ഏറ്റവും കൂടുതൽ സസ്യാഹാരികളുള്ള 6 രാജ്യങ്ങൾ ; ഇന്ത്യയുടെ സ്ഥാനമെത്ര?
ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, സസ്യാഹാരം കഴിക്കുന്നവർക്ക് പല രോഗങ്ങളും വരാനുള്ള സാധ്യത വളരെ കുറവാണ്.
എന്തു കഴിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. പൊതുവിൽ രണ്ട് തരം ഭക്ഷണ രീതികളാണ് ഉള്ളത്. വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ. എന്നാൽ, പുതിയ പഠനങ്ങൾ പറയുന്നത് ലോകമെമ്പാടും നിരവധി ആളുകൾ ഇപ്പോൾ സസ്യാഹാരത്തിലേക്ക് മാറിയിരിക്കുന്നു എന്നാണ്. മാംസാഹാരത്തെക്കാള്‍ സസ്യാഹാരം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുവെന്ന പഠനങ്ങള്‍ പുറത്ത് വന്നതാണ് ഇതിനൊരു കാരണമായി പറയുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, സസ്യാഹാരം കഴിക്കുന്നവർക്ക് പല രോഗങ്ങളും വരാനുള്ള സാധ്യത വളരെ കുറവാണ്. നോൺ വെജിറ്റേറിയൻ കഴിക്കുന്നവരിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹൃദയാഘാതം ഇത്തരം രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ലോകത്ത് ഏത് രാജ്യത്താണ് സസ്യാഹാരികൾ കുടുതൽ ഉള്ളത് എന്നറിയാമോ? ഏറ്റവും കുടുതൽ സസ്യാഹാരികൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ ആറ് സ്ഥാനത്തുള്ള രാജ്യങ്ങൾ ഇനി പറയുന്നവയാണ്.
13 എന്ന അശുഭ സംഖ്യ; ലോകമെങ്ങും വ്യാപകമായ ഈ അന്ധവിശ്വാസത്തിന്‍റെ പിന്നിലെന്ത് ?
1. ഇന്ത്യ: ഏറ്റവും കൂടുതൽ സസ്യാഹാരം കഴിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാമത്. ഇന്ത്യയില്‍ 38 ശതമാനത്തിലധികം ആളുകളും സസ്യാഹാരം കഴിക്കുന്നവരാണ്. ഈ ശതമാനത്തിന്‍റെ പ്രധാന പങ്ക് വഹിക്കുന്നവര്‍ ഹരിയാനയിലും രാജസ്ഥാനിലും താമസിക്കുന്നവരാണ്.
2. ഇസ്രായേൽ: ഇസ്രായേലിൽ, ജനസംഖ്യയുടെ 13 ശതമാനം സസ്യാഹാരികളാണ്. വിശപ്പകറ്റാൻ മൃഗങ്ങളെ കൊല്ലുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഇവിടെ താമസിക്കുന്നവർ ശക്തമായി വിശ്വസിക്കുന്നു.
3. തായ്‌വാൻ: സസ്യാഹാരം പിന്തുടരുന്ന ആളുകളുടെ കാര്യത്തിൽ തായ്‌വാൻ മൂന്നാം സ്ഥാനത്താണ്. മൊത്തം ജനസംഖ്യയുടെ 12 ശതമാനം ഇവിടെ സസ്യാഹാരികളാണ്. സസ്യാഹാരികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി ഭക്ഷണശാലകളും ഇവിടെയുണ്ട്. വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളിൽ ഇടത് വശത്ത് സ്വസ്തിക ചിഹ്നം കൊണ്ട് അടയാളപ്പെടുത്തുന്ന പതിവും ഇവിടെയുണ്ട്.
4. ഇറ്റലി: ഇറ്റലിയിൽ 10 ശതമാനം ആളുകൾ പച്ചക്കറികൾ കഴിക്കുന്നു. നോൺ-വെജ് പാചകരീതികൾക്ക് ഇറ്റലി കൂടുതൽ പേരുകേട്ടതാണ്. എങ്കിലും ഇവിടെ സസ്യഭുക്കുകളുടെ എണ്ണവും അതിവേഗം വർധിക്കുന്നതായി പിയു റിസർച്ചിൽ ( PU Research) പ്രസിദ്ധീകരിച്ച റിപ്പോർട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
5. ഓസ്ട്രിയ: വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവരുടെ കാര്യത്തിൽ ഓസ്ട്രിയ അഞ്ചാം സ്ഥാനത്താണ്. ഇവിടെയുള്ള 9 ശതമാനം ആളുകളും പച്ചക്കറികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഓസ്ട്രിയൻ വെജിറ്റേറിയൻ വിഭവങ്ങൾ പൊതുവിൽ മധുരമുള്ള രുചിയോട് കൂടിയതാണ്.
6. ജർമ്മനി: നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ജർമ്മനിയില്‍ കൂടുതലെങ്കിലും 9 ശതമാനം ആളുകൾ ഇവിടെയും സസ്യാഹാരത്തെ മാത്രം ആശ്രയിക്കുന്നവരാണെന്ന് കണക്കുകള്‍ പറയുന്നു.
ആസക്തി അടക്കാനാകാതെ വീടിന്‍റെ ഭിത്തി തുരന്ന് ആര്‍ത്തിയോടെ തിന്നു; ഒടുവില്‍ ലഭിച്ചത് കാന്‍സര്‍ !