ലതെന്ന് സോഷ്യൽ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios