ഇന്ത്യ തനിക്കിഷ്ടപ്പെട്ടു, നല്ല ആളുകളാണ്, പക്ഷേ ഇക്കാര്യം സഹിക്കാനേ വയ്യ, സങ്കടം പങ്കുവച്ച് ജപ്പാൻകാരി
ഇവിടുത്തെ ഭക്ഷണം രുചികരമാണ്, സഹായം ചോദിച്ചാൽ മിക്ക ആളുകളും സഹായിക്കാൻ തയ്യാറാണ്. പക്ഷേ, ഇവിടെ കഴിയാൻ ബുദ്ധിമുട്ടാണ്. കാരണം, എപ്പോഴും ഒച്ചയാണ് എന്നാണ് അവർ പറയുന്നത്.
മിക്കവാറും ഇന്ത്യയിലെത്തുന്ന വിദേശത്തുനിന്നുള്ള സഞ്ചാരികൾ അവരുടെ ഇവിടുത്തെ അനുഭവം സോഷ്യൽ മീഡിയയിലും മറ്റും പങ്കുവയ്ക്കാറുണ്ട്. നമ്മുടെ സംസ്കാരം വളരെ വ്യത്യസ്തമാണ്. അതുമാത്രമല്ല, ചിലപ്പോഴൊക്കെ നമ്മുടെ വളരെ ബഹളത്തോട് കൂടിയ പെരുമാറ്റവും ചിലരെ അസ്വസ്ഥരാക്കാറുണ്ട്. പ്രത്യേകിച്ച് നമ്മുടെ റോഡുകളിലുള്ള ഹോണടിയും മറ്റും. എന്തായാലും, അത് സഹിക്കാൻ പറ്റില്ല എന്നാണ് ജപ്പാനിൽ നിന്നും വന്ന ഒരു യുവതിയുടെ അഭിപ്രായം.
റെഡ്ഡിറ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ജപ്പാനിൽ നിന്ന് താനെത്തിയത് ആഗ്ര, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനായിട്ടാണ് എന്നും അവർ പറയുന്നുണ്ട്. ഇന്ത്യയിൽ യാത്ര ചെയ്യാനായി ജപ്പാനിൽ നിന്നെത്തിയതാണ് എന്നും അദ്യം തന്നെ ഇന്ത്യ തനിക്ക് ഇഷ്ടപ്പെട്ടു എന്നുമാണ് പറയുന്നത്. ഇന്ത്യയിലെ ഭക്ഷണത്തെയും വസ്ത്രത്തെയും ഒക്കെ അവർ പുകഴ്ത്തുന്നുമുണ്ട്.
ഇവിടുത്തെ ഭക്ഷണം രുചികരമാണ്, സഹായം ചോദിച്ചാൽ മിക്ക ആളുകളും സഹായിക്കാൻ തയ്യാറാണ്. പക്ഷേ, ഇവിടെ കഴിയാൻ ബുദ്ധിമുട്ടാണ്. കാരണം, എപ്പോഴും ഒച്ചയാണ് എന്നാണ് അവർ പറയുന്നത്. അത് സഹിക്കാവുന്നതിലും അപ്പുറമാണ് എന്നും താൻ മുറിയിലിരുന്ന് കരഞ്ഞുപോയിട്ടുണ്ട് എന്നുമാണ് അവർ പറയുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് എഴുതുന്നു.
അതിൽ തന്നെ വാഹനങ്ങളും ഹോണടിയും ഉച്ചത്തിലുള്ള ആഘോഷങ്ങളും അതോടനുബന്ധിച്ചുള്ള മ്യൂസിക്കും ഒക്കെയാണ് അവർ എടുത്ത് പറയുന്നത്. ചെറിയ ആഘോഷങ്ങൾ പോലും റോഡിൽ ഇങ്ങനെയാണ് ആഘോഷിക്കുക എന്നാണ് അവർ പറയുന്നത്. തന്നെ സഹായിക്കണം എന്നാണ് അവർ ഇന്ത്യക്കാരോട് പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് മറുപടിയുമായി എത്തിയത്.
ഇന്ത്യക്കാർക്ക് പോലും ചിലപ്പോഴിത് സഹിക്കാൻ പാടാണ് എന്നാണ് ചിലർ കമന്റ് നൽകിയത്. ഒരുപാടുപേർ യുവതിയെ സഹായിക്കാൻ മുന്നോട്ട് വന്നു. ശാന്തമായ സ്ഥലങ്ങൾ അവർ ടൂറിസ്റ്റിന് നിർദ്ദേശിക്കുകയും ചെയ്തു.
(ചിത്രം പ്രതീകാത്മകം)
പറയ് എങ്ങനെ കാണാതിരിക്കും ഈ വീഡിയോ; ഈ ചേട്ടന്മാരെല്ലാം ഇങ്ങനെയാണോ? വികൃതി കൂടിപ്പോയി, വിങ്ങിപ്പൊട്ടി പെങ്ങൾ