'മലിനീകരണം സഹിക്കാൻ വയ്യ, ഇന്ത്യ വിട്ടുപോകുന്നു, നിങ്ങളും പോകൂ'; യുവാവിന്‍റെ പോസ്റ്റിന് വന്‍വിമര്‍ശനം

ചിലർ, 'ഇപ്പോൾ തന്നെ പോയിക്കോളൂ, തിരികെ ഇന്ത്യയിലേക്ക് വരികയേ വേണ്ട' എന്നാണ് കമന്റ് നൽകിയത്. എന്നാൽ, തനിക്ക് രാജ്യത്തോടല്ല കുഴപ്പമെന്നും ഈ മലിനീകരണം ആരോ​ഗ്യത്തിന് ഭീഷണിയാണ് എന്നുമാണ് ​ഗൗതത്തിന്റെ മറുപടി.

man says he is frustrated by pollution plans to move to Singapore faces backlash

വിദേശരാജ്യങ്ങളിലേക്ക് ജോലിക്കും പഠനാവശ്യങ്ങൾക്കും ഒക്കെയായി പോകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. വിദേശരാജ്യങ്ങളിൽ പൗരത്വം നേടി സ്ഥിരതാമസമാക്കുന്നവരും ഇന്ന് ഏറെയാണ്. മലിനീകരണം, സൗകര്യങ്ങൾ കുറവ് തുടങ്ങി പല കാരണങ്ങളും ആളുകൾ അതിന് പറയാറുണ്ട്. അതുപോലെ ഒരാളുടെ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. 

സിദ്ധാർത്ഥ് സിം​ഗ് ​ഗൗതം എന്ന യുവാവാണ് താൻ സിം​ഗപ്പൂരിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയാണ് എന്ന് എക്സിൽ (ട്വിറ്ററിൽ) പോസ്റ്റിട്ടിരിക്കുന്നത്. ​യുവാവ് പറയുന്നത്, താൻ ഇന്ത്യയിൽ‌ നിൽക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും അതിനാൽ തന്നെ ഇവിടെ നിന്നും പോകാൻ ആ​ഗ്രഹിക്കുന്നു എന്നുമാണ്. 

'2025 -ൽ ഞാൻ ഇന്ത്യ വിട്ട് സിംഗപ്പൂരിലേക്ക് സ്ഥിരമായി മാറും. ഡോക്യുമെൻ്റേഷൻ പ്രോസസ് നടക്കുകയാണ്. ഇവിടുത്തെ രാഷ്ട്രീയക്കാരെ എനിക്ക് സഹിക്കാനാവില്ല. 40% നികുതി അടച്ചുകൊണ്ട് മലിനമായ വായു ശ്വസിക്കേണ്ടുന്ന ആവശ്യമില്ല. നിങ്ങൾക്ക് ആവശ്യത്തിന് പണമുണ്ടെങ്കിൽ ദയവായി ഇവിടം വിട്ട് പോകണം എന്നതാണ് എൻ്റെ സത്യസന്ധമായ നിർദ്ദേശം' എന്നാണ് ​ഗൗതം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. 

എന്നാൽ, പോസ്റ്റിനെതിരെ വലിയ വിമർശനങ്ങളുയർന്നു. യുവാവ് പറഞ്ഞത് ശരിയല്ല എന്നാണ് മിക്കവരും പറഞ്ഞത്.

വേറെയും നിരവധി കമന്റുകള് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വന്നു. 'ശുദ്ധവായു ശ്വസിക്കാൻ നിങ്ങൾ ഐസ്‌ലാൻഡിലേക്കോ ഏതെങ്കിലും ഇന്ത്യൻ പർവതങ്ങളിലേക്കോ മാറണം, നിങ്ങളുടെ ഏത് ജോലിയും ഇന്ന് റിമോട്ടായി ചെയ്യാനാവും. കാരണം സാറ്റലൈറ്റ് ഇൻ്റർനെറ്റ് എല്ലായിടത്തും ലഭ്യമാണ്. ഭക്ഷണവും ആളുകളും മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം, സന്തോഷത്തെയും പരി​ഗണിക്കുക. മുംബൈ വിട്ട് സിംഗപ്പൂരിലേക്ക് പോകരുത്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 

ചിലർ, 'ഇപ്പോൾ തന്നെ പോയിക്കോളൂ, തിരികെ ഇന്ത്യയിലേക്ക് വരികയേ വേണ്ട' എന്നാണ് കമന്റ് നൽകിയത്. എന്നാൽ, തനിക്ക് രാജ്യത്തോടല്ല കുഴപ്പമെന്നും ഈ മലിനീകരണം ആരോ​ഗ്യത്തിന് ഭീഷണിയാണ് എന്നുമാണ് ​ഗൗതത്തിന്റെ മറുപടി. എന്തായാലും പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചയാണ് നടക്കുന്നത്. 

എന്തൊക്കെ കാണണം? ഫൂട്പാത്തിലൂടെ ചീറിപ്പാഞ്ഞ് താർ, വീഡിയോ പകർത്തിയത് പിന്നിലെ വാഹനത്തിൽ നിന്ന്, വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios