ഇങ്ങനെയും ജോലിക്ക് അപേക്ഷിക്കാം; ഐഡിയ ക്ലിക്കായി, സ്വി​ഗിയിലേക്കുള്ള യുവാവിന്റെ അപേക്ഷ വൈറൽ

യുവാവിനെ പ്രകാശ് വിശേഷിപ്പിക്കുന്നത് 'ഓൾഡ് സ്കൂൾ' എന്നാണ്. എന്നാൽ, യുവാവ് അപേക്ഷ പോസ്റ്റൽ അയച്ചത് ശരിക്കും വർക്ക് ചെയ്തുവെന്നും അത് ഇഷ്ടപ്പെട്ടു എന്നും പ്രകാശ് സമ്മതിക്കുന്നുണ്ട്.

man send physical job application letter to swiggy Assistant Vice President of Design Saptarshi Prakash shares

തനിക്ക് ലഭിച്ച വളരെ അസാധാരണമെന്ന് തോന്നുന്ന ഒരു ജോലി അപേക്ഷയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സ്വിഗ്ഗിയുടെ ഡിസൈൻ അസി. വൈസ് പ്രസിഡൻ്റ് സപ്തർഷി പ്രകാശ്. ലിങ്ക്ഡ്ഇന്നിലാണ് സപ്തർഷി പ്രകാശ് ചിത്രവും വിവരങ്ങളും പങ്കുവച്ചത്. 

ഇന്ന് ആരും അപേക്ഷയായിക്കൊള്ളട്ടെ ആശംസയായിക്കൊള്ളട്ടെ എന്തുതന്നെ ആയാലും മെയിൽ അയക്കുകയോ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഒക്കെയാണ് ചെയ്യുന്നത്. അല്ലാതെ ആരും പോസ്റ്റലായി ഇവയൊന്നും അയക്കാൻ മെനക്കെടാറില്ല. എന്നാൽ, തയ്യാറാക്കി പ്രിന്റെടുത്ത് ഇന്ത്യാ പോസ്റ്റ് വഴി അയച്ചിരിക്കുന്ന ഒരു അപേക്ഷയാണ് ഒരു ഡിസൈനറിൽ നിന്നും പ്രകാശിന് ലഭിച്ചിരിക്കുന്നത്. 

"ഞാൻ UI/UX -ൽ കരിയർ ആരംഭിക്കുമ്പോൾ, എനിക്ക് എപ്പോഴും ഒരു സ്വപ്നമുണ്ടായിരുന്നു, നിങ്ങളെപ്പോലുള്ള ഒരാളുടെ മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ, സ്വിഗ്ഗി പോലെ ശക്തവും ദീർഘവീക്ഷണമുള്ളതുമായ ഒരു കമ്പനിയോടൊത്ത് എൻ്റെ പ്രൊഫഷണൽ യാത്ര ആരംഭിക്കുക എന്നതായിരുന്നു അത്" എന്നാണ് അപേക്ഷകൻ പറയുന്നത്. 

ഒപ്പം സ്വി​ഗി ആപ്പ് ഉപയോ​ഗിക്കുന്നവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഐഡിയ തന്റെ കയ്യിലുണ്ട് എന്നുകൂടി ഈ അപേക്ഷകൻ പറഞ്ഞു എന്നും പ്രകാശ് പറയുന്നുണ്ട്. “നിങ്ങൾക്കും ടീമിനും മുന്നിൽ ഇത് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ശരിക്കും ഞാൻ പ്രതീക്ഷിക്കുന്നത് എൻ്റെ വർക്ക് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനുമുള്ള ഒരൊറ്റ അവസരമാണ്. എൻ്റെ ഉത്സാഹവും കഠിനാധ്വാനവും ക്രിയേറ്റിവിറ്റിയും സ്വിഗ്ഗിയുടെ ഡിസൈൻ ടീമിന് ഒരു മുതൽക്കൂട്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്“ എന്നും യുവാവിന്റെ അപേക്ഷയിലുണ്ട്. 

യുവാവിനെ പ്രകാശ് വിശേഷിപ്പിക്കുന്നത് 'ഓൾഡ് സ്കൂൾ' എന്നാണ്. എന്നാൽ, യുവാവ് അപേക്ഷ പോസ്റ്റൽ അയച്ചത് ശരിക്കും വർക്ക് ചെയ്തുവെന്നും അത് ഇഷ്ടപ്പെട്ടു എന്നും പ്രകാശ് സമ്മതിക്കുന്നുണ്ട്. എന്നാൽ, നിലവിൽ അങ്ങനെയൊരു പോസ്റ്റ് ഒഴിവില്ലെന്നും പ്രകാശ് പറയുന്നു. പക്ഷേ, യുവാവിനോട് മറ്റ് കാര്യങ്ങൾ കൂടി മെയിൽ ചെയ്യാനും പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്തായാലും, പ്രകാശിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി. ഒരുപാട് പേർ യുവാവിന്റെ ഐഡിയ എന്തായാലും കൊള്ളാം എന്ന് കമന്റ് നൽകിയിട്ടുണ്ട്. 

​ഗവേഷകര്‍ പോലും അമ്പരന്നു, മായൻ ന​ഗരം മറഞ്ഞിരുന്നത് നിബിഡവനത്തിനുള്ളിൽ, പിരമിഡുകളടക്കം വൻനിർമ്മിതികൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios