അവിശ്വസനീയം; കൊടുങ്കാറ്റിൽ ഉൾക്കടലിൽ മണിക്കൂറുകൾ, കൂളറിൽ കയറിയിരുന്നു, ഒടുവിൽ രക്ഷാപ്രവർത്തകരെത്തി

അപ്പോഴേക്കും കൊടുങ്കാറ്റ് ആഞ്ഞടിച്ചിരുന്നു. കോസ്റ്റ് ​ഗാർഡ് അദ്ദേഹത്തിന് സുരക്ഷിതമായിരിക്കാനുള്ള നിർദ്ദേശങ്ങളെല്ലാം നൽകി. എന്നാൽ, അപ്പോഴേക്കും കാലാവസ്ഥ വീണ്ടും മോശമായി.

man clinging to a cooler in  Hurricane Milton rescued by Coast Guard pilot and team

മിൽട്ടൺ കൊടുങ്കാറ്റിൽ ഉൾക്കടലിൽ പെട്ടുപോയ മനുഷ്യൻ സ്വന്തം ജീവൻ കാത്തത് കൂളറിന് മുകളിൽ കയറിനിന്ന്. ഒടുവിൽ രക്ഷകരായി കോസ്റ്റ് ഗാർഡ് പൈലറ്റ് ലെഫ്റ്റനൻ്റ് ഇയാൻ ലോഗനും സംഘവും എത്തുകയും ചെയ്തു. മെക്സിക്കോ ഉൾക്കടലിൽ 30 മൈൽ അകലെവച്ചാണ് ഇയാളെ സംഘം രക്ഷപ്പെടുത്തുന്നത്. ഇപ്പോഴും ആ സംഭവം വിശ്വസിക്കാനാവുന്നില്ല എന്നാണ് ലോ​ഗൻ പറയുന്നത്. 

ആദ്യം കണ്ട കാഴ്ച വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. അതൊരു മനുഷ്യനാണ് എന്ന് പോലും തങ്ങൾ കരുതിയിരുന്നില്ല. എന്നാൽ, അടുത്ത് പോയപ്പോഴാണ് അതൊരു മനുഷ്യൻ കൂളറിൽ പൊങ്ങിക്കിടക്കുന്നതാണ് എന്ന് മനസിലായത് എന്നാണ് ഇയാൻ ലോ​ഗൻ പറയുന്നത്. 

കോസ്റ്റ് ഗാർഡ് പറയുന്നത് പ്രകാരം, സെൻ്റ് പീറ്റേഴ്‌സ്ബർഗിന് സമീപമുള്ള ജോൺസ് പാസിൽ നിന്ന് 20 മൈൽ അകലെ ദ്വീപിൽ ഇട്ടിരുന്ന തന്റെ ബോട്ടിൻ്റെ അറ്റകുറ്റപ്പണികൾക്കായി ബുധനാഴ്ച പുലർച്ചെയാണ് ഇയാൾ പോയത്. എന്നാൽ, കരയിലേക്ക് മടങ്ങാൻ ശ്രമിച്ചപ്പോൾ ബോട്ട് വീണ്ടും പ്രവർത്തനരഹിതമായി. അതോടെ അയാൾ അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹം കോസ്റ്റ് ​ഗാർഡുമായി ബന്ധപ്പെട്ടു. 

അപ്പോഴേക്കും കൊടുങ്കാറ്റ് ആഞ്ഞടിച്ചിരുന്നു. കോസ്റ്റ് ​ഗാർഡ് അദ്ദേഹത്തിന് സുരക്ഷിതമായിരിക്കാനുള്ള നിർദ്ദേശങ്ങളെല്ലാം നൽകി. എന്നാൽ, അപ്പോഴേക്കും കാലാവസ്ഥ വീണ്ടും മോശമായി. ലോ​ഗനും സംഘവും കണ്ടെത്തുമ്പോൾ ഇയാളുടെ ബോട്ട് അടുത്ത പരിസരത്ത് പോലും എവിടെയും ഇല്ലായിരുന്നു. തുറന്നു കിടന്ന കൂളറിന്റെ മുകളിൽ ജീവനും കയ്യിൽ പിടിച്ചിരിക്കുകയായിരുന്നു ഇയാൾ. 

ലോ​ഗനും സംഘത്തിനും ഇപ്പോഴും അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചു എന്നത് വിശ്വസിക്കാൻ പോലും ആകുന്നില്ല. അയാളെ കാണുമ്പോൾ 'കാസ്റ്റ് എവേ' സിനിമയിലെ നായകനെ പോലെ ആയിരുന്നു അയാൾ, ആകെ ഉപ്പിൽ മുങ്ങിയിരുന്നു എന്നും ലോ​ഗൻ പറയുന്നു. 

എന്തായാലും, അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായതിന്റെ സമാധാനത്തിലാണ് സംഘം.

ഒടുവിൽ ആ സത്യം തെളിയുമോ? 100 വര്‍ഷം മുമ്പ് എവറസ്റ്റ് കൊടുമുടിയില്‍ കാണാതായ പര്‍വതാരോഹകന്റെ കാല്‍പാദം കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios