ലോകത്തിലെ ഏറ്റവും മലിനമായ നഗരം; രണ്ടാം തവണയും കൃത്രിമമഴ പെയ്യിക്കാനൊരുങ്ങി ലാഹോർ

നഗരവാസികൾക്ക് ചുമ, ശ്വാസതടസ്സം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നതിനാൽ പുകമഞ്ഞ് ബാധിതപ്രദേശങ്ങളിൽ പരിശോധന നടത്താൻ പഞ്ചാബ് സർക്കാർ ആൻ്റി സ്മോഗ് സ്ക്വാഡും രൂപീകരിച്ചു.

Lahore declared as most polluted city Pakistan plans artificial rain

ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ   ലാഹോറിൽ കൃത്രിമമഴ പെയ്യിക്കാൻ ശ്രമം. ഞെട്ടിക്കുന്ന എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 394 പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മലിനീകരണത്തിൻ്റെ ഫലങ്ങൾ കുറയ്ക്കുന്നതിന് കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. 

ഇത് രണ്ടാം തവണയാണ് പാകിസ്ഥാൻ്റെ സാംസ്കാരിക തലസ്ഥാനവും ഏറ്റവും കൂടുതൽ മലിനീകരണം അനുഭവിക്കുന്ന നഗരങ്ങളിലൊന്നുമായ ലാഹോർ ക്ലൗഡ് സീഡിംഗിലുടെ കൃത്രിമ മഴ സൃഷ്ടിക്കുന്നത്. 2023 ഡിസംബറിലാണ് അപകടകരമാംവിധം ഉയർന്ന പുകമഞ്ഞിനെ പ്രതിരോധിക്കുന്നതിനായി 350 ദശലക്ഷം രൂപ ചെലവിട്ട് ആദ്യത്തെ ക്ലൗഡ് സീഡിംഗ് നടത്തിയത്.

എക്യുഐ മൂല്യം കൂടുന്തോറും അന്തരീക്ഷ മലിനീകരണത്തിൻ്റെ തോത് കൂടുകയും ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുകയും ചെയ്യും. ഉദാഹരണത്തിന്, 50 അല്ലെങ്കിൽ അതിൽ താഴെയുള്ള AQI മൂല്യം നല്ല വായുവിൻ്റെ ഗുണനിലവാരത്തെ പ്രതിനിധീകരിക്കുന്നു. അതേസമയം 300 -ൽ കൂടുതലുള്ള AQI അപകടകരമായ വായുവിൻ്റെ ഗുണനിലവാരത്തെ പ്രതിനിധീകരിക്കുന്നു. ഒക്ടോബർ 21 -ന് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരമുള്ള ലാഹോറിലെ AQI 394 അത്യന്തം അപകടകരമായ വായുവിനെ സൂചിപ്പിക്കുന്നതാണ്. 

ലോകത്തെ ഏറ്റവും മലിനമായ നഗരമായി ലാഹോറിനെ പ്രഖ്യാപിക്കപ്പെട്ടതോടെ പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾ തങ്ങൾ ആരംഭിച്ചതായും അതിന്റെ ഭാഗമായാണ് നഗരത്തിൽ കൃത്രിമമഴ പെയ്യിക്കുന്നതെന്നും പഞ്ചാബ് ഇൻഫർമേഷൻ മന്ത്രി അസ്മ ബൊഖാരി പറഞ്ഞു. എന്നാൽ, എന്നായിരിക്കും മഴ പെയ്യിക്കുക എന്ന് അവർ വ്യക്തമാക്കിയിട്ടില്ല.

നഗരവാസികൾക്ക് ചുമ, ശ്വാസതടസ്സം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നതിനാൽ പുകമഞ്ഞ് ബാധിതപ്രദേശങ്ങളിൽ പരിശോധന നടത്താൻ പഞ്ചാബ് സർക്കാർ ആൻ്റി സ്മോഗ് സ്ക്വാഡും രൂപീകരിച്ചു. വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിൻ്റെ അപകടങ്ങളെക്കുറിച്ച് കർഷകരെ പഠിപ്പിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ബദൽ മാർഗങ്ങൾ നൽകുകയും ചെയ്യുമെന്നും
സർക്കാർവൃത്തങ്ങൾ അറിയിച്ചു.

ഒറ്റനിമിഷം, അസാമാന്യ ധൈര്യം, പിന്നിലൂടെ യുവാവിനെ അകത്തേക്ക് വലിച്ചിട്ടു, ജീവൻ രക്ഷിച്ച അയൽവാസിക്ക് അഭിനന്ദനം 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios