കടല്‍ കടക്കും ഒട്ടകം; മരുഭൂമിയില്‍ മാത്രമല്ല, കടലും താണ്ടും കച്ചിലെ ഖരായി ഒട്ടകങ്ങള്‍ !

ഒന്നര കിലോമീറ്റര്‍ മുതല്‍ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ വരെ കടലിലേക്ക് ഇവ ഭക്ഷണത്തിനായി നീന്തുന്നു. ഉള്‍ക്കടലിലൂടെ നീന്തി പോകുന്ന ഖരായി ഒട്ടകങ്ങളുടെ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലാണ്. 

Kharai camels is the world's only swimming camels bkg


റാൺ ഓഫ് കച്ചിനെ (Rann of Kutch) കുറിച്ച് കേള്‍ക്കാത്തവര്‍ അപൂര്‍വ്വമാകും. ഗുജറാത്തിലെ കച്ച് ജില്ലയിലെ താർ മരുഭൂമിയോട് ചേരുന്ന ഒരു ഉപ്പ് ചതുപ്പ് നിലമാണ് റാൺ ഓഫ് കച്ച്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാല്‍ സമ്പന്നമാണ് ഇവിടം. ഒട്ടകങ്ങൾക്കും പ്രശസ്തമാണ് റാൺ ഓഫ് കച്ച്. രണ്ട് തരം ഒട്ടകങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. ഖരായി ഒട്ടകങ്ങളും (Kharai camels) കച്ചി ഒട്ടകങ്ങളും (Kachchi camels).  

ഒട്ടകങ്ങള്‍ മരുഭൂമികള്‍ താണ്ടാന്‍ സഹായിക്കുന്ന മൃഗങ്ങളാണെന്നത് ഒരു പൊതു ധാരണയാണ്. എന്നാല്‍, ഖരായി ഒട്ടകങ്ങള്‍ നീന്തല്‍ക്കാരെന്ന നിലയിലാണ് പ്രശസ്തം. ഈ കഴിവ് കൊണ്ട് തന്നെ ഇവയ്ക്ക് ദേശീയ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കടൽ തീരത്ത് കാണപ്പെടുന്ന ചെർ എന്ന ചെടിയാണ് ഇവയുടെ പ്രധാന ഭക്ഷണം. അതിനാല്‍ കച്ചിലെ തീരദേശ ഗ്രാമങ്ങളിൽ ഇവ സാധാരണമാണ്. ഒപ്പം ഇവ കടലില്‍ വളരുന്ന കണ്ടല്‍കാടുകളെയും ഭക്ഷണമാക്കുന്നു. ഒന്നര കിലോമീറ്റര്‍ മുതല്‍ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ വരെ കടലിലേക്ക് ഇവ ഭക്ഷണത്തിനായി നീന്തുന്നു. ഉള്‍ക്കടലിലൂടെ നീന്തി പോകുന്ന ഖരായി ഒട്ടകങ്ങളുടെ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായിരുന്നു. റബാരി, ജാട്ട് സമുദായത്തിലെ ആളുകൾ ഖരായി ഒട്ടകങ്ങളുടെ സംരക്ഷകരാണ്. അതിനാല്‍ ഇവയെ ഭചൗ താലൂക്കിലെ ചിറായ് മുതൽ വോന്ദ്, ജംഗി, അംബാലിയാര, സൂരജ്ബാരി വരെയുള്ള ഗൾഫ് മേഖലയിൽ സാധാരണയായി കാണപ്പെടുന്നു. 

282 വര്‍ഷം പഴക്കമുള്ള നാരങ്ങ ലേലത്തില്‍ വച്ചപ്പോള്‍ കിട്ടിയ തുക കേട്ടാല്‍ നിങ്ങള്‍ അന്തംവിടും !

സംഗീതം പഠിച്ചത് ഒരു മാസം മാത്രം; ത്യാഗരാജ ആരാധനയിലെ അനുഭവവും പാട്ടുവഴിയും പറഞ്ഞ് എസ് ശ്രീജിത്ത് ഐപിഎസ്

പക്ഷേ, ഇവ ഇന്ന് വംശനാശഭീഷണിയിലാണ്. 2012 ല്‍ നടത്തിയ കണക്കെടുപ്പില്‍ 4000 ഖരായി ഒട്ടകങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് 2000 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ഖരായി ഒട്ടകങ്ങളുടെ വംശനാശത്തിന് പ്രധാന കാരണം ചെർ സസ്യങ്ങൾ മുറിക്കുന്നതാണെന്ന് സഹജീവൻ സൻസ്ഥയിലെ രമേഷ്ഭായ് ഭട്ടി പറയുന്നു. ഭക്ഷണം കിട്ടാതെ ഇവ പട്ടിണി കിടന്നാണ് മരണത്തിന് കീഴടങ്ങുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണാനായി  സഹജീവൻ സൻസ്ഥയും കച്ച് ഒട്ടക ബ്രീഡേഴ്സ് അസോസിയേഷനും വർഷങ്ങളായി ഇവയുടെ പ്രജനനത്തിനും സംരക്ഷണത്തിനുമായി വിവിധ പ്രവർത്തനങ്ങളും ശ്രമങ്ങളും നടത്തുന്നുണ്ട്. ഖരായി ഒട്ടക പാലിന് ഉയർന്ന ഗുണനിലവാരമുള്ളതായി കണക്കാക്കപ്പെടുന്നു. ഇത് ഐസ്ക്രീം, ചോക്ലേറ്റ്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. 

'വരിവരിയായി നിരനിരയായ്'; വേനൽ കനക്കുമ്പോൾ നീലഗിരി വഴി കേരളത്തിലേക്ക് കടക്കുന്ന ആനക്കൂട്ടത്തിന്‍റെ വൈറൽ വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios