Asianet News MalayalamAsianet News Malayalam

ബാക്ക്‌ലെസ്സ്‌ വസ്ത്രം ധരിച്ച യുവതിക്ക് മെസ്സേജ്, ചുട്ട മറുപടിയുമായി യുവതി, പിന്തുണച്ച് സോഷ്യൽ മീഡിയ

ഇങ്ങനെ പിന്നിൽ നിന്നും ക്യാമറയ്ക്ക് പോസ് ചെയ്യരുത് എന്നാണ് യുവതിക്ക് മെസ്സേജ് അയച്ച ആളുടെ ഉപദേശം.

man criticised woman for photo in backless dress screenshot went viral
Author
First Published Oct 16, 2024, 8:03 PM IST | Last Updated Oct 16, 2024, 8:03 PM IST

സ്ത്രീകൾ പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പരിഹസിക്കപ്പെടാറുണ്ട്. ചിലപ്പോൾ അപമാനിക്കപ്പെടാറും ഭീഷണികൾക്കിരയാകേണ്ടിയും വരാറുണ്ട്. എന്നാൽ, ഇന്ന് പല സ്ത്രീകളും ഇതൊന്നും ​ഗൗനിക്കാറില്ല. എന്ന് മാത്രമല്ല, ചിലപ്പോൾ അതിനുള്ള ചുട്ട മറുപടിയും നൽകാറുണ്ട്. അതുപോലെയുള്ള സ്ക്രീൻഷോട്ടുകളും പലരും പങ്കുവയ്ക്കാറുണ്ട്. അതുപോലെ, ഒരു സ്ത്രീ തന്റെ അനുഭവം സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ ത്രെഡ്സിൽ പങ്കുവയ്ക്കുകയുണ്ടായി. 

അവരുടെ വസ്ത്രത്തെ ചൊല്ലി ഒരാളയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ടാണ് യുവതി പങ്കുവച്ചിരിക്കുന്നത്. പ്രസ്തുത ഫോട്ടോയിൽ‌ അവർ ഒരു ബാക്ക്ലെസ് വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പുറംതിരിഞ്ഞുള്ളതാണ് ചിത്രം. യുഎസ്സിലെ അറ്റ്ലാന്റയിൽ നിന്നുള്ള സ്ത്രീ പറയുന്നത് ഈ ചിത്രത്തിന്റെ പേരിൽ തനിക്ക് ചില മെസ്സേജുകൾ ലഭിച്ചു എന്നാണ്. അതിന്റെ സ്ക്രീൻഷോട്ടും അവർ പങ്കുവച്ചിട്ടുണ്ട്. 

ഞാൻ ഈ ഫോട്ടോ പോസ്റ്റ് ചെയ്തതിൽ ആരെങ്കിലും എന്നോട് ഇങ്ങനെ പറഞ്ഞതിനെക്കുറിച്ച് നിങ്ങളെന്താണ് കരുതുന്നത് എന്നാണ് യുവതി ചോദിക്കുന്നത്. ഒപ്പം ഒരു കുടുംബ പരിപാടിയിലാണ് താനിത് ധരിച്ചത് എന്നും യുവതി പറയുന്നുണ്ട്.  

ഇങ്ങനെ പിന്നിൽ നിന്നും ക്യാമറയ്ക്ക് പോസ് ചെയ്യരുത് എന്നാണ് യുവതിക്ക് മെസ്സേജ് അയച്ച ആളുടെ ഉപദേശം. എന്തുകൊണ്ട് എന്ന് ചോദിക്കുമ്പോൾ ബഹുമാനം കൊണ്ടാണ് അങ്ങനെ ഒരു മെസ്സേജ് അയച്ചത് എന്നും ഇയാൾ പറയുന്നു. താൻ മുഖം കാണിക്കുന്നതിന് ഒരു ഇടവേള നൽകിയിരിക്കുകയാണ് എന്നാണ് യുവതി പറയുന്നത്. 

സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഈ സന്ദേശം അയക്കുന്നത് എന്നാണ് യുവാവ് പിന്നെയും പറയുന്നത്. ഒപ്പം പിൻഭാ​ഗം കാണിക്കാൻ മാത്രം സുന്ദരമാണ് നിങ്ങളെന്നും നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്ന മനുഷ്യനും നിങ്ങളുടെ ഭാവി കുടുംബവും ഈ വാക്കുകളെ മാനിക്കുമെന്നും അയാൾ തുടർന്നും പറയുന്നുണ്ട്. 

എന്തായാലും, യുവതി സ്ക്രീൻഷോട്ട് പങ്കുവച്ചതോടെ നിരവധിപ്പേരാണ് അവരെ പിന്തുണച്ചുകൊണ്ട് കമന്റുകൾ നൽകിയിരിക്കുന്നത്. ഇത്തരം മെസ്സേജുകൾക്ക് മറുപടി നൽകി സമയം കളയേണ്ടതില്ലെന്നും അപ്പോൾ തന്നെ ബ്ലോക്ക് ചെയ്യുകയാണ് വേണ്ടതെന്നും പറഞ്ഞവരും ഒരുപാടുണ്ട്. 

ഒന്നല്ല ഒമ്പത് ചെന്നായകൾ, ദമ്പതികളുടെ താമസസ്ഥലത്തിന് ചുറ്റും കറങ്ങി നടക്കുന്നു, കൗതുകകരം ഈ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios