ജോലിക്ക് കയറി വെറും രണ്ടരമാസം, പിരിച്ചുവിടുന്നു എന്ന് ടെക്സ്റ്റ് മെസ്സേജ്, ദുരനുഭവം പങ്കുവച്ച് യുവാവ്

എന്നാൽ, യുവാവ് ഞെട്ടിപ്പോയത് ഒരു ബോർഡം​ഗത്തിൽ നിന്നുള്ള മെസ്സേജ് വന്നതോടെയാണ്. യുവാവിനെ പിരിച്ചുവിടുന്നു എന്നായിരുന്നു സന്ദേശം.

man was fired via text message just two and a half months into his new job

ജോലിസ്ഥലങ്ങളിൽ ഏറ്റവും അധികം ചൂഷണത്തിനിരയാകുന്നവരിൽ ഒരു വിഭാ​ഗമായിരിക്കും തുടക്കക്കാർ. അങ്ങനെയുള്ള അനുഭവം പങ്കുവയ്ക്കുകയാണ് റെഡ്ഡിറ്റിൽ ഒരു യുവാവ്. ജോലിസ്ഥലങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും ചൂഷണങ്ങളുമെല്ലാം മിക്കവാറും ആളുകൾ റെഡ്ഡിറ്റിൽ പങ്കുവയ്ക്കാറുണ്ട്. 

'ഡെവലപ്പേഴ്സ് ഇന്ത്യ' (DevelopersIndia) എന്ന കമ്മ്യൂണിറ്റിയിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ആറ് മാസത്തെ ഇൻ്റേൺഷിപ്പ് എക്സ്പീരിയൻസുള്ള ഈ ഡെവലപ്പർ ഒരു ഫ്രണ്ട്എൻഡ് ഡെവലപ്പറായിട്ടാണ് ഒരു സ്റ്റാർട്ടപ്പിൽ ജോലിക്ക് കയറിയത്. എന്നാൽ, അധികം വൈകാതെ തന്നെ ആ ജോലി മാത്രമല്ല താൻ ചെയ്യേണ്ടത് എന്ന് യുവാവിന് മനസിലായി. ഈ മേഖലയിൽ മുൻപരിചയമുണ്ടായിരുന്നില്ല യുവാവിന്. എന്നാൽ, അത് പഠിച്ചെടുക്കാനും ചെയ്യാനും യുവാവ് ഒരുക്കമായിരുന്നു. പക്ഷേ, അധികം വൈകാതെ തന്നെ അമിതമായ ജോലിഭാരമാണ് യുവാവിന്റെ ചുമലിൽ വന്നുവീണത്. 

'ആദ്യത്തെ ആഴ്ച തന്നെ 70% ജോലികളും ബാക്കെൻഡുമായി ബന്ധപ്പെട്ട ഒരു പ്രോജക്റ്റ് എന്നെ ഏൽപ്പിച്ചു. ചില ജോലികളെല്ലാം എനിക്ക് കൈകാര്യം ചെയ്യാനായി. എന്നാൽ, ചിലത് എന്നെക്കൊണ്ട് സാധിക്കുന്നതായിരുന്നില്ല. അത്തരം പ്രശ്നങ്ങളിൽ താൻ പെട്ടു' എന്നാണ് യുവാവ് പറയുന്നത്. 

വർക്ക് റിവ്യൂവിൽ വരുന്ന മൂന്നോ നാലോ ദിവസത്തെ കാലതാമസം പോലും തന്നെ കുറ്റപ്പെടുത്താനാണ് അവർ ഉപയോ​ഗിച്ചത്. പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും പരിഹാരം ഒന്നുമുണ്ടായില്ല എന്നും യുവാവ് പറയുന്നു. 

എന്നാൽ, യുവാവ് ഞെട്ടിപ്പോയത് ഒരു ബോർഡം​ഗത്തിൽ നിന്നുള്ള മെസ്സേജ് വന്നതോടെയാണ്. യുവാവിനെ പിരിച്ചുവിടുന്നു എന്നായിരുന്നു സന്ദേശം. 'തന്നോട് ഒന്നും സംസാരിക്കാതെതന്നെ തന്നെ പിരിച്ചുവിടുന്നതായി കമ്പനി അറിയിക്കുകയായിരുന്നു. തന്റെ മേലുദ്യോ​ഗസ്ഥരുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ താൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല' എന്നും യുവാവ് പറയുന്നു. 

Got fired today. Feeling confused and defeated. Need suggestions.
byu/nautanki_sala2 indevelopersIndia

ഇത് തന്റെ എന്തെങ്കിലും പിഴവുകൊണ്ടാണോ എന്നാണ് യുവാവിന്റെ സംശയം. എന്നാൽ, നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് നിങ്ങളുടെ പ്രശ്നമല്ല, പരിതാപകരമായ മാനേജ്മെന്റിന്റെ പ്രശ്നമാണ് എന്നാണ് ഒരാൾ കമന്റ് നൽകിയത്. 

'ചിലവ് ചുരുക്കുന്നതിന് വേണ്ടി മിക്കവാറും സ്റ്റാർട്ടപ്പുകൾ തുടക്കക്കാരെ ഇതുപോലെ ചൂഷണം ചെയ്യാറുണ്ട്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ജോലിക്ക് കയറും മുമ്പ് തന്നെ എന്തൊക്കെയാണ് നമ്മുടെ റോൾ എന്ന് കൃത്യമായി ചോദിച്ച് മനസിലാക്കേണ്ടതുണ്ട്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്. മറ്റ് ചിലർ പറഞ്ഞത്, 'മിക്ക സ്റ്റാർട്ടപ്പുകളും ഇതുപോലൊക്കെ തന്നെയാണ് പെരുമാറുന്നത്' എന്നാണ്. 

ഓർഡർ ചെയ്തത് റോൾ, പാഴ്‍സൽ എത്തിയതും പൊലീസിനെ വിളിച്ച് യുവതി, ‍പരിശോധിച്ചപ്പോൾ കണ്ടത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

Latest Videos
Follow Us:
Download App:
  • android
  • ios