കാണാതായ കോഴികളെ അന്വേഷിച്ച് പോയി; ഒടുവില്‍ കണ്ടെത്തിയത് അതിപുരാതന ഭൂഗര്‍ഭ നഗരം !
കോഴികള്‍ ഒളിച്ചിരിക്കാന്‍ ഇടയുള്ള ഒരു സ്ഥലം മാത്രമാണ് അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. അത് തന്‍റെ നിലവറയിലെ ചെറിയൊരു വിള്ളലായിരുന്നു. കൗതുകം തോന്നിയ അദ്ദേഹം അവിടെ കൂടുതൽ പരിശോധിക്കാൻ തീരുമാനിച്ചു. അതിനായി വിള്ളൽ കണ്ട ഭാഗത്തെ മതിൽ അദ്ദേഹം ഇടിച്ചു കളഞ്ഞു.
നമ്മുടെ കഴ്ചയ്ക്കുമപ്പുറത്ത് ഈ ലോകത്ത് അനേകം അത്ഭുതങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അത്തരത്തിൽ ഒരു വലിയ അത്ഭുതതമാണ് വർഷങ്ങൾക്ക് മുമ്പ് തുർക്കിയിൽ നിന്നുള്ള ഒരു മനുഷ്യന്‍റെ ജീവിതത്തിൽ സംഭവിച്ചത്. അദ്ദേഹം നാളുകളായി വീട്ടിലേക്ക് തിരിച്ച് വരാതിരുന്ന തന്‍റെ വളര്‍ത്ത് കോഴികളെ അന്വേഷിച്ച് ഇറങ്ങിയതായിരുന്നു. അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് ഒരു വലിയ അത്ഭുത ലോകത്തും. ഭൂമിയ്ക്കടിയിലേക്കുള്ള ഓരോ ചുവടും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അന്ന് വരെ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത ഒരു ലോകം അന്ന് അദ്ദേഹത്തിന് മുന്നില്‍ തുറക്കപ്പെട്ടു.
1963-ൽ തുർക്കിയിലെ ഡെറിങ്കുയു പട്ടണത്തിലാണ് സംഭവം. തന്‍റെ വളര്‍ത്ത് കോഴികൾ അപ്രത്യക്ഷമാകുന്നത് പതിവായതോടെയാണ് ഡെറിങ്ക്യൂ സ്വദേശിയായ ആ മനുഷ്യൻ അവയെ അന്വേഷിച്ച് ഇറങ്ങിയത്. അദ്ദേഹം വീടും പരിസരവും വിശദമായി പരിശോധിച്ചു. ആ പരിശോധനയില്‍ കോഴികള്‍ ഒളിച്ചിരിക്കാന്‍ ഇടയുള്ള ഒരു സ്ഥലം മാത്രമാണ് അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. അത് തന്‍റെ നിലവറയിലെ ചെറിയൊരു വിള്ളലായിരുന്നു. കൗതുകം തോന്നിയ അദ്ദേഹം അവിടെ കൂടുതൽ പരിശോധിക്കാൻ തീരുമാനിച്ചു. അതിനായി വിള്ളൽ കണ്ട ഭാഗത്തെ മതിൽ അദ്ദേഹം ഇടിച്ചു കളഞ്ഞു.
അപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തിന് വിശ്വസിക്കാനായില്ല, ഒരു വലിയ ഭൂഗർഭ ശൃംഖല. ഒരു ഗുഹയില്‍ നിന്നും മറ്റൊരു ഗുഹയിലേക്ക് നയിക്കുന്ന ഗുഹാ വഴികള്‍. അതെ അതാണ് പിന്നീട് ലോക പ്രസിദ്ധമായ ഡെറിങ്കുയു ഭൂഗർഭ നഗരം. 280 അടി (85 മീറ്റർ) ആഴത്തിലുള്ള വിശാലമായ ഒരു നഗരം തന്നെ ആയിരുന്നു അത്. പുരാതന എഞ്ചിനീയറിംഗിന്‍റെ അത്ഭുതമായാണ് ചരിത്രകാരന്മാർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ഭൂഗർഭ സമുച്ചയത്തിൽ 20,000 ആളുകളെയും അവരുടെ കന്നുകാലികളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരുന്നു. യുദ്ധമോ അധിനിവേശമോ ഉള്ള സമയങ്ങളിൽ പ്രദേശത്തെ മുഴുവന്‍ ആളുകൾക്കും ഈ ഗുഹാ സമുച്ചയത്തില്‍ സുരക്ഷിതമായി കഴിയാം.
ഡെറിങ്കുയു ഭൂഗർഭ നഗരത്തിന്‍റെ ഉത്ഭവം ബിസി 1200 മുതലാണ്. പുരാതന അനറ്റോലിയൻ ജനതയായ ഹിറ്റിറ്റുകൾ ഫ്രിജിയൻമാരിൽ നിന്ന് രക്ഷപെടാൻ മൃദുവായ അഗ്നിപർവ്വത പാറയിൽ ഗുഹകൾ കൊത്തിയെടുത്തുണ്ടാക്കിയതായിരുന്നു ഇത്. പിന്നീട് റോമാക്കാരും ആദ്യകാല ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ളവര്‍ പ്രദേശം കീഴ്പ്പെടുത്തുകയും പുതുക്കി പണിയുകയും ചെയ്തു. ഈ സമയത്ത് ഭൂഗർഭ അറക്കുള്ളിൽ ആരാധനാലയങ്ങളും തൊഴുത്തുകളും സംഭരണ സ്ഥലങ്ങളും കൂട്ടിച്ചേർത്തതോടെ ഭൂമിക്കടിയില്‍ ആ ഗുഹ ഒരു നഗരമായി വളര്‍ന്നു. വഴികൾ അടയ്ക്കാൻ ഉപയോഗിക്കാവുന്ന ഉരുളൻ പാറകൾ, ശുദ്ധവായു ലഭ്യത ഉറപ്പാക്കാൻ വെന്‍റിലേഷൻ ഷാഫ്റ്റുകൾ, ദുർഗന്ധം വമിക്കുന്നത് തടയാൻ മൃഗങ്ങൾക്കായി പ്രത്യേക സ്ഥലങ്ങൾ എന്നിവ പോലുള്ള സവിശേഷതകൾ ഇതിന്‍റെ വിപുലമായ രൂപകൽപ്പനയിൽ ഉൾപ്പെടുന്നു. 1923 ല്‍ ക്രിസ്തുമത വിശ്വാസികള്‍ പ്രദേശത്ത് നിന്നും നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രദേശം വിസ്മൃതികളിലേക്ക് നീങ്ങിയതും പിന്നീട് 1960 ല്‍ കണ്ടെത്തുകയും ചെയ്യുന്നത്. ഇപ്പോൾ, കപ്പഡോഷ്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്.
ക്യാന്‍സര്‍ അതിജീവിച്ച ആളുടെ മൂക്കില്‍ നിന്നും രക്തം; പരിശോധനയില്‍ കണ്ടെത്തിയത് 150 ഓളം പുഴുക്കളെ!