നിലം മുട്ടും, ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങളുള്ള സ്ത്രീ!
എന്നാൽ, ഈ നഖങ്ങൾ കാണുമ്പോൾ തന്നെ ഇതുവച്ചെങ്ങനെ ഇവർ ഓരോ കാര്യങ്ങൾ ചെയ്യും എന്ന തോന്നലുണ്ടാവുന്നത് സ്വാഭാവികമാണല്ലേ? ശരിയാണ് ഈ നഖങ്ങളുള്ളത് കാരണം അവർക്ക് അതിന്റേതായ ബുദ്ധിമുട്ടുകളും കാണും.
ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നഖവുമായി സ്ത്രീ ഗിന്നസ് ബുക്കിൽ. അവരുടെ രണ്ട് കൈകളിലെയും ആകെ വിരലുകളുടെ നീളം ചേർത്ത് കൂട്ടി നോക്കിയാൽ 42 അടി വരും. ഡയാന എന്ന അറുപത്തിമൂന്നുകാരി കഴിഞ്ഞ 25 വർഷങ്ങളായി നഖം വളർത്തുന്നുണ്ട്. അവളുടെ എല്ലാ നഖവും ചേർത്ത് വെച്ചാൽ അത് ഒരു സാധാരണ സ്കൂൾ ബസിന്റെ നീളം വരും എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നു.
വലതു തള്ളവിരലിന്റെ നഖമാണ് അവളുടെ എല്ലാ നഖങ്ങളിലും വെച്ച് ഏറ്റവും നീളം കൂടിയത്. 138.94 സെന്റി മീറ്റർ വരുമിത്. അവരുടെ ഏറ്റവും ചെറിയ നഖം 109.2 സെ.മീ ആണ് നീളം. 1997 -ലാണ് അവസാനമായി അവർ ഒരു നെയിൽ ക്ലിപ്പർ ഉപയോഗിച്ചത്. അവളുടെ 16 വയസുള്ള മകൾ ലാതിഷ ആസ്ത്മ അറ്റാക്കിനെ തുടർന്ന് ഉറക്കത്തിൽ മരിച്ചതോടെയാണ് അവർ നഖം മുറിക്കുന്നത് അവസാനിപ്പിച്ചത്.
“നഖം വെട്ടിമാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴെല്ലാം, ആ സങ്കടത്തിലൂടെ ഞാൻ വീണ്ടും കടന്നുപോകുന്നത് പോലെ എനിക്ക് കുളിരും. എനിക്ക് വീണ്ടും ആ അനുഭവത്തിലൂടെ പോകാൻ ആഗ്രഹമില്ല, അതിനാൽ ഞാൻ നഖം വെട്ടാതെ സൂക്ഷിച്ചു. അവളെ എന്നോടു ചേർത്തു നിർത്തുന്നത് പോലെയാണ് ഇത്" ഡയാന ഫോക്സ് 9 -നോട് പറഞ്ഞു.
കൈകളിൽ ഏറ്റവും നീളം കൂടിയ നഖങ്ങളുള്ള സ്ത്രീക്കുള്ള മുൻ റെക്കോർഡ് അയന്ന വില്യംസിന്റെ (യുഎസ്എ) ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അവർ അത് മുറിച്ച് കളയാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് കൂട്ടിച്ചേർത്തു. എന്നാൽ, ഡയാനയുടെ റെക്കോർഡ് അയന്നയുടെ റെക്കോർഡ് തകർക്കുന്നത് തന്നെ ആയിരുന്നു.
എന്നാൽ, ഈ നഖങ്ങൾ കാണുമ്പോൾ തന്നെ ഇതുവച്ചെങ്ങനെ ഇവർ ഓരോ കാര്യങ്ങൾ ചെയ്യും എന്ന തോന്നലുണ്ടാവുന്നത് സ്വാഭാവികമാണല്ലേ? ശരിയാണ് ഈ നഖങ്ങളുള്ളത് കാരണം അവർക്ക് അതിന്റേതായ ബുദ്ധിമുട്ടുകളും കാണും. അതിനാൽ തന്നെ നിലത്തു നിന്ന് തുണിയെടുക്കുക, റെഫ്രിജറേറ്റർ തുറക്കുക തുടങ്ങി ജോലികള്‍ പലതും അവർ ചെയ്യുന്നത് കാലുകൾ കൊണ്ടാണത്രെ.