വിവാഹം കഴിഞ്ഞ് 14 വർഷത്തിനുശേഷം റിസപ്ഷൻ നടത്തി 42 -കാരൻ, കാരണം...
ചൈനയിലെ ചാങ്ഷയിലുള്ള വെൻ എന്ന 42 -കാരനാണ് ഭാര്യയ്ക്ക് സർപ്രൈസായി ഈ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ദമ്പതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
വിവാഹം എന്നത് ഓരോരുത്തരുടെ ജീവിതത്തിലും വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ, ചിലർ തങ്ങളുടെ വിവാഹത്തിന്റെ ചടങ്ങുകൾ ആഘോഷമായി നടത്തും. എന്നാൽ, മറ്റ് ചിലർ വളരെ ലളിതമായിട്ടായിരിക്കും വിവാഹം കഴിക്കുന്നത്. ഇതെല്ലാം പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. അതുപോലെ മനുഷ്യരുടെ ചോയ്‍സും സാമ്പത്തികാവസ്ഥയും എല്ലാം അതിൽ പ്രധാനഘടകങ്ങളാണ്.
ഏതായാലും ചൈനയിൽ ഒരാൾ വിവാഹം കഴിഞ്ഞ് 14 വർഷത്തിന് ശേഷം തന്റെ വിവാഹത്തിന്റെ ആഘോഷങ്ങൾ ആഡംബരമായി നടത്തിയതാണ് ഇപ്പോൾ വാർത്തയാവുന്നത്. സാമ്പത്തികമായിരുന്നു അദ്ദേഹത്തിന്റെ വിവാഹസമയത്ത് വില്ലൻ. അന്ന് അദ്ദേഹം തന്റെ വിവാഹാഘോഷം ഗംഭീരമായി നടത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും സാമ്പത്തികസ്ഥിതി അതിന് ചേർന്നതായിരുന്നില്ല. ഒടുവിൽ 14 വർഷമായപ്പോഴേക്കും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു വന്നു. ആ സമയത്താണ് അദ്ദേഹം വലിയ തരത്തിലുള്ള വിവാഹാഘോഷം നടത്തിയിരിക്കുന്നത്.
ചൈനയിലെ ചാങ്ഷയിലുള്ള വെൻ എന്ന 42 -കാരനാണ് ഭാര്യയ്ക്ക് സർപ്രൈസായി ഈ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ദമ്പതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. പാട്ടും ബഹളവുമൊക്കെയായിട്ടായിരുന്നു ആഘോഷം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നേരത്തെ തന്നെ ഭർത്താവ് ഭാര്യയ്ക്ക് എന്നെങ്കിലും ഒരിക്കൽ വലിയൊരു വിവാഹാഘോഷം നടത്തും എന്ന് വാക്ക് നൽകിയിരുന്നു.
വെന്നിന്റെ സാമ്പത്തികാവസ്ഥ വിവാഹം കഴിയുമ്പോൾ വളരെ വളരെ മോശമായിരുന്നു. എന്നാൽ, ഭാര്യ പരാതികളൊന്നും പറയാതെ എപ്പോഴും അദ്ദേഹത്തിന് പിന്തുണയുമായി നിന്നു. അപ്പോഴെല്ലാം തനിക്കുവേണ്ടി ഇത്രയധികം ചെയ്യുന്ന തന്റെ ഇണയ്ക്ക് എന്നെങ്കിലും ഒരുനാൾ നല്ലൊരു വിവാഹാഘോഷം നടത്തി സർപ്രൈസ് നൽകണം എന്ന് വെൻ തീരുമാനിച്ചിരുന്നു. ഒടുവിൽ സാമ്പത്തികമായി നല്ല അവസ്ഥയിലെത്തിയപ്പോൾ തന്റെ ആഗ്രഹം അദ്ദേഹം നടപ്പിലാക്കുക തന്നെ ചെയ്തു. ഭാര്യയും ഏറെ ഹാപ്പിയായി.
ഇപ്പോൾ ഹുനാൻ പ്രവിശ്യയിൽ സ്വന്തമായി ഒരു കമ്പനി നോക്കി നടത്തുകയാണ് വെന്നും ഭാര്യയും.
വായിക്കാം: ഞെട്ടിക്കുന്ന വീഡിയോ, പാണ്ടയെ അടുത്ത് കാണാൻ കൂട്ടിൽക്കയറിയ യുവാവിന് സംഭവിച്ചത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: