1912 ല്‍ മുങ്ങിയ ടൈറ്റാനിക്ക് കപ്പലിൽ വിളമ്പിയ ഭക്ഷണത്തിന്‍റെ മെനു ലേലത്തിന്; വില കേട്ട് ഞെട്ടരുത് !

ഭക്ഷണ മെനു മാത്രമല്ല, ബ്ലാങ്കറ്റും പോക്കറ്റ് വാച്ചുമടക്കം ടൈറ്റാനിക്കില്‍ ഉപയോഗിച്ച നിരവധി സാധനങ്ങളാണ് ലേലത്തിനുള്ളത്. പക്ഷേ വില അല്പം കൂടുതലാണ്. 

Menu of food served on Titanic up for auction bkg


1912 ഏപ്രില്‍ 15 ന് കടലില്‍ മുങ്ങിക്കിടന്ന മഞ്ഞുമലയില്‍ ഇടിച്ച് ടൈറ്റാനിക്ക് എന്ന ആഡംബര യാത്രാക്കപ്പല്‍ കടലാഴങ്ങളിലേക്ക് മുങ്ങിയെങ്കിലും നൂറ്റാണ്ട് ഒന്ന് കഴിഞ്ഞിട്ടും ടൈറ്റാനിക്ക് ഇന്നും ആളുകളടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഏറ്റവും ഒടുവിലായി ടൈറ്റാനിക്കിലെ പുരാതന വസ്തുക്കളുടെ ലേലവുമായി ബന്ധപ്പെട്ടാണ് ഇത് വീണ്ടും വാര്‍ത്തകളില്‍ ഇടം തേടിയത്. 111 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുങ്ങുമ്പോള്‍ ടൈറ്റാനിക്ക് കപ്പലില്‍ ഉപയോഗിച്ചിരുന്ന ഒരേയൊരു ഫസ്റ്റ് ക്ലാസ് ഡിന്നർ മെനുവിനാണ് ഇത്തവണ ലേലത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തു. ഇത് ലേലത്തില്‍, £50,000- £70,000 (51,33,900 രൂപ- 71,87,390 രൂപ) ന് വിറ്റ് പോകുമെന്നാണ് ലേല സ്ഥാപനം കരുതുന്നത്. 

മരിച്ച് പോയ ഉടമ തിരിച്ച് വരുന്നതും കാത്ത് മോര്‍ച്ചറിക്ക് മുന്നില്‍ നായ; കണ്ണീരണിഞ്ഞ് സോഷ്യല്‍ മീഡിയ !

തകർച്ചയിൽ നിന്ന് "അതിജീവിച്ചത്" എന്നാണ് ലേല സ്ഥാപനത്തിലെ ആൻഡ്രൂ ആൽഡ്രിഡ്ജ് ഈ മെനുവിനെ വിശേഷിപ്പിച്ചത്. കപ്പല്‍ മുങ്ങിത്താഴ്ന്നപ്പോള്‍ ഒപ്പം 1,500 റില്‍ അധികം മനുഷ്യര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ആഢംബരക്കപ്പലില്‍ സാധാരണക്കാരും ഉണ്ടായിരുന്നെങ്കിലും ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രത്യേക ഭക്ഷണ മെനു ഉണ്ടായിരുന്നത്. ആ മെനുവില്‍ മുത്തുച്ചിപ്പി, ബീഫ്, സ്പ്രിംഗ് ലാംബ്, മല്ലാർഡ് താറാവ് എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ ലേലത്തിലുള്ള മെനു, വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് അക്ഷരങ്ങള്‍ ഭാഗീകമായി മാഞ്ഞ് തുടങ്ങിയ ഒന്നാണ്. 

റൈഡുകളില്‍ 30 ശതമാനവും റദ്ദാക്കി; ഒറ്റ വര്‍ഷം കൊണ്ട് യുബര്‍ ഡ്രൈവര്‍ സമ്പാദിച്ചത് 23 ലക്ഷം രൂപ !

ലേലത്തില്‍ മെനു മാത്രമല്ല ഉള്ളത്. മെനുവിനെക്കാള്‍ വില പ്രതീക്ഷിക്കുന്ന ഒന്നാണ് കപ്പലില്‍ ഉപയോഗിച്ചിരുന്ന ഡെക്ക് ബ്ലാങ്കറ്റ്. ഇതിന് £70,000-£1,00,000 (71,87,390 രൂപ - 1,02,64,400 രൂപ) വില പ്രതീക്ഷിക്കുന്നു. ടൈറ്റാനിക്ക് മുങ്ങിയപ്പോള്‍ അതിജീവിച്ചവരുമായി ന്യൂയോർക്കിലേക്ക് യാത്ര തിരിച്ച ആർഎംഎസ് കാർപാത്തിയ എന്ന രക്ഷാ കപ്പലില്‍ ഈ ഫസ്റ്റ് ക്ലാസ് വൈറ്റ് സ്റ്റാർ ലൈൻ ബ്ലാങ്കറ്റും കരപറ്റിയതായി വിശ്വസിക്കുന്നു. ഒപ്പം, ഏഴ് ദിവസം നീണ്ട് നിന്ന രക്ഷാപ്രവര്‍ത്തനിത്തിനിടെ കടലില്‍ നിന്നും കണ്ടെത്തിയ രണ്ടാം ക്ലാസ് യാത്രക്കാരനായ സിനായ് കാന്‍റ്റിന്‍റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത പോക്കറ്റ് വാച്ചും ലേലത്തിലുണ്ട്. സതാംപ്ടണിൽ നിന്ന് ഭാര്യ മറിയത്തിനൊപ്പം 26 പൗണ്ടിന്‍റെ (2,668.90 രൂപ) ടിക്കറ്റിലാണ് അദ്ദേഹവും പിന്നീട് ലൈഫ് ബോട്ടില്‍ കയറി ദുരന്തത്തെ അതിജീവിച്ച ഭാര്യ മറിയവും ടൈറ്റാനിക്കില്‍ കയറിയത്. ഈ പോക്കറ്റ് വാച്ചിന് £50,000-£80,000 (51,30,950 രൂപ- 82,11,520 രൂപ) ലഭിക്കുമെന്നാണ് ലേലക്കാര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാം ക്ലാസ് യാത്രയ്ക്കുള്ള താരിഫുകള്‍ പരസ്യം ചെയ്ത് നിറം മങ്ങിത്തുടങ്ങിയ ബ്രോഡ്‌സൈഡ് പോസ്റ്ററും ലേലത്തിലുണ്ട്. ഇത്തരം പോസ്റ്ററുകള്‍ പലതും നശിപ്പിക്കപ്പെട്ടുന്നും വിരലിലെണ്ണവുന്നത് മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതെന്നും കരുതുന്നു. നവംബര്‍ 11 ന്  വിൽറ്റ്ഷെയറിലെ ഡിവൈസെസിലെ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലിമിറ്റഡിൽ ലേലം നടക്കും.

2024 ല്‍ ലോക നേതാവിന് നേരെ വധശ്രമമെന്ന ബാബ വംഗയുടെ പ്രവചനം ചര്‍ച്ചയാകുന്നു !
 

Latest Videos
Follow Us:
Download App:
  • android
  • ios