102 രൂപ ഉണ്ടായിരുന്ന അക്കൗണ്ടിലേക്ക് എത്തിയത് 1.24 കോടി, 'പണം നിങ്ങളുടേതെന്ന്' ബാങ്ക്'; പിന്നീട് സംഭവിച്ചത് !

അക്കൗണ്ടിലേക്ക് പണം കയറിയതായി അദ്ദേഹം ബാങ്കിനെ അറിയിച്ചപ്പോൾ അത് 'നിങ്ങളുടെ പണം തന്നെ'യാണന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി. 

man got 1 24 crore in his bank account bank answered the money is his but next happened bkg


രു പൗണ്ട് (102 രൂപ) മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിൽ നിമിഷ നേരം കൊണ്ട് എത്തിയത് 1,22,000 പൗണ്ട് (1.24 കോടി രൂപ) കയറിയത് കണ്ട് അമ്പരന്ന് യുകെ പൗരൻ. കിഴക്കൻ ലണ്ടനിലെ പോപ്ലറിൽ താമസിക്കുന്ന 41 കാരനായ ഉർസ്‌ലാൻ ഖാന്‍റെ അക്കൗണ്ടിലാണ് യാദൃശ്ചികമായി ഇത്രയും തുക കയറിയത്. തന്‍റെ അക്കൗണ്ടിൽ ഇത്തരത്തിൽ പണം കയറിയതായി അദ്ദേഹം ബാങ്കിനെ അറിയിച്ചപ്പോൾ അത് 'നിങ്ങളുടെ പണം തന്നെ'യാണന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി. ഒടുവിൽ ഒരു ദിവസത്തിന് ശേഷം തെറ്റ് മനസ്സിലാക്കിയ ബാങ്ക് ഉർസ്‌ലാൻ ഖാനോട് പണം തിരികെ ചോദിക്കുകയും അദ്ദേഹം ബങ്കിന് അത്രയും തുക തിരികെ നൽകുകയും ചെയ്തു.

പുരാവസ്തു വിറ്റത് 13,000 രൂപയ്ക്ക്; അതേ വസ്തു ലേലത്തില്‍ വിറ്റ വില കേട്ട് ദമ്പതികള്‍ ഞെട്ടി! പിന്നാലെ കേസ്!

ഉർസ്‌ലാൻ ഖാന്‍റെ ഗേറ്റ്ഹൗസ് ബാങ്കിലുള്ള സേവിംഗ്‌സ് അക്കൗണ്ടിലേക്കാണ് പെട്ടെന്നൊരു സുപ്രഭാതത്തിൽ  1.24 കോടി രൂപ നിക്ഷേപിക്കപ്പെട്ടത്. ഒരു പൗണ്ട് മാത്രമുണ്ടായിരുന്ന തന്‍റെ അക്കൗണ്ടിൽ ഇത്രയും വലിയ തുക കണ്ട അദ്ദേഹം അമ്പരന്നു പോയി എന്നു മാത്രല്ല, പണത്തിന്‍റെ ഉറവിടത്തേക്കുറിച്ച് ആശങ്കയുമുണ്ടായി. ഉടൻ തന്നെ അദ്ദേഹം ബാങ്കിലേക്ക് വിളിച്ച് വിവരം അറിയിച്ചു. അപ്പോൾ ബാങ്കിന്‍റെ മറുപടി അത് താങ്കളുടെ പണം തന്നെയാണ് എന്നായിരുന്നു. ഒന്നല്ല, മൂന്ന് തവണ ബാങ്ക് അധികൃതർ ഈ കാര്യം ആവർത്തിച്ചു പറഞ്ഞു. പക്ഷേ, ഉർസ്‌ലാൻ ഖാൻ മാത്രം അത് വിശ്വസിച്ചില്ല. 

ഇസ്രായേലിന് ഉള്ളില്‍ കയറി അക്രമിക്കാന്‍ ധൈര്യം കാട്ടിയ ഹമാസിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ ആരൊക്കെ ?

ഒടുവില്‍ ബാങ്ക് ഉദ്യോഗസ്ഥർ തങ്ങൾക്ക് സംഭവിച്ച പിഴവ് കണ്ടെത്തി തിരിച്ച് വിളിക്കും വരെ അദ്ദേഹം കാത്തിരുന്നു. ഒടുവിൽ ബാങ്കിന്‍റെ വിളി വന്നു. മറ്റേതോ ഒരു അക്കൗണ്ട് ഉടമ പണം ട്രാൻസ്ഫർ ചെയ്തപ്പോൾ സംഭവിച്ച പിശകാണ് ഇത്തരത്തിൽ ഒരു സാഹചര്യമുണ്ടാക്കിയതെന്നായിരുന്നു ബാങ്കിന്‍റെ കണ്ടെത്തല്‍. തുടർന്ന് ബാങ്ക് അധികൃതർ 24 മണിക്കൂറിനുള്ളിൽ പണം തിരികെ അയക്കണമെന്ന് ഉർസ്‌ലാൻ ഖാനോട് ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ അദ്ദേഹം പണം തിരികെ നൽകി. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios