ബോഡിബില്‍ഡിംഗിന് 'സിങ്ക്' ലോഹം സഹായകരമാകുമെന്ന് കരുതി യുവാവ് കഴിച്ച വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി!


ഭക്ഷണം കഴിക്കാനാകാതെ തികച്ചും അവശനിലയിലാണ് ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇയാള്‍ നാണയങ്ങളും കാന്തങ്ങളും തിന്നാറുണ്ടെന്ന് ബന്ധുക്കള്‍ ഡോക്ടര്‍മാരെ അറിയിച്ചു. 

man swallows coins and magnets because he think its helps for bodybuilding bkg


ഴിഞ്ഞ ഇരുപതോളം ദിവസമായി കഠിനമായ ഛർദ്ദിയും വയറുവേദനയുമായി ന്യൂ ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 26 കാരനായ യുവാവിന്‍റെ വയറ്റില്‍ ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയത് 39 നാണയങ്ങളും 37 കാന്തങ്ങളും. നാകം അഥവ് സിങ്ക് ലോഹം ബോഡി ബില്‍‌ഡിംഗില്‍ സഹായിക്കുമെന്ന തെറ്റിദ്ധാരണയിലാണ് അദ്ദേഹം അവ വിഴുങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇയാള്‍ക്ക് മാനസികരോഗമുള്ളതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 

ഭക്ഷണം കഴിക്കാനാകാതെ തികച്ചും അവശനിലയിലാണ് ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇയാള്‍ നാണയങ്ങളും കാന്തങ്ങളും തിന്നാറുണ്ടെന്ന് ബന്ധുക്കള്‍ ഡോക്ടര്‍മാരെ അറിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇയാളുടെ വയറിന്‍റെ എക്സ്-റേ  എടുത്തപ്പോഴാണ് വയറ്റിന്‍റെ നാണയങ്ങളുടെയും കാന്തങ്ങളുടെയും ആകൃതിയിലുള്ള റേഡിയോ തരംഗങ്ങള്‍ക്ക് കടന്ന് ചെല്ലാന്‍ പറ്റാത്ത ചില വസ്തുക്കള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഡോക്ടര്‍മാര്‍ ഇയാളെ സിടി സ്കാനിന് വിധേയനാക്കിയപ്പോഴും വയറ്റില്‍ ചില തടസങ്ങള്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വയറ്റില്‍ നിന്നും നീക്കം ചെയ്തത് 39 നാണയങ്ങളും 37 കാന്തങ്ങളും. 

മടിയന്മാർക്ക് പ്രവേശനമില്ല! 'മരുമകനൊപ്പം ജീവിക്കുക' പദ്ധതിയുമായി വിവാഹ ഏജന്‍സി, നിബന്ധനകള്‍ കേട്ട് ഞെട്ടരുത്!

പേര് വെളിപ്പെടുത്താത്ത 26 കാരന്‍ നേരത്തെ സ്കീസോഫ്രീനിയയ്ക്ക് (schizophrenia) ചികിത്സിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഏഴ് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൃദയം, ഗോളം, നക്ഷത്രം, വെടിയുണ്ടകൾ, ത്രികോണം എന്നിങ്ങനെ വിവിധ ആകൃതികളിലുള്ള 37 കാന്തങ്ങൾക്കൊപ്പം 1, 2, 5 മൂല്യങ്ങളിലുള്ള 39 നാണയങ്ങളും 26 -കാരന്‍റെ വയറ്റില്‍ നിന്നും വിജയകരമായി നീക്കം ചെയ്തതായി ഡോ തരുൺ മിത്തൽ പറഞ്ഞു. 

'നിങ്ങളിത് വായിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ഞാന്‍ മരിച്ചെന്നാണ്'; ക്യാന്‍സർ ബാധിച്ച് മരിച്ച യുവതിയുടെ കുറിപ്പ്

നാണയങ്ങളില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പേശികളെ വളർത്താൻ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇയാള്‍ ഇവ കഴിച്ചത്. നാണയങ്ങളെ വയറ്റിനുള്ളില്‍ സൂക്ഷിക്കാനും നാണയത്തിലെ സിങ്ക് ആകിരണം ചെയ്യാനുമാണ് ഇയാള്‍ കാന്തം വിഴുങ്ങിയതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ മനുഷ്യ ശരീരത്തിന് ദഹിപ്പിക്കാന്‍ കഴിയാത്ത വസ്തുക്കള്‍ ശരീരത്തിനുള്ളില്‍ കടക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്. ചെറുകുടലിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഈ വസ്തുക്കൾ കുടുങ്ങിയതായി മെഡിക്കൽ സംഘം കണ്ടെത്തി.  ശസ്ത്രക്രിയ രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. 

ആന, സിംഹം, കടുവ...; വന്യമൃഗങ്ങള്‍ക്ക് 3,000 ഏക്കറില്‍ 'വൻതാര' പദ്ധതിയുമായി അംബാനി !

Latest Videos
Follow Us:
Download App:
  • android
  • ios