ജീവന് ഭീഷണി; കൂറ്റൻ മുതലയെ കൊന്ന് കറിവച്ച്, സദ്യയൊരുക്കി നാട്ടുകാരും പോലീസും


പോലീസ് ഇതിനായി ബുല്ലയിലെ ആദിവാസി സമൂഹത്തിലെ പരമ്പരാഗത ഭൂവുടമകളോടും മുതിർന്നവരോടും സമുദായ അംഗങ്ങളോടും സംസാരിച്ചു. ഒടുവില്‍ കൂട്ടായ തീരുമാനപ്രകാരം മുതലെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

Locals slaughter huge crocodile that is a threat to human beings and prepare a feast with curry

ലോകമെമ്പാടും മനുഷ്യ - മൃഗ സംഘര്‍ഷങ്ങള്‍ ശക്തമാണ്. കാലാവസ്ഥാ വ്യതിയാനം മനുഷ്യ - മൃഗ സംഘര്‍ഷങ്ങള്‍ അതിന്‍റെ പാരമ്യത്തിലെത്തിച്ചു. ഓസ്ട്രേലിയയിലെ ബെയ്ൻസ് നദിയിൽ കഴിഞ്ഞ പ്രളയകാലം വരെ അപകടകരമായ സ്ഥിതിവിശേഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രളയത്തന് പിന്നാലെ നദിയിലേക്ക് ഒഴുകിയെത്തിയത്  3.63 മീറ്റർ നീളമുള്ള ഒരു പടുകൂറ്റന്‍ ഉപ്പുവെള്ള മുതല. പിന്നാലെ നദിയുടെ കരയിലൂടെ പോകുന്ന വളര്‍ത്തുമൃഗങ്ങളും കുട്ടികളും പ്രായമായവരും നിരന്തരം മുതലയുടെ ആക്രമണത്തിന് വിധേയരായി. നിരവധി വളര്‍ത്തുമൃഗങ്ങളെ ഇതിനകം കൊലപ്പെടുത്തിയ മുതലയെ കുറിച്ചുള്ള പരാതികള്‍ വര്‍ദ്ധിച്ചപ്പോള്‍ പ്രാദേശിക പോലീസ് മേധാവികള്‍ പ്രദേശത്തുകാരുമായി കൂടിയാലോചിച്ച് മുതലയുടെ ശല്യം ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

പോലീസ് ഇതിനായി ബുല്ലയിലെ ആദിവാസി സമൂഹത്തിലെ പരമ്പരാഗത ഭൂവുടമകളോടും മുതിർന്നവരോടും സമുദായ അംഗങ്ങളോടും സംസാരിച്ചു. ഒടുവില്‍ കൂട്ടായ തീരുമാനപ്രകാരം മുതലെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. 'പരമ്പരാഗത ഉടമകൾ, മുതിർന്നവർ, കമ്മ്യൂണിറ്റി അംഗങ്ങൾ, പാർക്കുകൾ, വന്യജീവി സംരക്ഷകർ എന്നിവരുമായി കൂടിയാലോചിച്ച്, സമൂഹത്തിന് കാര്യമായ അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുതലയെ വെടിവച്ചു.' എന്ന് പോലീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

ഏഴ് പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് കൊളംബിയക്കാരിയായ യുവതി; കാരണം വിചിത്രം

കൊലപ്പെടുത്തിയ മുതലയെ പക്ഷേ, അടക്കം ചെയ്തില്ല. പകരം ഓസ്ട്രേലിയയിലെ പരമ്പരാഗത രീതിയില്‍ പചകം ചെയ്തു. മുതലയുടെ വാല്‍ഭാഗം സൂപ്പാക്കി. മാസംത്തില്‍ വലിയൊരു ഭാഗം ബാര്‍ബിക്യൂ ചെയ്തു. ഏതാനും ചില കഷ്ണങ്ങള്‍ വാഴയിലയില്‍ പൊതിഞ്ഞ് മണ്ണിനടിയില്‍ വച്ച് തീ കേറ്റി പാകം ചെയ്തെടുത്തെന്നും  പ്രാദേശിക സർജന്‍റ് ആൻഡ്രൂ മക്ബ്രൈഡ് പബ്ലിക് ബ്രോഡ്കാസ്റ്റർ എബിസിയോട് പറഞ്ഞു. മുതല സദ്യയ്ക്ക് പ്രദേശവാസികളെല്ലാവരുമെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ബെയ്ൻസ് നദിയുടെ പടിഞ്ഞാറ് ഭാഗത്ത് മുതലകളുടെ എണ്ണത്തില്‍ അതിവേഗ വര്‍ദ്ധനവാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ തവണത്തെ പ്രളയത്തെ തുടര്‍ന്ന് ഉപ്പുവെള്ള മുതലകള്‍ ഇന്ന് പ്രദേശത്തെ ഏതാണ്ടെല്ലാ ജലാശയങ്ങളിലും എത്തിക്കഴിഞ്ഞു. ഇവ പലപ്പോഴും മനുഷ്യനും വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവന് അപകടങ്ങള്‍ സൃഷ്ടിക്കുന്നു. 

പാമ്പിനെ ആസ്വദിച്ച് കഴിക്കുന്ന ദക്ഷിണ കൊറിയന്‍ യുവതിയുടെ വീഡിയോ വൈറല്‍; വിമർശിച്ച് സോഷ്യല്‍ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios