ഇഴപിരിയാത്ത ദാമ്പത്യത്തിന്‍റെ പ്രതീകമായി ജപ്പാനിലെ 'ഇവാ അക' എന്ന വിവാഹ പാറ' !
ഇന്ത്യയില്‍ വിശുദ്ധ പ്രണയത്തിന്‍റെ സ്മാരകമായി ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച താജ്മഹല്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഇത്തരത്തില്‍ വിശുദ്ധ ദാമ്പത്യത്തിന്‍റെ ചിഹ്നമായി ഒരു പാറയുണ്ട് അങ്ങ് ജപ്പാനില്‍.
സ്വന്തം പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും പ്രതീകവത്ക്കരിക്കാനായി മനുഷ്യന്‍ എക്കാലത്തും ഒരോ 'സ്മാരക'ങ്ങളെ തേടിയിരുന്നു. ഇന്ന് ലോകമെങ്ങും പ്രണയത്തിന്‍റെ, മരണത്തിന്‍റെ, സന്തോഷത്തിന്‍റെ, ദുംഖത്തിന്‍റെ ഇത്തരം നിരവധി സ്മാരകങ്ങളെ കണ്ടെത്താന്‍ കഴിയും. ഇന്ത്യയില്‍ വിശുദ്ധ പ്രണയത്തിന്‍റെ സ്മാരകമായി ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച താജ്മഹല്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഇത്തരത്തില്‍ വിശുദ്ധ ദാമ്പത്യത്തിന്‍റെ ചിഹ്നമായി ഒരു പാറയുണ്ട് അങ്ങ് ജപ്പാനില്‍. മിയോട്ടോ ഇവ (Meoto Iwa) എന്ന വിവാഹ പാറ. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഈ പാറയുടെ ഒരു ചിത്രം വൈറലായി.
കടല്‍ തീരത്ത് നിന്നും അകലെ കടലില്‍ നിന്നും അല്പം ഉയര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് ഈ പാറകള്‍ സ്ഥിതി ചെയ്യുന്നത്. ജാപ്പാനില്‍ ഈ പറകളെ വിശുദ്ധ പാറകളായി കരുതുന്നു. അവ 'ഭർത്താവിന്‍റെയും ഭാര്യയുടെയും പാറകൾ' (Husband and Wife Rocks) എന്നും 'വിവാഹിതരായ പാറകൾ' (Married Rocks) എന്നും പ്രശസ്തമാണ്. ഈ പാറകൾ സ്നേഹത്തിന്‍റെയും സ്ത്രീ-പുരുഷ ഐക്യത്തിന്‍റെയും സന്തുഷ്ട കുടുംബ ജീവിതത്തിന്‍റെയും പ്രതീകമായും ജപ്പാന്‍കാര്‍ കണക്കാക്കുന്നു. ഈ പറയുടെ മുന്നില്‍ നിന്നും വിവാഹം കഴിച്ചാല്‍ സന്തോഷകരമായ കുടുംബ ജീവിതമുണ്ടാകുമെന്ന വിശ്വാസത്തില്‍ ജപ്പാന്‍കാര്‍ ഈ പറകള്‍ക്ക് മുന്നില്‍ നിന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു.
ജാപ്പനീസ് തീരദേശ നഗരമായ ഫുട്ടാമിക്ക് (Futami) സമീപമുള്ള കടലിലാണ് ഈ പാറകള്‍ സ്ഥിതി ചെയ്യുന്നത്. 9 മീറ്റർ ഉയരവും ഏകദേശം 40 മീറ്റർ ചുറ്റളവുമുള്ളതാണ് വലിയ പാറ. അതിന്‍റെ പേര് ഇസാനഗി ( Izanagi), ഇത് ഒരു ഭർത്താവിന്‍റെ പ്രതീകമാണ്. ഈ പാറയുടെ ഏറ്റവും മുകളിലായി ഒരു ചെറിയ ഷിന്‍റോ ടോറി ഗേറ്റ് (Shinto torii gate - പരമ്പരാഗത ജാപ്പനീസ് കവാടം) ഉണ്ട്. ഈ പാറയുടെ വലതുവശത്ത് ഏകദേശം 9 മീറ്റർ വൃത്താകൃതിയിലുള്ള 3.6 മീറ്റർ ഉയരമുള്ള ഇസാനാമി എന്ന ചെറിയ ഒരു പാറയാണ് ഭാര്യയുടെ പ്രതീകമായി കരുതുന്നത്.
വര്‍ഷം ഒന്ന്; കാഴ്ച മങ്ങലിന് വിദേശത്ത് നിന്നും തുള്ളിമരുന്ന്, 'ധോണി' ഇന്ന് കൂളാണ് !
മുഖം ഷേവ് ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറല്‍; ചേരി തിരിഞ്ഞ് സോഷ്യല്‍ മീഡിയ !
Kaihatsu എന്ന എക്സ് (ട്വിറ്റര്‍) ഉപയോക്താവാണ് ഈ പാറകളുടെ ചിത്രം പങ്കുവച്ചത്. ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, 'ഇന്ന് ഞാൻ മിയോട്ടോ ഇവായ വെഡ് റോക്സിലാണ്. ഈ പാറകൾ കാമി ഇസാനാമി, ഇസാനഗി, അവരുടെ ഐക്യം, വിവാഹത്തിൽ പുരുഷനും സ്ത്രീയും തമ്മിലുള്ള ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ടോറിയുള്ള വലിയ പാറ പുരുഷ ദേവതയായ ഇസാനഗിയെ പ്രതീകപ്പെടുത്തുന്നു, അതേസമയം ചെറിയ പാറ അദ്ദേഹത്തിന്‍റെ ഭാര്യ ഇസാനാമിയെ പ്രതിനിധീകരിക്കുന്നു,' ചിത്രത്തില്‍ ഇരുപാറകളും തമ്മില്‍ ഒരു കയറിനാല്‍ ബന്ധിപ്പിച്ചിരിക്കുന്നതും കാണാം.
ആ കയറിനെ ചൊല്ലിയും ചില വിശ്വാസങ്ങളുണ്ട്. അത് ആത്മീയവും ഭൗമികവുമായ മേഖലകൾ തമ്മിലുള്ള വിഭജനത്തെ പ്രതിനിധീകരിക്കുന്ന ഷിമെനാവ കയറാണ് (Shimenawa rope). ഷിമെനാവ എന്ന നെല്ലിന്‍റെ തണ്ടുകൊണ്ടാണ് ഏതാണ്ട് ഒരു ടണ്‍ ഭാരമുള്ള ഈ കയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മെയ്, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വർഷത്തിൽ മൂന്ന് തവണ ഈ കയര്‍ മാറ്റുന്നു. ഇന്ന് വിവാഹിതര്‍ക്കുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമായി ഈ പറകളെ ജപ്പാന്‍കാര്‍ കരുതുന്നു. പാറയ്ക്ക് മുന്നില്‍ നിന്ന് പുതുതായി വിവാഹിതരായ ദമ്പതികൾ പരസ്പരം കൈകള്‍ കോര്‍ത്ത് ജീവിതകാലം മുഴുവൻ ഒരുമിച്ച് താമസിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഷിന്‍റോ വിശ്വാസമനുസരിച്ച്, പാറകൾ ഒരു പുരുഷനും സ്ത്രീയും വിവാഹത്തിൽ ഒന്നിക്കുന്നതായി കരുതുന്നു.
'സ്വര്‍ഗ്ഗ നഗരമോ ഇത്?'; ഒഴുകി നടക്കുന്ന മേഘങ്ങള്‍ക്കിടിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന നഗരം !