ആവശ്യപ്പെടാതെ സ്ത്രീധനം, ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യുവാവ്, പിന്നീട് സംഭവിച്ചത്

ഭാര്യയുടെ കുടുംബം താന്‍ ആവശ്യപ്പെടാതെ സ്ത്രീധനം നല്‍കിയെന്നായിരുന്നു കേസ് നല്‍കിയത്. ആദ്യം കോടതി ഈ കേസ് തള്ളിയിരുന്നെങ്കിലും ഇയാള്‍ വീണ്ടും കേസുമായി കോടതിയിലെത്തി. 

Man seeks criminal action against wifes family for giving dowry without asking for it

സ്ത്രീധനത്തിനെതിരെ രാജ്യത്ത് നിയമങ്ങളുണ്ടെങ്കിലും ഇന്നും ഒരാചാരമെന്ന നിലയില്‍ സ്ത്രീധനം നല്‍കുന്നവരും വാങ്ങുന്നവരും സമൂഹത്തിലുണ്ട്. അടുത്തകാലത്തായി സ്ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ ഇത് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്ത്രീധന പ്രശ്നമാണ്. ആവശ്യപ്പെടാതെ തന്നെ സ്ത്രീധനം നൽകിയതിന് ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകുകയാണ് ഒരു യുവാവ്. എന്നാൽ സ്ത്രീധനം നൽകി എന്ന് തെളിയിക്കാൻ കഴിയാതെ വന്നതോടെ ഇയാളുടെ ഹർജി കോടതി തള്ളി.

തനിക്ക് സ്ത്രീധനം നൽകിയതിന് ഭാര്യയുടെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ കുമാർ എന്ന യുവാവാണ് പരാതിയുമായി കോടതിയിലെത്തിയത്. ഭാര്യ വീട്ടുകാർക്കെതിരെ എഫ്ഐആർ എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കുമാറിന്‍റെ അപേക്ഷ 2022 ജൂലൈയിൽ മജിസ്റ്റീരിയൽ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിന് എതിരെയുള്ള റിവിഷൻ ഹർജിയിലാണ് ഇപ്പോൾ അഡീഷണൽ സെഷൻ ജഡ്ജി നവജീത് ബുദ്ധിരാജ വിധി പറഞ്ഞത്. സ്ത്രീധനം ആവശ്യപ്പെടാതെയാണ് നൽകിയതെന്ന് തെളിയിക്കുന്നതിന് പരാതിക്കാരന് കഴിയാതെ വന്നതോടെയാണ് കോടതി ഇയാളുടെ ഹർജി വീണ്ടും തള്ളിയത്.

'പ്രണയം തകർന്നു, പത്ത് ദിവസം 'ബ്രേക്കപ്പ് ലീവ്' വേണം; വ്യത്യസ്തമായ അവധി ആവശ്യം, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഒക്‌ടോബർ 5 -ന് പുറപ്പെടുവിച്ച ഉത്തരവിൽ, ഐപിസിയുടെ 498 എ (ഭർത്താവോ ബന്ധുക്കളോ വിവാഹിതയായ സ്ത്രീയെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത്) പ്രകാരം പരാതിക്കാരന്‍റെ ഭാര്യ നൽകിയ പരാതി ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജഡ്ജി ബുദ്ധിരാജ ചൂണ്ടിക്കാട്ടി. എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ ഭാര്യ വീട്ടുകാർ, തങ്ങൾ കുമാറിന് അയാൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ത്രീധനം നൽകിയെന്ന് വ്യക്തമായി സമ്മതിച്ചിട്ടുണ്ടെന്നും  കോടതി ചൂണ്ടിക്കാട്ടി. എന്നാൽ താൻ ഒരിക്കലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന  കുമാറിന്‍റെ വാദം അടിസ്ഥാനരഹിതമാണെന്നും ഇത് കോടതിയെ കബളിപ്പിക്കാനുള്ള ശ്രമമായാണ് കരുതുന്നതെന്നും കോടതി വിലയിരുത്തി. ഭാര്യ വീട്ടുകാരുമായുള്ള വ്യക്തിവൈരാഗ്യം തീർക്കുന്നതിനായാണ് ഇത്തരത്തിൽ ഒരു പരാതിയുമായി പ്രസ്തുത വ്യക്തി രംഗത്ത് എത്തിയിരിക്കുന്നതെന്നും കോടതി വിലയിരുത്തി. ഭാര്യ വീട്ടുകാർ തന്നെ മർദ്ദിച്ചു എന്നും ഇയാൾ പരാതിയിൽ പറഞ്ഞിരുന്നെങ്കിലും അതും കുമാറിന് തെളിയിക്കാനായില്ല.

ഫ്രഷേഴ്സ് ഡേ ആഘോഷമാക്കി വകുപ്പ് മേധാവിയും; ഇതുപോലൊരു എച്ച് ഒ ഡിയെ എവിടുന്ന് കിട്ടുമെന്ന് കുറിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios