രണ്ടാം ലോക മഹായുദ്ധകാലത്തെ 'രഹസ്യ ചാര' ടണലുകൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാന്‍ ലണ്ടന്‍ !
വിൻസ്റ്റൺ ചർച്ചിലിന്‍റെ സീക്രട്ട് ആർമി ഈ രഹസ്യ തുരങ്കങ്ങൾ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഈ റൂട്ടുകൾ കിംഗ്സ്‍വേ എക്സ്ചേഞ്ച് (Kingsway Exchange) എന്നും അറിയപ്പെട്ടിരുന്നു.
രണ്ട് ലോക മഹായുദ്ധങ്ങളിലും യൂറോപ്പിലെ ഓരോ രാജ്യവും തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷിതമായി ഒളിക്കാൻ നിരവധി രഹസ്യ ഇടങ്ങള്‍ നിര്‍മ്മിച്ചിരുന്നു. സമാനമായി, ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ സൈനികർ പല രഹസ്യ തുരങ്കങ്ങളും ഉപയോഗിച്ചിരുന്നു. എന്നാല്‍ രണ്ടാം ലോകയുദ്ധാനന്തരം ഈ തുരങ്കങ്ങൾ ഉപയോഗിക്കാതെ പതുക്കെ വിസ്മൃതിയിലേക്ക് മറഞ്ഞു. എന്നാൽ, ഇന്ന് അവശിഷ്ടങ്ങളായി തുടരുന്ന രാജ്യത്തെ ഇത്തരം തുരങ്കങ്ങളെ പുനർനിർമ്മിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് സർക്കാർ.
റിപ്പോർട്ടുകൾ പ്രകാരം, ലണ്ടനിലെ ഇത്തരത്തിലുള്ള ഒരു രഹസ്യ തുരങ്കം പൂർണ്ണമായും പുനർനിർമ്മിച്ച് വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ്. വിൻസ്റ്റൺ ചർച്ചിലിന്‍റെ സീക്രട്ട് ആർമി ഈ രഹസ്യ തുരങ്കങ്ങൾ ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഈ റൂട്ടുകൾ കിംഗ്സ്‍വേ എക്സ്ചേഞ്ച് (Kingsway Exchange) എന്നും അറിയപ്പെട്ടിരുന്നു. നഗരത്തിലെ ഹൈ ഹോൾബോണിന് താഴെ സ്ഥിതി ചെയ്യുന്ന ഇത്തരം ഭൂഗർഭ തുരങ്കങ്ങളുടെ ഒരു മൈൽ നീളമുള്ള ശൃംഖലയാണ് ഏറ്റവും രഹസ്യമായ ഇടം. യുദ്ധകാലത്ത് ലണ്ടൻ നിവാസികൾക്ക് അഭയം നൽകാനാണ് ഇവ നിർമ്മിച്ചത്.
അമേരിക്കന്‍ വസ്ത്ര വിപണി കീഴടക്കിയ മദ്രാസ് 'കൈലി'യുടെ കഥ !
പിന്നീട്, ശീതയുദ്ധത്തിന്‍റെ തുടക്കത്തിൽ, തുരങ്കം വിപുലീകരിച്ചു. വൈറ്റ് ഹൗസിനും ക്രെംലിനും ഇടയിലുള്ള ഒരു ഹോട്ട്‌ലൈനായി പ്രവർത്തിക്കുന്ന ഈ തുരങ്കങ്ങൾക്കിടയിൽ അറ്റ്ലാന്‍റിക് ടെലിഫോൺ കേബിൾ പ്രവർത്തിപ്പിക്കുകയും തുടർന്ന് ഇത് കിംഗ്‌സ്‌വേ ടെലിഫോൺ എക്‌സ്‌ചേഞ്ച് എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. യുകെ രഹസ്യാന്വേഷണ ഏജൻസിയായ MI6 (മിലിറ്ററി ഇന്‍റലിജൻസ്, സെക്ഷൻ 6) വർഷങ്ങളായി ഈ രഹസ്യ തുരങ്ക ശൃംഖല ഉപയോഗിക്കുന്നുണ്ട്. 70 വർഷത്തോളം ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം രഹസ്യ തുരങ്കം മറ്റുള്ളവരിൽ നിന്നും ഇംഗ്ലണ്ട് മറച്ചു വെച്ചിരുന്നു. 'ദ ലണ്ടൻ ടണൽസ് ലിമിറ്റഡ്' എന്ന കമ്പനിക്ക് ബ്രിട്ടീഷ് സർക്കാർ കിംഗ്‌സ്‌വേ എക്‌സ്‌ചേഞ്ച് വിൽക്കാൻ തീരുമാനിച്ചതാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. ഈ സൈറ്റ് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ആംഗസ് മുറെ എന്ന ഓസ്‌ട്രേലിയൻ ബാങ്കർ ഈ പദ്ധതിയിൽ 220 ദശലക്ഷം യൂറോ നിക്ഷേപിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. എല്ലാം കൃത്യസമയത്ത് നടന്നാൽ, 2027 ഓടെ ഇത് പൂർത്തിയാകുമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക