കൊള്ള തന്നെ ഇത്; ജ്യൂസിന് 290 രൂപ, ഈ പ്ലാസ്റ്റിക് കപ്പിന് 40 രൂപയോ, വൈറലായി ചിത്രം

'ആ പ്ലാസ്റ്റിക് ​ഗ്ലാസ് നിർമ്മിക്കാൻ വെറും ഒരു രൂപ മതിയാകും അതിനാണോ 40 രൂപ ഈടാക്കിയത്. ഇത് ശരിക്കും അഴിമതിയാണ്' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. 

juice price is rs290 and plastic cup rs 40 viral post

താനെയിലെ ഒരു മാളിൽ പോയി മാം​ഗോ ജ്യൂസ് കുടിച്ച ഒരാൾ ബില്ല് വന്നപ്പോൾ ഞെട്ടിപ്പോയി. മൂന്ന് മാം​ഗോ ജ്യൂസാണ് വാങ്ങിയത്. ബില്ല് വന്നപ്പോൾ ആകെ തുക ഏകദേശം ആയിരത്തിനടുത്തായി. അതിനേക്കാൾ യുവാവിനെ അമ്പരപ്പിച്ചത് മറ്റൊരു കാര്യമാണ് മാം​ഗോ ജ്യൂസ് തന്ന പ്ലാസ്റ്റിക് കപ്പിനിട്ടിരിക്കുന്ന വില 40 രൂപ. മൂന്നു ​ഗ്ലാസിനും ചേർത്ത് മൊത്തം 120 രൂപ. 

രവി ഹന്ദ എന്നയാളാണ് ചിത്രങ്ങളടക്കം എക്സിൽ (ട്വിറ്റർ) ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മാംഗോ ജ്യൂസ് കുടിക്കാൻ ഡിസ്പോസിബിൾ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് 40 രൂപ വില ഈടാക്കുന്നത് ആരാണ്! മുംബൈ ചെലവേറിയതാണെന്ന് അറിയാമായിരുന്നു, പക്ഷേ ഇത് അധിക്ഷേപമാണ്' എന്നാണ് ഇയാൾ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. 

എന്നാൽ, ഇതിന്റെ ഒറിജിനൽ ആദ്യം പ്രത്യക്ഷപ്പെട്ടത് റെഡ്ഡിറ്റിലാണ്. റെഡ്ഡിറ്റിലെ പോസ്റ്റിൽ പറയുന്നത്, ജ്യൂസിന്റെ വില തങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അത് തങ്ങളെ അത്ര അസ്വസ്ഥരാക്കിയില്ല. എന്നാൽ, കപ്പിന്റെ വില തങ്ങൾക്ക് അറിയുമായിരുന്നില്ല. അത് തങ്ങളോട് പറഞ്ഞതുമില്ല എന്നാണ്. 

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് ശരിക്കും പിടിച്ചുപറിയാണ് എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം. 'ആ പ്ലാസ്റ്റിക് ​ഗ്ലാസ് നിർമ്മിക്കാൻ വെറും ഒരു രൂപ മതിയാകും അതിനാണോ 40 രൂപ ഈടാക്കിയത്. ഇത് ശരിക്കും അഴിമതിയാണ്' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. 

മറ്റൊരാൾ പറഞ്ഞത്, '40 രൂപയുടെ കപ്പ് വേണ്ട എന്ന് പറഞ്ഞാൽ അവർ എങ്ങനെയാവും പിന്നെ ജ്യൂസ് തരിക, ടാപ്പിൽ നിന്നും നേരിട്ട് കുടിക്കേണ്ടി വരികയാണോ ചെയ്യുക' എന്നാണ്. എന്തായാലും, ഇത് ശരിക്കും കൊള്ള തന്നെയാണ് എന്നാണ് ഭൂരിപക്ഷം പേരും കമന്റ് നൽകിയിരിക്കുന്നത്. 

ഈ തായ്‍ലൻഡുകാരുടെ ഒരു ബുദ്ധി; ബോസിനെ, മുൻകാമുകനെ കാമുകിയെ ഒക്കെ 'ഇടിച്ചു ശരിയാക്കാം', വെറൈറ്റി ഐഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios