എലികളെ കൊണ്ട് നിറഞ്ഞു, സഹായിക്കണം; പ്രത്യേകതരം സഹായാഭ്യർത്ഥനയുമായി മൃ​ഗസംരക്ഷണകേന്ദ്രം

ആദ്യം ഇയാൾ 450 എലികളെയാണ് ഇവിടെ എത്തിച്ചത്. അടുത്ത 500 എലികളെ ഉടനെ തന്നെ എത്തിക്കുമത്രെ. പ്രശ്നം രൂക്ഷമായതോടെ മൃ​ഗസംരക്ഷണകേന്ദ്രം തന്നെ ജനങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

man surrenders nearly 1000 mice to shelter now seeks help

ന്യൂ ഹാംഷെയറിലെ ഒരു പ്രദേശിക മൃ​ഗസംരക്ഷണകേന്ദ്രം ഇപ്പോൾ നാട്ടുകാർ എങ്ങനെയെങ്കിലും സഹായിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കയാണ്. ഒരാൾ താൻ പെറ്റ് ആയി വളർത്തിയ ഏകദേശം 1,000 എലികളെ ഇവിടെ ഏല്പിച്ചതോടെയാണ് ആകെ പുലിവാലായത്. ഇപ്പോൾ ആ എലികൾ കൂടുതൽ എലികൾക്ക് ജന്മം നൽകുകയാണത്രെ. അതോടെ തൊഴിലാളികൾ നെട്ടോട്ടമോടുകയാണ്. 

"ഞങ്ങൾക്ക് അവയെ ലഭിച്ചിട്ട് വളരെ കുറച്ച് നാളുകളേ ആയുള്ളൂ. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ എലികളിൽ പലതും പ്രസവിച്ചു" മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനു വേണ്ടിയുള്ള ന്യൂ ഹാംഷെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ ഡെന്നിസൺ പറയുന്നു. 

ആദ്യം ഇയാൾ 450 എലികളെയാണ് ഇവിടെ എത്തിച്ചത്. അടുത്ത 500 എലികളെ ഉടനെ തന്നെ എത്തിക്കുമത്രെ. പ്രശ്നം രൂക്ഷമായതോടെ മൃ​ഗസംരക്ഷണകേന്ദ്രം തന്നെ ജനങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തങ്ങൾക്ക് ഇത്രയും എലികളെ കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്നും വളരെ പെട്ടെന്ന് തന്നെ അവയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് ഷെൽട്ടർ അധികൃതർ പറയുന്നത്. 

അതിനാൽ, നാട്ടുകാർ കഴിവതും സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇവർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ​ഗ്ലാസ് ടാങ്കുകൾ ഉണ്ടെങ്കിൽ അത് ആവശ്യമാണ്. എല്ലാ എലികളെയും ഒരുമിച്ചാണ് പാർപ്പിച്ചിരിക്കുന്നത്. അവയെ മാറ്റിപ്പാർപ്പിക്കണം. നല്ല ഭക്ഷണവും സ്ഥലങ്ങളും ഒരുക്കേണ്ടതുണ്ട്. അതിനുള്ള സഹായങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios