'60 കുപ്പി മദ്യമെവിടേ'യെന്ന് കോടതി; 'അത് രണ്ട് എലികള്‍ കുടിച്ച് തീര്‍ത്തെ'ന്ന് പോലീസ് !

മദ്യം എലികള്‍ കുടിച്ച് തീര്‍ത്തെന്ന് മാത്രമല്ല, യഥാർത്ഥ പ്രശ്നങ്ങൾ കോടതി പരിഗണിക്കമെന്നും പോലീസ്. 

Madhya Pradesh Police said that 60 bottles of liquor were consumed by two rats bkg


ധ്യപ്രദേശിലെ ചിന്ദ്വാരയിൽ പൊലീസ് സ്‌റ്റേഷനിൽ നിന്ന് പിടികൂടിയ 60 കുപ്പി അനധികൃത മദ്യം ദുരൂഹമായി കാണാതായ സംഭവത്തിൽ വിചിത്രമായ വിശദീകരണവുമായി പൊലീസ് രംഗത്ത്. പിടിച്ചെടുത്ത മദ്യം മുഴുവൻ കട്ടു കുടിച്ചത് എലികളാണന്നാണ് പൊലീസിന്‍റെ വാദം. തീർന്നില്ല, സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എലികളെയാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇവയിൽ ഒരു എലിയെ പിടികൂടിയതായും രണ്ടാമനെ കാണാനില്ലെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ മദ്യം കുടിച്ചു തീർത്തത് എലികളാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഏതായാലും അനധികൃത മദ്യ കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കപ്പെട്ടതോടെ ഇവ തെളിയിക്കുന്നത് അധികൃതർക്ക് വെല്ലുവിളിയായിരിക്കുകയാണ്.

'ചുവപ്പെന്നാല്‍ ചെഞ്ചുവപ്പ്'; മണല്‍ത്തരികള്‍ പോലും കാണാനാവാത്തവിധം ചുവപ്പ് നിറമുള്ള ബീച്ച് !

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ കോട്വാലി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 60 കുപ്പി നാടൻ മദ്യമാണ് നശിപ്പിക്കപ്പെട്ടത്. മദ്യത്തിൽ പകുതിയോളം എലികൾ കുടിച്ചതായും ബാക്കിയുണ്ടായിരുന്നവ എലികള്‍ നശിപ്പിച്ചതായുമാണ് കോടതിയിൽ നൽകിയ ഔദ്യോഗിക റിപ്പോർട്ടിൽ പോലീസ് പറയുന്നത്. ചെറിയ പ്ലാസ്റ്റിക് കുപ്പികളിൽ ആയിരുന്നു മദ്യം സൂക്ഷിച്ചിരുന്നതെന്നും എലികൾ കുപ്പികൾ ചവച്ചരച്ച് മദ്യത്തിന് കേടുവരുത്തിയെന്നുമാണ് സംഭവത്തെക്കുറിച്ച്  സ്റ്റേഷൻ ഇൻ ചാർജ് ഉമേഷ് ഗൊഹ്‌ലാനി നൽകുന്ന വിശദീകരണം. കോടതി യഥാർത്ഥ പ്രശ്നങ്ങൾ പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും തെളിവായി കേടുവരുത്തിയ കുപ്പികൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'ഭയാനകം ഈ രക്ഷസത്തിര'; തീരത്തിരുന്നവരെ തൂത്തെടുത്ത് പോകുന്ന കൂറ്റന്‍ തിരമാല

നാല് വര്‍ഷം മുമ്പ് മോഷണം പോയ 50 കോടി രൂപ വിലമതിക്കുന്ന സ്വർണ ടോയ്‌ലറ്റ് കേസ്; നാല് പേര്‍ക്കെതിരെ കേസ്

പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് ഒരു പഴയ കെട്ടിടത്തിലാണെന്നും അതുകൊണ്ടുതന്നെ ഇവിടെ സൂക്ഷിച്ചിരിക്കുന്ന വിവിധ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകൾക്ക് എലികൾ ഭീഷണി ആകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ രസകരമായ മറ്റൊരു കാര്യം പോലീസ് സ്റ്റേഷൻ സൂക്ഷിച്ചിരുന്ന മറ്റൊരു വസ്തുക്കളും എലികൾ ആക്രമിച്ചിട്ടില്ലെന്നതാണ്. ഇതേക്കുറിച്ച് ചോദ്യമുയർന്നതോടെ വിശദീകരണവുമായി വീണ്ടും പൊലീസ് രംഗത്തെത്തി. മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ സാധനങ്ങൾ പിടികൂടുമ്പോൾ അവ എലികൾ എടുക്കാതെ ഇരുമ്പ് പാത്രങ്ങളിലാണ് സൂക്ഷിക്കാറുള്ളതെന്നും ഫയലുകളും മറ്റു പേപ്പറുകളും എലികളുടെ ആക്രമണം ഏൽക്കാത്ത വിധം ഉയരത്തിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നുമാണ് പൊലീസ് വിശദീകരിക്കുന്ത്. എലികൾ മൂലമുള്ള പ്രശ്നം കോട്വാലി പോലീസ് സ്റ്റേഷനിൽ മാത്രമല്ല, ചിന്ദ്വാരയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലും ഉണ്ടായിട്ടുണ്ട്.  ജില്ലാ ആശുപത്രി, കലക്‌ടറേറ്റ് കെട്ടിടം, വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിൽ എലിശല്യം രൂക്ഷമാണ്. നിർണായക രേഖകളും മൃതദേഹങ്ങളും വരെ എലികൾ കടിച്ചതായി പലപ്പോഴായി റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ആദ്യമായാണ് രണ്ട് എലികള്‍ ചേര്‍ന്ന് ഇത്രയേറെ മദ്യം തീര്‍ക്കുന്നത്. 

'ലിയോ' വളര്‍ത്തിയ ഹൈന; ഹൈനകളെ വളര്‍ത്തുന്ന ആഫ്രിക്കന്‍ പാരമ്പര്യം അറിയാം
 

Latest Videos
Follow Us:
Download App:
  • android
  • ios