കിന്‍റര്‍ഗാര്‍ട്ടണ്‍ ഫീസ് ഒന്നരലക്ഷം; 'രക്ഷിതാക്കള്‍ക്കുള്ള ഓറിയന്‍റേഷന്‍ ഫീസ്' വേറെ; വൈറലായി ഒരു കുറിപ്പ് !
രക്ഷിതാക്കള്‍ക്കുള്ള ഓറിയന്‍റേഷന്‍ ഫീസ് കൂട്ടാതെ തന്നെ മൊത്തം ഫീസ് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ്. ഇതോടൊപ്പം ഓറിയന്‍റേഷന്‍ ഫീസായി 8,400 രൂപയാണ് സ്കൂള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ന് കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനാണ് ഓരോ മാതാപിതാക്കളും ശ്രദ്ധിക്കുന്നത്. അതിനായി ഏറ്റവും ചെറിയ ക്ലാസ് മുതല്‍ തെരഞ്ഞെടുപ്പ് തുടങ്ങുന്നു. പേരെടുത്ത മികച്ച കിന്‍റര്‍ഗാര്‍ട്ടണ്‍ സ്കൂളുകളില്‍ പ്രവേശനം ലഭിക്കാന്‍ ഇന്ന് സര്‍വ്വകലാശാല പ്രവേശനത്തേക്കാള്‍ ശ്രമകരമാണെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ പേര്‍ കിന്‍റര്‍ഗാര്‍ട്ടണ്‍ സ്കുളുകളിലേക്ക് കുട്ടികളെ അയക്കാന്‍ തുടങ്ങിയതോടെ ഈ രംഗത്തെ മത്സരം കൂടി. അതോടൊപ്പം ചില കിന്‍റര്‍ഗാര്‍ട്ടണ്‍ സ്കൂളുകള്‍ കുട്ടികളുടെ ഫീസ് വര്‍ദ്ധിപ്പിക്കാനായി ചില വിചിത്ര ഫീസുകള്‍ അധികമായി ഏര്‍പ്പെടുത്തി. ഇത്തരത്തില്‍ ഒരു കിറ്റര്‍ഗാര്‍ട്ടണ്‍ സ്കൂള്‍ കുട്ടികള്‍ക്ക് 'രക്ഷിതാക്കള്‍ക്കുള്ള ഓറിയന്‍റേഷന്‍ ഫീസ്' ഈടാക്കിയതിനെ കുറിച്ച് ഒരു രക്ഷിതാവ് സാമൂഹിക മാധ്യമത്തില്‍ കുറിപ്പെഴുതിയതിന് പിന്നാലെ വൈറലായി.
2024-25 ലെ ജൂനിയർ കെജി ബാച്ചിന്‍റെ ഫീസ് ഇനത്തിലാണ് രക്ഷിതാക്കള്‍ക്കുള്ള ഓറിയന്‍റേഷന്‍ ഫീസ് കൂടി ഉള്‍പ്പെടുത്തിയത്. രാജ ബാബു എന്ന ട്വറ്റര്‍ (X) ഉപയോക്താവ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച ഫീസിന്‍റെ രസീറ്റും കുറിപ്പും ഇതിനകം കണ്ടത് ഏഴര ലക്ഷത്തിനും മുകളിലാണ്. നിരവധി പേര്‍, ഈ വിചിത്രമായ ഫീസിനെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതാനെത്തി.
അഡ്മിഷൻ ഫീസ്, കോഷൻ ഡെപ്പോസിറ്റ്, വാർഷിക ചാർജുകൾ, ഡെവലപ്‌മെന്‍റ് ഫീസ്, ട്യൂഷന്‍ ഫീസ് എന്നിങ്ങനെ നിരവധി ഫീസുകള്‍ക്കൊടുവിലാണ് രക്ഷിതാക്കള്‍ക്കുള്ള ഓറിയന്‍റേഷന്‍ ഫീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്കുള്ള ഓറിയന്‍റേഷന്‍ ഫീസ് കൂട്ടാതെ തന്നെ മൊത്തം ഫീസ് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ്. ഇതോടൊപ്പം ഓറിയന്‍റേഷന്‍ ഫീസായി 8,400 രൂപയാണ് സ്കൂള്‍ നിശ്ചയിച്ചിരിക്കുന്നത്. കിന്‍റര്‍ഗാര്‍ട്ടണ്‍ സ്കൂളിന്‍റെ ഫീസ് കണ്ട ഒരു കാഴ്ചക്കാരന്‍ കുറിച്ചത് 'നേഴ്സറിയോ അതോ ബിടെക്കോ?' എന്നായിരുന്നു. മറ്റൊരാള്‍ എഴുതിയത് "എന്‍റെ പത്താം ക്ലാസിലെ ഫീസ് മാസം 500 രൂപയായിരുന്നു. ചെലവേറിയ ഒരു സ്‌കൂളിൽ പഠിക്കുകയാണെന്ന് ഞാൻ അന്ന് കരുതിയിരുന്നു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. എന്നാല്‍ ഇതേത് കിന്‍റര്‍ഗാര്‍ട്ടണ്‍ സ്കൂളാണെന്ന് രാജ ബാബു വ്യക്തമാക്കിയില്ല. വിദ്യാഭ്യാസം വില്പന ചരക്കായതില്‍ ചിലര്‍ പ്രതിഷേധം രേഖപ്പെടുത്തി. മറ്റ് ചിലര്‍ സര്‍ക്കാര്‍ സ്കൂളുകള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചു.
മോഷ്ടിച്ച ഫോൺ തിരികെ വേണമെങ്കില്‍ പണം നല്‍കണം, ഇല്ലെങ്കില്‍...; വിചിത്ര ഭീഷണിയുമായി കള്ളന്‍