എന്തുകൊണ്ടെന്റെ മകൾക്ക് ലീവ് കൊടുത്തില്ല, മാനേജർക്ക് മെസ്സേജയച്ച് അച്ഛൻ, വിമർശിച്ച് നെറ്റിസൺസ്

വെക്കേഷന് വേണ്ടി അനുമതിയില്ലാതെ ലീവെടുത്താൽ അത് സ്വമേധയായി രാജിവച്ചതായി കണക്കാക്കുമെന്നും ബോസ് പറയുന്നുണ്ട്. നിങ്ങൾ കുട്ടിയെ രാജിവെക്കാൻ നിർബന്ധിക്കുകയാണ് എന്നാണ് അതേസമയം അച്ഛൻ ആരോപിക്കുന്നത്. 

man send messages to daughters manager after her leave request rejected

മകൾക്ക് ലീവ് നൽകാത്തതിനെ അവളുടെ മാനേജർക്ക് ഒരു അച്ഛനയച്ച മെസ്സേജാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മക്കളുടെ ജോലിസ്ഥലങ്ങളിലും ജോലിക്കാര്യങ്ങളിലും മാതാപിതാക്കൾ ഇടപെടുന്നത് ശരിയാണോ എന്ന ചർച്ചയാണ് ഇത് ഉയർത്തിയിരിക്കുന്നത്. അത് ശരിയല്ല എന്നായിരുന്നു ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം. 

ലോക്കൽ പിസ്സ ജോയിൻ്റ് തന്റെ 16 വയസുള്ള മകൾക്ക് അവധി നൽകിയില്ലെന്നും അതിനാൽ അവൾ ജോലി രാജിവയ്ക്കാൻ നിർബന്ധിതയാവുകയാണ് എന്നുമാണ് അച്ഛൻ പറയുന്നത്. ഇതേ തുടർന്ന് തനിക്ക് അവളുടെ മാനേജർക്ക് മെസ്സേജ് അയക്കേണ്ടി വന്നുവെന്നും ഇയാൾ പറയുന്നു.  

വെക്കേഷന് വേണ്ടി അനുമതിയില്ലാതെ ലീവെടുത്താൽ അത് സ്വമേധയായി രാജിവച്ചതായി കണക്കാക്കുമെന്നും ബോസ് പറയുന്നുണ്ട്. നിങ്ങൾ കുട്ടിയെ രാജിവെക്കാൻ നിർബന്ധിക്കുകയാണ് എന്നാണ് അതേസമയം അച്ഛൻ ആരോപിക്കുന്നത്. 

നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഒരാൾ പറഞ്ഞത്, ചെറിയ സ്ഥാപനങ്ങളിൽ ഒരാൾ 10 ദിവസത്തേക്ക് അവധിയെടുക്കുക എന്നാൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാസങ്ങൾക്ക് മുമ്പ് ചിലപ്പോൾ ലീവ് ചോദിക്കേണ്ടി വരും. അത് മാത്രമല്ല, നിങ്ങളെന്തിനാണ് നിങ്ങളുടെ മകളുടെ ബോസിന് മെസ്സേജ് അയക്കുന്നത് എന്നാണ്. 

അടുത്തൊന്നും യാത്രകളൊന്നും വരാനില്ല എന്ന് പറഞ്ഞാണ് നിങ്ങളുടെ മകൾ ജോലിയിൽ പ്രവേശിച്ചത്. അത് കഴിഞ്ഞ് നിങ്ങൾ ട്രിപ്പ് പ്ലാൻ ചെയ്യുകയും മകളോട് വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതൊന്നും കൂടാതെ അവളുടെ ബോസിന് മെസ്സേജ് അയച്ചുകൊണ്ട് ബോസിന്റെ മുന്നിൽ മകളെ നാണം കെടുത്തുകയും ചെയ്യുന്നു.  ആ യാത്ര വേണ്ടെന്ന് വയ്ക്കലാണ് അവൾക്ക് നന്നായി ജോലി തുടരാനുള്ള അവസരമുണ്ടാക്കുക. അല്ല, ജോലിയേക്കാൾ പ്രാധാന്യം ട്രിപ്പാണെങ്കിൽ ആ ജോലി ഉപേക്ഷിക്കുക എന്നാണ് മറ്റൊരാൾ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios