ജോൺ ക്രാസിൻസ്കി; പീപ്പിൾ മാസികയുടെ 2024 ലെ ഏറ്റവും സെക്സിയസ്റ്റ് മാന്‍
എൻബിസി സിറ്റ്കോമിലെ ജിം ഹാൽപെർട്ട് എന്ന കഥാപാത്രമാണ് ജോൺ ക്രാസിൻസ്കിയെ പ്രശസ്തനാക്കിയത്.
അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനും ജോൺ ക്രാസിൻസ്കിയെ 2024 ലെ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയസ്റ്റായ ആളായി തെരഞ്ഞെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി നടന്ന "ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബർട്ട്" എന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തായി പ്രഖ്യാപിച്ചത്. എൻബിസി സിറ്റ്കോമിലെ ജിം ഹാൽപെർട്ട് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
2018 ലെ ഹൊറർ ചിത്രമായ എ ക്വയറ്റ് പ്ലേസിന്‍റെ സഹരചയിതാവും സംവിധായകവും അദ്ദേഹമായിരുന്നു. ആ വര്‍ഷം ജോൺ ക്രാസിൻസ്കിയെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സെക്സിയറ്റായ ആളായി തെരഞ്ഞെടുക്കപ്പെട്ട പാട്രിക് ഡെംപ്സിയിൽ നിന്നാണ് അദ്ദേഹം തന്‍റെ പുതിയ പദവി ഏറ്റെടുത്തത്. "ഇത് എന്‍റെ വർഷമാകുമെന്ന് അദ്ദേഹം ശരിക്കും കരുതി. ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്സിയായ പുരുഷനാകാന്‍ ഞാന്‍ ഒരിക്കലും പോകുന്നില്ല." പദവി ഏറ്റെടുത്ത് കൊണ്ട് സംസാരിക്കവെ ജോൺ ക്രാസിൻസ്കി പറഞ്ഞു. പുതിയ പദവി തന്നെ കൂടുതല്‍ വീട്ടു ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ക്ഷമ വേണം, എല്ലാവര്‍ക്കും'; ബെംഗളൂരുവിലെ തിരക്കേറിയ റോഡിലെ സംഘര്‍ഷത്തിന്‍റെ വീഡിയോ വൈറല്‍
പുതിയ അവാര്‍ഡിനെ കുറിച്ച് ചോദിച്ചപ്പോള്‍ "യഥാർത്ഥത്തിൽ ഉടനടി ബ്ലാക്ഔട്ട് മാത്രമാണ്. ചിന്തകൾ ഒന്നുമില്ല." എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. "ദി ഓഫീസ്" എന്ന മോക്കുമെന്‍റിയുടെ യുഎസ് പതിപ്പിൽ ഫ്ലോപ്പി മുടിയുള്ള, ലാങ്കി ജിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തി നേടിയ ജോൺ ക്രാസിൻസ്കി ആമസോണിലൂടെ പുറത്ത് വന്ന ജാക്ക് റയാൻ എന്ന പരമ്പരയിൽ ടോം ക്ലാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒപ്പം കൊവിഡ് കാലത്ത് ഏറ്റവും ജനപ്രിയമായിരുന്ന വെബ് സീരീസ് "സം ഗുഡ് ന്യൂസ്" ഉം ജോൺ ക്രാസിൻസ്കിയുടെ സൃഷ്ടിയായിരുന്നു. 'ഐഎഫ്' എന്ന സാങ്കൽപ്പിക സുഹൃത്തുക്കളെക്കുറിച്ചുള്ള ഒരു ചിത്രം അദ്ദേഹം ഈ വര്‍ഷം സംവിധാനം ചെയ്തിരുന്നു. ബ്രാഡ് പിറ്റ്, ജോർജ്ജ് ക്ലൂണി, ജോൺ എഫ് കെന്നഡി ജൂനിയർ, ഡേവിഡ് ബെക്കാം, മൈക്കൽ ബി ജോർദാൻ, ജോൺ ലെജൻഡ്, ഡ്വെയ്ൻ ജോൺസൺ, പോൾ റൂഡ്, പിയേഴ്സ് ബ്രോസ്നൻ എന്നിവരാണ് ഇതിന് മുമ്പ് ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയസ്റ്റ് പുരുഷന്മാരായി മുന്‍ വർഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.