200 വര്‍ഷം മുമ്പ് കൗമാരക്കാരിയായ വധുവിന് യുഎസ് പ്രസിഡന്‍റ് എഴുതിയ കത്ത് വിറ്റു പോയത് 32 ലക്ഷം രൂപയ്ക്ക് !
1824 ഡിസംബര്‍ 14 ന് തന്‍റെ അയല്‍വാസിയായ എല്ലെന്‍ മരിയ ബ്രാക്കറ്റിനെഴുതിയ കത്തില്‍ വധൂവരന്മാരുടെ ബന്ധത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം കുറിച്ചു.
യുണൈറ്റഡ് നേഷന്‍സ് ഓഫ് അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളും ജോര്‍ജ്ജ് വാഷിംഗ്ടണിന് ശേഷം രണ്ടാമത്തെ യുഎസ് പ്രസിഡന്‍റുമായ ജോണ്‍ ആഡംസ്, കൗമാരക്കാരിയായ നവവധുവിനെഴുതിയ കത്ത് 200 വര്‍ഷങ്ങള്‍ക്ക് ശേഷം ലേലത്തില്‍ വിറ്റുപോയത് 32 ലക്ഷം രൂപയ്ക്ക്. അലേട്ടർ റാബ് കളക്ഷൻ ഹൗസാണ് കത്ത് ലേലത്തില്‍ വച്ചത്. ജോണ്‍ ആഡംസുമായി അടുത്ത കുടുംബ ബന്ധമുള്ളവരും അയല്‍വാസികളുമായ റോബിന്‍സണ്‍ കുടുംബത്തിലെ കൗമാരക്കാരിയായ വധുവിനാണ് അദ്ദേഹം കാല്‍പ്പനികമായ കത്തെഴുതിയത്. കഴിഞ്ഞ 200 വര്‍ഷമായി റോബിന്‍സണ്‍ കുടുംബത്തിന്‍റെ സ്വകാര്യ ശേഖരത്തിലായിരുന്നു ഈ കത്ത്. 1797 മാര്‍ച്ച് 4 മുതല്‍ 1801 മാര്‍ച്ച് 4 വരെക്കാലത്താണ് ജോണ്‍ ആഡംസ് യുഎസിന്‍റെ പ്രസിഡന്‍റായി സേവനം അനുഷ്ഠിച്ചത്.
1824 ഡിസംബര്‍ 14 ന് തന്‍റെ അയല്‍വാസിയായ എല്ലെന്‍ മരിയ ബ്രാക്കറ്റിനെഴുതിയ കത്തില്‍ വധൂവരന്മാരുടെ ബന്ധത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം കുറിച്ചു. വരന്‍റെ ഭാഗത്ത് ജോണ്‍ ആഡംസും അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുമായ ജഡ്ജ് പീറ്ററും മിസ് റോബിന്‍സണുമാണ് ഉണ്ടായിരുന്നത്. തന്‍റെ ജീവിതകാലം മുഴുവനും വധൂവരന്മാരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കുറിച്ചു. മറ്റൊരു കത്തില്‍ വധൂവരന്മാര്‍ക്ക് അദ്ദേഹം ആശംസകളും സമൃദ്ധിയും നേര്‍ന്നു. കൂടാതെ കത്തിന്‍റെ ഒടുവില്‍ ഒപ്പിനൊപ്പം അദ്ദേഹം വധുവിന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തു.
ജീവിതത്തിന്‍റെ അവസാന നാളുകളിൽ ബോസ്റ്റണിനടുത്തുള്ള മസാച്യുസെറ്റ്‌സിലെ ക്വിൻസിയിലെ പീസ് ഫീൽഡ് എന്ന ഫാം ഹൗസിൽ താമസിക്കുമ്പോഴാണ് അദ്ദേഹം തന്‍റെ അയല്‍വാസിയും കുടുംബ സുഹൃത്തുമായ വധുവിന് ഈ കത്ത് എഴുതിയത്. എലൻ മരിയ ബ്രാക്കറ്റ് പ്രദേശത്തെ ഒരു പ്രാദേശിക കുടുംബത്തിൽ നിന്നുള്ള കുട്ടിയായിരുന്നു. അവൾക്ക് 19 വയസുള്ളപ്പോഴായിരുന്നു വിവാഹം നടന്നത്. തോമസ് റോബിൻസണായിരുന്നു അവളുടെ വരന്‍. കത്തില്‍ പരാമര്‍ശിച്ചിരുന്ന മിസ് റോബിൻസൺ, വരന്‍റെ സഹോദരിയായിരുന്നു. ഈ കത്ത് യുവ ദമ്പതികളായ തോമസിന്‍റെയും എലന്‍റെയും ലെതർ-ബൗണ്ട് സുവനീറുകളുടെ ആൽബത്തിലാണ് സൂക്ഷിച്ചിരുന്നത്. മുൻ പ്രസിഡന്‍റിന്‍റെ ഒപ്പോട് കൂടിയ കത്ത് കുടുംബം ഏക്കാലത്തും വിലമതിച്ചിരുന്നു. കത്ത് ലേലത്തിന് വച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ കത്ത് ഇതുവരെ കണ്ടിട്ടില്ലെന്നാണ് ലേലത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത്. ജോണ്‍ ആഡംസ് യുഎസ് പ്രസിഡന്‍റാകുന്നതിന് മുമ്പ് രണ്ട് തവണ യുഎസ് വൈസ് പ്രസിഡന്‍റായിരുന്നു.
55 ഗ്രാം പോപ് കോണ്‍ 460 രൂപ, 600 എംഎല്‍ പെപ്സി 360 രൂപ; മള്‍ട്ടിപ്ലെക്സിലെ വിലവിവര പട്ടിക വൈറല്‍ !