മറ്റൊരു സ്ത്രീക്ക് ഒപ്പം പോകാന്‍ കാമുകിക്ക് മുമ്പില്‍ യുവാവിന്‍റെ തട്ടിക്കൊണ്ട് പോകൽ നാടകം; ട്വിസ്റ്റ് !

വ്യക്തി താൽപര്യത്തിന് വേണ്ടി കള്ളക്കഥ ചമച്ച് പൊലീസിന്‍റെ സമയവും സാമ്പത്തിക നഷ്ടവും നഷ്ടപ്പെടുത്തിയതിന്‍റെ പേരിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. കാമുകിയായ യുവതിയുടെ പരാതിയിൽ ഇയാളെ അന്വേഷിക്കുന്നതിനായി 25,000 ഡോളറിലധികം (ഏകദേശം 13,41,890 രൂപ) ചെലവ് വന്നതായാണ് പൊലീസ് പറയുന്നത്. 

man staged the drama of leaving in front of his girlfriend to go with another woman bkg

കാമുകിയുടെ കണ്ണ് വെട്ടിച്ച് മറ്റൊരു സ്ത്രീക്ക് ഒപ്പം സമയം ചെലവഴിക്കാൻ സ്വയം തട്ടിക്കൊണ്ട് പോകൽ നാടകം ആസൂത്രണം ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി. ഓസ്‌ട്രേലിയയിലെ ഡാപ്‌റ്റോയിൽ നിന്നുള്ള പോൾ ഐറ എന്ന യുവാവാണ് കാമുകിയെ പറ്റിക്കാൻ ഇത്തരത്തിൽ വിചിത്രമായ ഒരു മാർഗം സ്വീകരിച്ചത്. തന്നെ അജ്ഞാതർ തട്ടിക്കൊണ്ട് പോയിയെന്ന് കാമുകിയെ വിശ്വസിപ്പിക്കുന്നതിനായി ഇയാൾ കാമുകിയുടെ ഫോണിലേക്ക് വ്യാജ സന്ദേശങ്ങളും അയച്ചു. എന്നാൽ, ഇത് കണ്ട് പരിഭ്രാന്തയായ കാമുകി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കാമുകന്‍റെ കള്ളത്തരങ്ങൾ പുറത്ത് വന്നത്.

അന്ന് വേട്ടയാടപ്പെട്ടു, ഇന്ന് വോട്ട് ബാങ്കും തീവ്രവാദവും; കാനഡയിലെ സിഖ് വംശജരുടെ കഥ

വ്യാപാരിയായ പോൾ ലെറ എന്ന 35-കാരൻ കഴിഞ്ഞ ഡിസംബർ 31 -നാണ് കാമുകിയുടെ കണ്ണിൽ പൊടിയിടാൻ സ്വയം  തട്ടിക്കൊണ്ട് പോകല്‍ വ്യാജമായി സൃഷ്ടിച്ചത്. കാമുകിയെ ഒഴിവാക്കി ഇഷ്ടപ്പെട്ട മറ്റൊരു സ്ത്രീയോടൊപ്പം സമയം ചെലവഴിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കാമുകിയുടെ വിശ്വാസം നേടിയെടുക്കുന്നതിനായി മറ്റൊരു ഫോണിൽ നിന്ന് തട്ടിക്കൊണ്ടു പോയവർ എന്ന വ്യാജേന മോചന ദ്രവ്യം ആവശ്യപ്പെട്ട് കൊണ്ടുള്ള സന്ദേശങ്ങളും ഇയാൾ കാമുകിയുടെ ഫോണിലേക്ക് അയച്ചു. ഇത് കണ്ട് പരിഭ്രാന്തിയായ കാമുകി ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത ഇല്ലവാര ജില്ലയിലെ പൊലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ വഴിയോരത്ത് നിർത്തിയിട്ട നിലയിൽ ഇയാളുടെ വാഹനം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ നിന്നും മറ്റൊരു സ്ത്രീയോടൊപ്പം ഇയാളെ പിടികൂടിയത്. 

'ഒറ്റയ്ക്കെത്തി, ഒറ്റയ്ക്ക് മടങ്ങി'; 25 കോടിയുടെ 'ദില്ലി ഹീസ്റ്റ്' മോഷ്ടാവിനെ പോലീസ് പിടികൂടി

പോലീസ് കസ്റ്റഡിയിലായ പോൾ ലെറ അന്വേഷണ ഉദ്യോഗസ്ഥരോടും ഒരു അജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോയി എന്ന കള്ളകഥ ആവർത്തിച്ചു. ഈ കഥ പോലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തില്ലെങ്കിലും അയാളെ വിട്ടയച്ചു. എന്നാൽ, പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ 12 ദിവസങ്ങൾക്ക് ശേഷം പോളിനെ വീണ്ടും  അറസ്റ്റ് ചെയ്തു. വ്യക്തി താൽപര്യത്തിന് വേണ്ടി കള്ളക്കഥ ചമച്ച് പൊലീസിന്‍റെ സമയവും സാമ്പത്തിക നഷ്ടവും നഷ്ടപ്പെടുത്തിയതിന്‍റെ പേരിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. കാമുകിയായ യുവതിയുടെ പരാതിയിൽ ഇയാളെ അന്വേഷിക്കുന്നതിനായി 25,000 ഡോളറിലധികം (ഏകദേശം 13,41,890 രൂപ) ചെലവ് വന്നതായാണ് പൊലീസ് പറയുന്നത്. തൽഫലമായി പോലീസിന് ഉണ്ടായ ചെലവുകൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതി പോൾ ലെറയോട് ഉത്തരവിട്ടു. പിഴ അടക്കാത്ത പക്ഷം അതിന് ബദലായി മൂന്ന് വർഷത്തെ കമ്മ്യൂണിറ്റി കറക്ഷൻ ഓർഡറും ഇയാൾക്കെതിരെ കോടതി വിധിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios