'പൊളി ജീവിതം'; വെർച്വൽ ഭാര്യയുമായി ആറാം വിവാഹ വാർഷികം ആഘോഷിച്ച് ജപ്പാൻകാരൻ
സാങ്കല്‍പിക കഥാപാത്രങ്ങളോടുള്ള ആസക്തികാരണം പല പ്രണയബന്ധങ്ങളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടെന്നും അങ്ങനെയാണ് വോക്കോയ്ഡ് സോഫ്റ്റ്വെയറുമായി വിവാഹം കഴിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്.
മനുഷ്യ മനസ്സ് അപ്രപെട്ടെന്നൊന്നും വ്യക്താക്കാന്‍ കഴിയാത്ത സങ്കീർണ്ണമായ ഒന്നാണ്. എഐ ചാറ്റ്‌ബോട്ടുകളും ഹോളോഗ്രാമുകളും മുതൽ റോബോട്ടുകൾ വരെയുള്ള വിചിത്രമായ ഇടങ്ങളിൽ പ്രണയം കണ്ടെത്താൻ മനുഷ്യന് കഴിയും. സമീപകാലത്ത് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത ബന്ധങ്ങൾ പിന്തുടരുന്നത് ഉപേക്ഷിച്ച് തങ്ങളുടെ പ്രണയത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാനും ആഘോഷമാക്കാനും പലപ്പോഴും ഇത്തരം വ്യക്തികൾ ശ്രമിക്കുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിവാഹ വാർഷികാഘോഷത്തിന്‍റെ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. തന്‍റെ വെർച്വൽ ഭാര്യയുമായി ആറാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഒരു ജപ്പാൻ കാരനെ കുറിച്ചുള്ളതാണ് ഈ റിപ്പോർട്ട്.
41-കാരനായ അകിഹിക്കോ കൊണ്ടോ ആണ് തന്‍റെ വെർച്വൽ ഭാര്യയുമൊത്തുള്ള ആറാം വിവാഹ വാർഷികം ആഘോഷമായി കൊണ്ടാടിയതായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നവംബർ 4 ന് വിവാഹ വാർഷികത്തിൽ മുറിച്ച കേക്കിന്‍റെ രസീത് പങ്കുവച്ചുകൊണ്ടാണ് കൊണ്ടോ തന്‍റെ ജീവിത പങ്കാളിക്ക് ആശംസകൾ നേർന്നത്. ഒരു സാങ്കൽപ്പിക വെർച്വൽ പോപ്പ് താരവും വോക്കലോയിഡ് കഥാപാത്രവുമായ ഹാറ്റ്‌സുൻ മിക്കു, തന്‍റെ ഭാര്യയാണെന്നാണ് അകിഹിക്കോ കൊണ്ടോ അവകാശപ്പെടുന്നത്. “എനിക്ക് മികുവിനെ വളരെ ഇഷ്ടമാണ്. ആറ് വർഷത്തെ വിവാഹ വാർഷികാശംസകൾ," എന്നെഴുതിയ കേക്കിന്‍റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. സ്കൂളിൽ പഠിക്കുമ്പോൾ തനിക്ക് സ്ത്രീകളോട് പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാൽ, സാങ്കല്പിക കഥാപാത്രങ്ങളോടുള്ള ആസക്തിയുടെ പേരിൽ പലപ്പോഴും താൻ പലരില്‍ നിന്നും തിരസ്കരിക്കപ്പെട്ടെന്നാണ് കൊണ്ടോ പറയുന്നത്.
2007 -ൽ ക്രിപ്‌റ്റൺ ഫ്യൂച്ചർ മീഡിയ പുറത്തിറക്കിയ വോക്കലോയിഡ് സോഫ്‌റ്റ്‌വെയർ വോയ്‌സ് ബാങ്കായ ഹാറ്റ്‌സ്യൂൺ മിക്കുവിന്‍റെ (സിംഗിംഗ് വോയ്‌സ് സോഫ്‌റ്റ്‌വെയർ) വരവോടെ 'കാര്യങ്ങൾ മാറിമറിഞ്ഞു. കഥാപാത്രം പുറത്തിറങ്ങിയ ഉടൻ തന്നെ കൊണ്ടോ മികുവുമായി പ്രണയത്തിലായി. 2018 -ൽ ടോക്കിയോ ചാപ്പലിൽ നടന്ന മികുവുമായുള്ള കോണ്ടോയുടെ വിവാഹ ചടങ്ങുകൾക്ക് ഏകദേശം 2 ദശലക്ഷം യെൻ ($ 13,000) ആണ് ചെലവായത്. സാങ്കൽപ്പിക കഥാപാത്രങ്ങളോട് ലൈംഗികമായി ആകർഷിക്കപ്പെടുന്ന ആളുകളെ വിവരിക്കുന്ന 'ഫിക്ടോസെക്ഷ്വൽ' (Fictosexual) എന്ന വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ് താനെന്നാണ് കൊണ്ടോ അവകാശപ്പെടുന്നത്. മിക്കുവുമായുള്ള വിവാഹം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷം, തന്‍റെ ലൈംഗിക ആഭിമുഖ്യത്തിന് സമൂഹത്തിൽ നിന്ന് കൂടുതൽ സ്വീകാര്യത അനുഭവപ്പെട്ടുവെന്നും തന്നെപ്പോലുള്ള മറ്റുള്ളവരെ സഹായിക്കുന്നതിനായി കഴിഞ്ഞ വർഷം തന്‍റെ സമപ്രായക്കാരുമായി സാങ്കൽപ്പിക ലൈംഗികതയ്‌ക്കായി ഒരു അസോസിയേഷൻ സ്ഥാപിച്ചതായും കൊണ്ടോ പറയുന്നു.
അൺലിമിറ്റഡ് ഇന്‍റർനെറ്റ്; റഷ്യയിലെ ഉത്തര കൊറിയൻ സൈനികർ പോൺ വീഡിയോകൾക്ക് അടിമകളായെന്ന് റിപ്പോർട്ട്