സമൂഹിക പരീക്ഷണത്തിനായി കോടികളുടെ സ്വത്ത് ഉപേക്ഷിച്ചു; ഒടുവിൽ പാതിവഴിയിൽ പദ്ധതി തന്നെ ഉപേക്ഷിച്ച് കോടീശ്വരന്‍

'വൈ ആം ഐ ആം സ്റ്റാർട്ടിംഗ് ഓവർ വേർ എ ഗ്ലോബൽ പാൻഡെമിക് ' എന്ന പേരില്‍ ഒരു യൂറ്റ്യൂബ് വീഡിയോ ചെയ്തു കൊണ്ട് മൈക്ക് തന്‍റെ സാമൂഹിക പരീക്ഷണ പദ്ധതി വിശദീകരിച്ചു.

millionaire gives up assets worth crores of rupees for social experiment finally abandons that project


ജീവിതകാലം കൊണ്ട് നേടിയതുമായ കോടിക്കണക്കിന് രൂപയുടെ സമ്പത്ത് ഒറ്റയടിക്ക് ഒരു പദ്ധതിക്കായി മാറ്റിവയ്ക്കുക. പിന്നീട് പദ്ധതി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ ആ പദ്ധതി തന്നെ അവസാനിപ്പിച്ച് പിന്മാറുക, കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും മൈക്ക് ബ്ലാക്ക് അത്തരമൊരു അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. മൈക്ക് ബ്ലാക്ക് കോടീശ്വരനായത്, പാരമ്പര്യാര്‍ജിത സ്വത്തിലൂടെയല്ല. മറിച്ച് യൂറ്റ്യൂബ് വീഡിയോകള്‍ ചെയ്ത് സാമൂഹിക മാധ്യമ ഇന്‍ഫ്ലൂവന്‍സര്‍ പദവി നേടിയാണ്. തന്‍റെ ജീവിത സമ്പാദ്യമായ ദശലക്ഷക്കണക്കിന് മൂല്യമുള്ള സ്വത്ത് അടക്കം ഉപേക്ഷിച്ചാണ് അദ്ദേഹം തന്‍റെ സാമൂഹിക സാമൂഹിക പരീക്ഷണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ പദ്ധതി തീരുന്നതിന് രണ്ട് മാസം മുമ്പ് അദ്ദേഹം അത് ഉപേക്ഷിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

2020-ൽ, കൊവിഡ് 19 മഹാമാരിയുടെ കാലത്താണ് പുതിയ ആശയവുമായി മൈക്ക് ബ്ലാക്ക് കടന്നുവന്നത്. തന്‍റെ സമ്പാദ്യമെല്ലാം ഉപേക്ഷിക്കുകയാണെന്നും അങ്ങനെ ഉപേക്ഷിച്ച ഇടത്ത് നിന്നും ആദ്യം മുതല്‍ ഒരു മില്യണ്‍ (ഏതാണ്ട് എട്ട് കോടി രൂപ) ഡോളര്‍ തനിക്ക് സമ്പാദിക്കാന്‍ കഴിയുമെന്ന് തെളിയിക്കാനായിരുന്നു മൈക്ക് ബ്ലാക്കിന്‍റെ പദ്ധതി. 'വൈ ആം ഐ ആം സ്റ്റാർട്ടിംഗ് ഓവർ വേർ എ ഗ്ലോബൽ പാൻഡെമിക് ' എന്ന പേരില്‍ ഒരു യൂറ്റ്യൂബ് വീഡിയോ ചെയ്തു കൊണ്ട് മൈക്ക് തന്‍റെ സാമൂഹിക പരീക്ഷണ പദ്ധതി വിശദീകരിച്ചു. പദ്ധതിക്ക് വേണ്ടി തന്‍റെ വിജയകരമായ ബിസിനസ് താല്‍ക്കാലികമായി ഉപേക്ഷിക്കുന്നുവെന്നും അതിനായി തന്‍റെ വസ്തുക്കള്‍ സ്റ്റോറേജിലേക്ക് മാറ്റുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒപ്പം ബാങ്ക് അക്കൌണ്ട് പിന്‍വലിച്ചു. വ്യക്തിപരവും തൊഴില്‍പരവുമായ എല്ലാ ബന്ധങ്ങളില്‍ നിന്നും സ്വയം വിട്ട് നിന്നു. ഒപ്പം വീട് ഉപേക്ഷിച്ച് പൊതുസ്ഥലങ്ങളിലെ ബഞ്ചുകളിലേക്ക് ഉറക്കം മാറ്റി. മഹാമാരിക്കിടെ തന്‍റെ ചുറ്റുമുള്ള മനുഷ്യര്‍ ബുദ്ധിമുട്ടുന്നത് കണ്ടതില്‍ നിന്നാണ് തനിക്ക് ഇത്തരമൊരു സാമൂഹിക പരീക്ഷണത്തിന് പ്രചോദനം ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 

ലോണിൽ ഒപ്പിടാനായി 'മരിച്ച' അമ്മാവനെ ബാങ്കിലെത്തിച്ചു, കേസ്; ഒടുവിൽ സത്യം തുറന്ന് പറഞ്ഞ് യുവതി

ഉയരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധവും യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രതിസന്ധിയും

എല്ലാം ഉപേക്ഷിച്ച്, ഒന്നുമില്ലായ്മയില്‍ നിന്നും ഏങ്ങനെ വിജയം സാധ്യമാക്കാമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ പരീക്ഷണം. വീടും കാറും ഉപജീവന മാർഗവും ഇല്ലാതെ തെരുവിൽ ജീവിക്കാൻ താൻ ആദ്യമൊക്കെ ഏറെ പാടുപെട്ടെന്ന് പിന്നീടുള്ള വീഡിയോകളില്‍ മൈക്ക് പറഞ്ഞു. പലപ്പോഴും തനിക്ക് കുടിവെള്ളം പോലും നിഷേധിക്കപ്പെട്ടു. ഒറ്റ രാത്രി കൊണ്ട് താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു വാന്‍ ഉടമ തന്നെ അദ്ദേഹത്തിന്‍റെ വാനില്‍ കിടക്കാന്‍ അനുവദിച്ചു. പിന്നാലെ ഓണ്‍ലൈനില്‍ തന്‍റെ വീട്ട് സാധനങ്ങള്‍ വിറ്റ് ജീവിക്കാനുള്ള പണം കണ്ടെത്താന്‍ ശ്രമിച്ചു. ഒപ്പം ടെലിമാര്‍ക്കറ്റിംഗ്, ഡെലിവറി ജോലികളിലൂടെ ചെറിയ വരുമാനം കണ്ടെത്താന്‍ ശ്രമിച്ചു. പതുക്കെ ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ വില്പനക്കാരനും വാങ്ങുന്നയാള്‍ക്കും ഇടയിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. അങ്ങനെ പണം കണ്ടെത്തി പതുക്കെ ഒരു ബിസിനസ് ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛന്‍റെ ക്യാന്‍സര്‍ രോഗവും സ്വന്തം ആരോഗ്യപ്രശ്നങ്ങളും മൈക്കിന്‍റെ ബിസിനസ് പദ്ധതികളെ പിന്നിലേക്ക് വലിച്ചു. 

ജീവശാസ്ത്രപരമായി പുരുഷന്‍; യുവതി തിരിച്ചറിഞ്ഞത് വിവാഹത്തിന് തൊട്ടുമുമ്പ്

യാചകനെന്ന് തെറ്റിദ്ധരിച്ചു; കോടീശ്വരന് ഭിക്ഷ നല്‍കി ഒമ്പത് വയസുകാരന്‍, പിന്നീട് സംഭവിച്ചത്

ഒടുവില്‍ നേരത്തെ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്തമായി പദ്ധതി അവസാനിക്കാന്‍ രണ്ട് മാസം ബാക്കിയുള്ളപ്പോള്‍ മൈക്ക് തന്‍റെ സാമൂഹിക പരിഷ്ക്കരണ പദ്ധതിയില്‍ നിന്നും പിന്മാറി. വീട്ടില്‍ നിന്നും ജീവിതം തെരുവിലേക്ക് പറിച്ച് മാറ്റിയപ്പോള്‍ സന്ധികളെ ബാധിക്കുന്ന വാദരോഗം അദ്ദേഹത്തിന്‍റെ സന്ധികളില്‍ വേദന നിറച്ചു. ഒപ്പം അരക്കെട്ടില്‍ ഒരു ട്യൂമര്‍ വളര്‍ന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. മറ്റ് രോഗങ്ങളും കൂടി ചേര്‍ന്നതോടെ മൈക്ക് ശാരീരികമായി തീര്‍ത്തും അവശനായി. ഒടുവില്‍ മറ്റൊരു വീഡിയോയില്‍ മൈക്ക്, 'പദ്ധതി നേരത്തെ അവസാനിപ്പിക്കാന്‍ ഞാന്‍ ഔദ്യോഗികമായി തീരുമാനിച്ചു. പദ്ധതി അവസാനിക്കാന്‍ വെറും രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഇങ്ങനെ ചെയേണ്ടി വന്നതില്‍ എന്നെ ഏറെ വേദനിപ്പിക്കുന്നു. പക്ഷേ, ഇപ്പോള്‍ ഇത് ചെയ്യുന്നതാണ് ശരിയായ കാര്യമെന്ന് എനിക്ക് തോന്നുന്നു. എന്നെ അരികിലേക്ക് തള്ളിവിടുന്ന എന്തോ ഒന്ന് സംഭവിച്ചു. എന്‍റെ ആരോഗ്യം നശിച്ചു. ഇനിയെങ്കിലും അത് പരിപാലിക്കാന്‍ ഞാന്‍ തയ്യാറാകേണ്ടതുണ്ട്.' സാമൂഹിക പദ്ധതിയില്‍ നിന്നുമുള്ള പിന്മാറ്റം പ്രഖ്യാപിച്ച് കൊണ്ട് മൈക്ക് പറഞ്ഞു. 
 

Latest Videos
Follow Us:
Download App:
  • android
  • ios