സ്വത്ത് മുൻഭർത്താവിന്‍റേത്, പുനർവിവാഹത്തിന് മുമ്പ് പാപപരിഹാരം ചെയ്യണം; 11 ലക്ഷം തട്ടിയെന്ന് യുവാവിന്‍റെ പരാതി


തന്‍റെ എല്ലാ സ്വത്തുക്കളും മരിച്ച് പോയ മുന്‍ഭര്‍ത്താവിന്‍റെതാണെന്നും അതിനാല്‍ പുനർവിവാഹത്തിന് മുമ്പ് അദ്ദേഹത്തെ പ്രീതിപ്പെടുത്താന്‍ പരിഹാര ക്രിയകള്‍ ചെയ്യേണ്ടതുണ്ടെന്നും വിശ്വസിപ്പിച്ചാണ് യുവതി, പണം തട്ടിയത്. 

Man duped of Rs 11 lakh by fiancee for redressal of sins for ex husband for remarriage

ന്‍റര്‍നെറ്റിന്‍റെ വ്യാപനം ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാപകമാക്കി. തികച്ചും അജ്ഞാതനായി ഇരുന്ന് മറ്റുള്ളവരുടെ കൈയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ചിലർക്ക് അസാമാന്യമായ കഴിവാണ്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് എത്ര തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയാലും ആളുകള്‍ വീണ്ടും വീണ്ടും തട്ടിപ്പുകള്‍ക്ക് ഇരയാക്കപ്പെടുന്നു. പലപ്പോഴും വൈകാരികമായ ബ്ലാക് മെയിലിംഗാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ചൈനയില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഓണ്‍ലൈന്‍ തട്ടിപ്പ് അത്തരത്തിലൊന്നായിരുന്നു. ചൈനയില്‍ അവിവാഹിതരാകുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത കാലത്ത് രേഖപ്പെടുത്തിയത്. ഇതോടെ ഈ മേഖല കേന്ദ്രീകരിച്ചായി തട്ടിപ്പുകള്‍ കൂടുതലും. പുനര്‍വിവാഹിതയാകാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ മുന്‍ഭര്‍ത്താവിനെ പ്രീതിപ്പെടുത്താന്‍ പരിഹാര ക്രിയ ചെയ്യണമെന്നും പറഞ്ഞ് യുവാവില്‍ നിന്നും തട്ടിയത് 11 ലക്ഷം രൂപ. 

ടിയാൻജിനിൽ നിന്നുള്ള വാങ് ആണ് പരാതിക്കാരന്‍. ഓണ്‍ലൈനില്‍ വച്ച് വാങ് പരിചയപ്പെട്ട വിധവയും ഒന്നിലധികം സ്വത്തുകളുടെ ഉടമയെന്ന് സ്വയം വിശേഷിപ്പിച്ച ലീ എന്ന സ്ത്രീയാണ് വാങിനെ തട്ടിപ്പിനിരയാക്കിയതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈനില്‍ പരിചയപ്പെട്ട ലീയുമായി വാങ് പെട്ടെന്ന് തന്നെ അടുത്തു. ഇരുവരും പരസ്പരം കണ്ടിട്ടില്ലെങ്കിലും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. എന്നാല്‍ മരിച്ച് പോയ മുന്‍ഭര്‍ത്താവിന്‍റെ സ്വത്താണ് തന്‍റെ കൈവശമുള്ളതെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ ആത്മാവിനെ പ്രീതിപ്പെടുത്തുന്നതിനായി 'വിവാഹ കിടക്ക കത്തിക്കൽ' എന്ന ചൈനീസ് പരമ്പരാഗത ആചാരം നടത്തണമെന്നും ആവശ്യപ്പെട്ടു. ചടങ്ങിന് വാങ് പങ്കെടുക്കുന്നത് ചിലപ്പോള്‍ മരിച്ച് പോയ ഭര്‍ത്താവിന് ഇഷ്ടപ്പെടില്ലെന്നും അതിനാല്‍ ചടങ്ങിന് വാങ് വരേണ്ടെന്നും ലീ നിര്‍ദ്ദേശിച്ചു. അതേസമയം ചടങ്ങിനാവശ്യമായ 1,00,000 യുവാൻ (11,81,858 രൂപ) വാങ് തന്നെ തരണമെന്നും ലീ ആവശ്യപ്പെട്ടു. ലീ ആവശ്യപ്പെട്ടത് അനുസരിച്ച് പണം വാങ് അക്കൌണ്ടിലേക്ക് ഇട്ടു നല്‍കി. എന്നാല്‍ അതിന് ശേഷം ലീയെ ഒരു തരത്തിലും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും വാങ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുവെന്ന് ഹോങ്ക്സിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.   

ബാഗിന് 2 സെന്‍റീ മീറ്റർ കൂടുതലെന്ന് വിമാനത്താവള അധികൃതർ; യുവതിക്ക് പിഴ അടക്കേണ്ടിവന്നത് 12,000 രൂപ, ട്വിസ്റ്റ്

ചൈനയില്‍ വിവാഹം വാഗ്ദാനം നല്‍കി അവിവാഹിതരായ യുവാക്കളില്‍ നിന്നും പണം തട്ടുന്ന പ്രവണത വര്‍ദ്ധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെര്‍ച്വൽ ലോകത്തെ എത്ര കാലത്തെ പരിചയമുണ്ടെങ്കിലും നേരിട്ട് പരിചയമില്ലാത്ത ആളുകള്‍ക്ക് പണം അടക്കമുള്ള പാരിതോഷികങ്ങള്‍ അയക്കരുതെന്ന് പോലീസും മുന്നറിയിപ്പ്  നല്‍കുന്നു. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ലോകത്തിലെ ഏതാണ്ടെല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോള്‍ ഒരു പോലെ വ്യാപകമാണ്. ഇന്ത്യയില്‍ സാധനങ്ങള്‍ വില്ക്കാനുണ്ടെന്നും വസ്തു വില്‍ക്കാനുണ്ടെന്നും പറഞ്ഞുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളും സാമ്പത്തിക, ലഹരി കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുള്ള തട്ടിപ്പുകളും വ്യാപകമാണ്. 

ആദ്യമായി കുഞ്ഞ് അനുജത്തിയെ കണ്ട ചേട്ടന് സന്തോഷം അടക്കാനായില്ല, അവന്‍ വിതുമ്പി; വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios