ഇതെന്റെ അവസാനട്വീറ്റ്; ദയാവധത്തിന് തൊട്ടുമുമ്പ് യുവതിയുടെ പോസ്റ്റ്, ധൈര്യമുള്ളവളെന്ന് നെറ്റിസൺസ്

''ഇത് എൻ്റെ അവസാന ട്വീറ്റായിരിക്കും. എല്ലാവരുടേയും സ്നേഹത്തിന് നന്ദി. ഞാൻ കുറച്ചുകൂടി വിശ്രമിക്കാനും എൻ്റെ പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാനും യാത്രയാവുകയാണ്.''

lauren hoeves last tweet before before being euthanised went viral rlp

നെതർലാൻഡ്സിൽ വിദ​ഗദ്ധരുടെ സഹായത്തോടെ ആത്മഹത്യ ചെയ്യാൻ സാധിക്കും. 'അസിസ്റ്റഡ് സൂയിസൈഡ്' എന്നാണ് ഇത് അറിപ്പെടുന്നത്. എന്നാൽ, അതിന് തക്കതായ കാരണം വേണം. അതുപോലെ അടുത്തിടെ ഒരു യുവതി ഇവിടെ ദയാവധത്തിന് വിധേയയായി. ആ യുവതിയുടെ അവസാനത്തെ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. 

മയാൾജിക് എൻസഫലോ മൈലൈറ്റിസ് എന്ന അസുഖമായിരുന്നു ലോറൻ ഹൂവ് എന്ന യുവതിക്ക്. കുറേ വർഷമായി ഈ അവസ്ഥ കാരണം വലിയ പ്രയാസമായിരുന്നു അവൾ അനുഭവിച്ചിരുന്നത്. പിന്നാലെയാണ് അസിസ്റ്റഡ് സൂയിസൈഡ് നടത്താനുള്ള തീരുമാനം 28 -കാരിയായ ലോറൻ എടുക്കുന്നത്. ജനുവരി 24 -ന് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ അവൾ ഈ ലോകത്തോട് വിട പറഞ്ഞു. 

എന്നാൽ, പോകുന്നതിന് മുമ്പും ആളുകൾക്ക് അവളെ വേദനയോടെ ഓർക്കുന്നതിന് പകരം പുഞ്ചിരിയോടെ ഓർക്കാനുള്ള ഒരു പോസ്റ്റ് അവൾ പങ്കുവച്ചു. ജനുവരി 27 -ന് ഉച്ചകഴിഞ്ഞ് 3.43 -നാണ് ലോറൻ ഒരു മീം പങ്കിട്ടുകൊണ്ട് തന്റെ അവസാനത്തെ പോസ്റ്റ് ഷെയർ ചെയ്തത്. “ഇത് എൻ്റെ അവസാന ട്വീറ്റായിരിക്കും. എല്ലാവരുടേയും സ്നേഹത്തിന് നന്ദി. ഞാൻ കുറച്ചുകൂടി വിശ്രമിക്കാനും എൻ്റെ പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാനും യാത്രയാവുകയാണ്. എന്നിൽ നിന്നുള്ള അവസാന മോർബിഡ് മീം ആസ്വദിക്കൂ“ എന്നാണ് അവൾ കുറിച്ചത്. നിരവധിപ്പേരാണ് അവളുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. അത് കാണാൻ അവളില്ലെങ്കിലും. 

രോ​ഗം കഠിനമായ അവസ്ഥയിലെത്തിയപ്പോഴാണ് ലോറൻ സ്വയം മരിക്കാൻ തീരുമാനമെടുത്തത്. പിന്നാലെ നെതർലാൻഡ്സിൽ അസിസ്റ്റഡ് സൂയിസൈഡിന് വേണ്ടി ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. 'തന്റെ അവസ്ഥ ഇനിയും മോശമാകാനാണ് പോകുന്നത്. അത്രയും കഠിനമായ അവസ്ഥകളിലൂടെ പോകാൻ വയ്യ. അതിനാലാണ് ധൈര്യപൂർവം ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നത്. എനിക്ക് എന്നോട് കാണിക്കാനുള്ള കരുണയാണിത്. ഞാൻ എനിക്ക് തന്നെ സമാധാനം നൽകുകയാണ്' എന്നാണ് ദയാവധം തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് അവൾ പറഞ്ഞിരുന്നത്. 

 

 

2019 -ലാണ് അവൾക്ക് മയാൾജിക് എൻസഫലോ മൈലൈറ്റിസ് ആണെന്ന് തിരിച്ചറിയുന്നത്. ആ വർഷം മുതൽ താൻ അതിനോട് നടത്തുന്ന പോരാട്ടങ്ങളും അനുഭവിക്കുന്ന വേദനകളും എല്ലാം അവൾ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഒപ്പം ആ അസുഖത്തെ കുറിച്ചുള്ള ബോധവൽക്കരണവും അവൾ നടത്തിയിരുന്നു. 

ഭക്ഷണം കഴിക്കാനും നടക്കാനും ഒക്കെ ആരുടെയെങ്കിലും സഹായം വേണ്ടുന്ന അവസ്ഥയാണ് മയാൾജിക് എൻസഫലോ മൈലൈറ്റിസ് കൊണ്ടുണ്ടാവുന്നത്. അതുപോലെ ലൈറ്റ്, ശബ്ദം എന്നിവയെല്ലാം വലിയ ബുദ്ധിമുട്ടുകളുണ്ടാക്കും. കഠിനമായ വേദനകളിലൂടെയായിരിക്കും ഈ അവസ്ഥയിലുള്ളവർ കടന്നു പോകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios