ചെന്നൈ വിമാനത്താവളത്തിനുള്ളിൽ മാട്രിമോണിയൽ ഏജൻസി; വൈറലായി ചിത്രങ്ങൾ

വളരെ രസകരമായാണ് പലരും ഈ ഈ പോസ്റ്റിനോട് പ്രതികരിച്ചത്. 'രണ്ടു മണിക്കൂർ വിശ്രമസമയത്ത് ഒരു ജീവിതപങ്കാളിയെ സുഖമായി കണ്ടെത്താം' എന്നായിരുന്നു ഒരാൾ കുറിച്ചത്.

matrimonial agency in Chennai airport rlp

അന്താരാഷ്‌ട്ര ബ്രാൻഡുകൾ മുതൽ കഫേകൾ വരെ നീളുന്ന വ്യത്യസ്തങ്ങളായ സ്റ്റോറുകൾ കൊണ്ട് സമ്പന്നമാണ് വിമാനത്താവളത്തിന്റെ ടെർമിനൽ. എന്നാൽ, ആ സ്റ്റോറുകൾക്കിടയിൽ ഒരു മാട്രിമോണിയൽ ഏജൻസി ഇടം പിടിക്കുക എന്നത് അധികമാരും പ്രതീക്ഷിക്കാത്ത കാര്യമാണ്. എന്നാൽ, ചെന്നൈ വിമാനത്താവളത്തിൽ നിന്നുമുള്ള ഒരു മാട്രിമോണിയൽ ഏജൻസിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഏറെ അമ്പരപ്പോടെയും കൗതുകത്തോടെയും ആണ് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

X ഉപയോക്താവ് ആയ @Aarsun എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഈ 'എലൈറ്റ് മാട്രിമോണിയൽ' സ്റ്റോറിന്റെ ചിത്രം പങ്കിട്ടത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്; 'വിമാനത്താവളത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ ആശ്രയിക്കാൻ ഒരു ഫാർമസി/കൺവീനിയൻസ് സ്റ്റോർ ഇല്ല, പക്ഷേ ഞാൻ എന്താണ് കണ്ടെത്തിയതെന്ന് നോക്കൂ.' ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിലാണ് വൈറലായത്. ഒക്ടോബർ 22 -ന് പോസ്റ്റ് ചെയ്ത ഈ ചിത്രവും കുറിപ്പും ഇതിനോടകം തന്നെ ഒരു ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞു. 

 

വളരെ രസകരമായാണ് പലരും ഈ ഈ പോസ്റ്റിനോട് പ്രതികരിച്ചത്. 'രണ്ടു മണിക്കൂർ വിശ്രമസമയത്ത് ഒരു ജീവിതപങ്കാളിയെ സുഖമായി കണ്ടെത്താം' എന്നായിരുന്നു ഒരാൾ കുറിച്ചത്. 'ഒരു വധു/വരൻ യാത്രയിൽ ഡ്യൂട്ടി ഫ്രീ'  എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്. എന്നാൽ ഇത് ബുദ്ധിപരമായ ഒരു മാർക്കറ്റിംഗ് തന്ത്രമാണ് എന്നായിരുന്നു മറ്റൊരു ഉപയോഗക്താവ് അഭിപ്രായപ്പെട്ടത്. ഒരു ദിവസം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്കാണ് ഈ മാട്രിമോണിയൽ ഏജൻസി എത്തിപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വായിക്കാം: കാണാതായ ആമയെ മൂന്നരവർഷത്തിന് ശേഷം കണ്ടെത്തി, വീട്ടിൽ നിന്നും അഞ്ച് മൈൽ അകലെ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios