ജോലിയുണ്ട് പക്ഷേ, ഉദ്യോഗാർത്ഥികൾ മദ്യപാനികളും ക്രിമിനൽ റെക്കോർഡ് ഉള്ളവരും ആയിരിക്കണം !
പരസ്യം പെട്ടെന്ന് തന്നെ വൈറലായി ഏതാണ്ട് 1500 പേരാണ് പരസ്യം പങ്കുവച്ചത്. ഓരോ ദിവസവും നൂറ് കണക്കിന് അപേക്ഷകളാണ് പബിന്‍റെ അഡ്രസിലേക്ക് എത്തുന്നത്.
ജോലിക്കായി ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ട് കമ്പനികൾ നൽകുന്ന പരസ്യങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് വേണ്ട ഗുണഗണങ്ങൾ നിഷ്കർഷിക്കുന്നത് സാധാരണമാണ്. ചില കമ്പനികൾ പലപ്പോഴും ആളുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ചില നിർദ്ദേശങ്ങൾ ആയിരിക്കും മുൻമ്പോട്ട് വെക്കുന്നത്. അത്തരത്തിൽ പരസ്യം നൽകിയ ഒരു പബ് ഇപ്പോൾ ഉദ്യോഗാർത്ഥികളുടെ അപേക്ഷകളാൽ നിറഞ്ഞിരിക്കുകയാണ്. ടാസ്മാനിയയിലെ റൂറൽ പബ് ആയ വെൽഡ്‌ബറോ ഹോട്ടലാണ് കഴിഞ്ഞ ദിവസം തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഉദ്യോഗാർത്ഥികളെ തേടികൊണ്ടുള്ള ഒരു പരസ്യം നൽകിയത്.
ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു !
പരസ്യത്തിൽ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും വേണ്ടത് വെറും രണ്ട് ഗുണങ്ങളാണ്. ഒന്ന് അവർ മദ്യപാനികളായിരിക്കണം. രണ്ട് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരിക്കണം. അപേക്ഷ ക്ഷണിച്ചത് മാത്രമേ ഓര്‍മ്മയുള്ളൂ. ഉദ്യോഗാര്‍ത്ഥികളുടെ നൂറ് കണക്കിന് അപേക്ഷകളാണ് ഒരോ ദിവസവും പബിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഏതായാലും ഉദ്യോഗാർത്ഥികളുടെ തള്ളിക്കയറ്റത്തെ തുടർന്ന് ഫേസ്ബുക്ക് പേജിൽ നിന്നും പബ് ഈ പരസ്യം തന്നെ നീക്കം ചെയ്തു. 1,500 ലധികം ആളുകളാണ് ഈ പരസ്യം പങ്കുവച്ചതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തീർന്നില്ല, പരസ്യത്തിന് താഴെ ആയിരക്കണക്കിന് കമന്‍റുകളുമുണ്ടായിരുന്നു. അതിൽ ചില ഉപയോക്താക്കൾ കുറിച്ചത് എക്കാലത്തെയും മികച്ച തൊഴിലവസരം എന്നായിരുന്നു. തങ്ങളുടെ പരസ്യം ഫലം കണ്ടുവെന്നും ഇപ്പോൾ തങ്ങൾക്ക് തെരഞ്ഞെടുക്കാൻ ആവശ്യത്തിലധികം ഉദ്യോഗാർത്ഥികളെ ലഭിച്ചുവെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് പബ് വക്താവ് പറയുന്നത്.'
ആത്മഹത്യ ചെയ്ത 16 കാരിയുടെ മൃതദേഹം 'പ്രേത വിവാഹ'ത്തിനായി 7.75 ലക്ഷം രൂപയ്ക്ക് വിറ്റു !
തങ്ങൾക്ക് അപേക്ഷ സമർപ്പിച്ചവരിൽ ആർക്കും നിരാശരാകേണ്ടി വരില്ലെന്നും സമീപത്തെ മറ്റ് പബ്ബുകളിലേക്കും ജോലിക്കാരെ ആവശ്യമുള്ളതിനാൽ തങ്ങൾക്ക് ആവശ്യമുള്ള ജോലിക്കാരെ തെരഞ്ഞെടുത്തതിന് ശേഷം ബാക്കിയുള്ള ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റകൾ അവർക്ക് കൈമാറുമെന്നുമാണ് വെൽഡ്‌ബറോ ഹോട്ടൽ അധികൃതർ പറയുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ജർമ്മൻ കമ്പനി കഞ്ചാവിന്‍റെ ഗുണനിലവാരം ഉറപ്പിക്കുന്നതിനായി ജോലിക്കാരെ തേടിക്കൊണ്ട് നൽകിയ പരസ്യത്തിനും സമാനമായ രീതിയിലുള്ള ഉദ്യോഗാർത്ഥികളുടെ തള്ളിക്കയറ്റം ഉണ്ടായിരുന്നു. ഈ ജോലിക്കായി കമ്പനി വാഗ്ദാനം ചെയ്തിരുന്ന ശമ്പളം ഏകദേശം 88 ലക്ഷം രൂപയായിരുന്നു.
ഒരു മാസത്തോളം നീണ്ട തുടർച്ചയായ ഓണ്‍ലൈന്‍ ഗെയിംഗ്; ഒടുവില്‍ ബിരുദ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം !