യുവാവ് 911 -ലേക്ക് വിളിച്ചത് 17 തവണ, ആവശ്യം കേട്ട പൊലീസുകാർ ഞെട്ടി, പിന്നാലെ അറസ്റ്റ്, സംഭവം ന്യൂജേഴ്സിയിൽ

വിൻഡ്‌സറിലെ ഒരു ഹോട്ടലിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ആദ്യം ഇയാൾ വിളിച്ചപ്പോൾ പൊലീസ് അവിടെയെത്തി ഇയാളെ കാണുകയും അടിയന്തിരാവശ്യങ്ങൾക്ക് മാത്രമേ 911 -ലേക്ക് വിളിക്കാവൂ എന്നും, എന്തൊക്കെ ആവശ്യത്തിന് വിളിക്കാം എന്നുമൊക്കെ ഇയാളോട് കൃത്യമായി സംസാരിക്കുകയും ചെയ്തിരുന്നു.

man called 17 times to 911 arrested in New Jersey

എമർജൻസി നമ്പറുകൾ വളരെ അത്യാവശ്യങ്ങൾക്ക് മാത്രം വിളിക്കാനുള്ളതാണ്. ഒരു കാര്യവുമില്ലാതെ തുടരെ തുടരെ എമർജൻസി നമ്പറിലേക്ക് വിളിച്ചാൽ അറസ്റ്റിലായി എന്ന് വരും അല്ലേ? അതുപോലെ ഒരു സംഭവം ന്യൂജേഴ്സിയിലുണ്ടായിരിക്കയാണ്. തുടരെ 911 -ലേക്ക് വിളിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ന്യൂജേഴ്‌സിയിലെ ഈസ്റ്റ് വിൻഡ്‌സറിൽ നിന്നുള്ള 24 -കാരനാണ് 17 തവണ എമർജൻസി നമ്പറിലേക്ക് വിളിച്ചത്. ഡിസംബർ 23 -നാണ് ആദം വോൺ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസിനെ വിളിച്ച് അടുത്തുള്ള ഹൈറ്റ്‌സ്‌ടൗണിലെ ഒരു കടയിൽ പോകാനും തിരികെ വരാനും വാഹനം വിട്ടുതരണം എന്ന് ആവശ്യപ്പെടുകയായിരുന്നത്രെ ഇയാൾ. 

വിൻഡ്‌സറിലെ ഒരു ഹോട്ടലിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ആദ്യം ഇയാൾ വിളിച്ചപ്പോൾ പൊലീസ് അവിടെയെത്തി ഇയാളെ കാണുകയും അടിയന്തിരാവശ്യങ്ങൾക്ക് മാത്രമേ 911 -ലേക്ക് വിളിക്കാവൂ എന്നും, എന്തൊക്കെ ആവശ്യത്തിന് വിളിക്കാം എന്നുമൊക്കെ ഇയാളോട് കൃത്യമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പൊലീസ് പോയിക്കഴിഞ്ഞ ശേഷം ഇയാൾ വീണ്ടും പലതവണ 911 -ലേക്ക് വിളിച്ച് തന്റെ ആവശ്യം ആവർത്തിക്കുകയായിരുന്നത്രെ. ഇങ്ങനെ 17 തവണയാണ് ഇയാൾ പൊലീസിനെ വിളിച്ചത്. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. 

അമേരിക്കയിലെ യൂണിവേഴ്സൽ എമർജൻസി നമ്പറാണ് 911. എമർജൻസി സഹായങ്ങൾക്കാണ് ഈ നമ്പറിൽ വിളിക്കാൻ സാധിക്കുക. യുവാവിന്റെ അറസ്റ്റ് ഈ സംവിധാനം ദുരുപയോ​ഗം ചെയ്തതിനാണ്. ഇയാളുടെ അറസ്റ്റോടെ 911 -ന്റെ പ്രാധാന്യത്തെ കുറിച്ച് ഇവിടെ ചർച്ചകൾ ഉയർന്നിരിക്കുകയാണത്രെ. നേരത്തെയും പല സ്ഥലങ്ങളിലും ഇതുപോലെ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ 911 -ലേക്ക് വിളിച്ചതിന് പലർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. 

(ചിത്രം പ്രതീകാത്മകം)

കാണാതായ നായ ക്രിസ്മസ് രാത്രി വീട്ടിൽ, ഡോർ ബെല്ലടിച്ചു, ഒത്തുചേരലിന്റെ ആഹ്ലാദത്തിൽ കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios