സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമം; ഇറ്റാലിയൻ വൈൻ നിർമ്മാതാവ് വൈൻ പാത്രത്തിൽ വീണ് മരിച്ചു !

വൈൻ നിർമ്മാണ പ്രക്രിയയിൽ ഉത്പാദിപ്പിക്കുന്ന വിഷ പുക കാരണം രണ്ട് വ്യക്തികൾക്കും തലകറക്കം അനുഭവപ്പെട്ടതാണ് സംഭവത്തിന് കാരണമെന്ന് കരുതുന്നു. (പ്രതീകാത്മക ചിത്രം, ഗെറ്റി)

Italian winemaker died after falling into a wine jar while trying to save his colleague BKG

ഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇറ്റാലിയൻ വൈൻ നിർമ്മാതാവായ മാർക്കോ ബെറ്റോലിനി (46) വൈന്‍ നിര്‍മ്മാണ പാത്രത്തില്‍ വീണ് ദാരുണമായി മരിച്ചു. വൈന്‍ നിര്‍മ്മാണത്തിനിടെ ഉയര്‍ന്ന വിഷ പുക ശ്വസിച്ച് ഇരുവര്‍ക്കും തലകറക്കം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സഹപ്രവര്‍ത്തകനായ ആൽബെർട്ടോ പിൻ (31) വീഴാന്‍ തുടങ്ങിയപ്പോള്‍ മാർക്കോ ബെറ്റോലിനി കാല്‍ തെറ്റി വാറ്റിലേക്ക് മറിഞ്ഞ് വീണ് മരിക്കുകയായിരുന്നു. വടക്കുകിഴക്കൻ ഇറ്റലിയിലെ കാ ഡി രാജോ വൈനറിയിൽ, മാർക്കോ ബെറ്റോലിനി അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയായിരുന്നു സംഭവം. വൈൻ നിർമ്മാണ പ്രക്രിയയിൽ ഉത്പാദിപ്പിക്കുന്ന വിഷ പുക കാരണം രണ്ട് വ്യക്തികൾക്കും തലകറക്കം അനുഭവപ്പെട്ടതാണ് സംഭവത്തിന് കാരണമെന്ന് കരുതുന്നു.

330 രൂപയ്ക്ക് വാങ്ങിയ പെയിന്‍റിംഗ് ലേലത്തില്‍ വിറ്റ് പോയത് ഒരു കോടി അമ്പത്തിയെട്ട് ലക്ഷം രൂപയ്ക്ക് !

ബെറ്റോലിനി വീഞ്ഞ് പാത്രത്തിലേക്ക് വീഴുമ്പോള്‍ അതില്‍ വാറ്റ് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഴ്ചയില്‍ അദ്ദേഹത്തിന്‍റെ തല പാത്രത്തിന്‍റെ അടിത്തട്ടിൽ ശക്തമായി അടിച്ചിരുന്നു. ബെറ്റോലിനിയുടെ മരണ മുങ്ങിമരണമോ വിഷവാതകങ്ങളുടെ സമ്പർക്കമോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേ സമയം ആൽബെർട്ടോ പിൻ കോമയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈനറിയുടെ ഉടമ സിമോൺ സെച്ചെറ്റോ തന്‍റെ ആത്മമിത്രങ്ങളുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. "വലിയ ദുരന്തം" എന്നാണ് ഉടമ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. 

ഇതിപ്പോ രണ്ട് കൈ തന്നെയാണോ..! കണ്ണെടുക്കാതെ നോക്കിയില്ലേൽ നമുക്ക് എണ്ണം തെറ്റും, ഞെട്ടിച്ച് 'സൂപ്പ‍ർ വുമൺ' !

വൈന്‍ നിര്‍മ്മാണത്തിനിടെയുണ്ടാകുന്ന അപകടകരമായ നൈട്രജന്‍റെ അളവ് കാരണം ആരും ഓട്ടോക്ലേവിൽ പ്രവേശിക്കാൻ പാടില്ലായിരുന്നുവെന്ന് ചീഫ് പ്രോസിക്യൂട്ടർ മാർക്കോ മർതാനി പറഞ്ഞു. മാർക്കോ ബെറ്റോലിനി മരണത്തിന് പിന്നാലെ ജോലി സ്ഥലത്തുണ്ടാകുന്ന മരണങ്ങൾ തടയാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യം ശക്തമായി. പ്രാദേശിക ട്രേഡ് യൂണിയനുകള്‍ ഇക്കാര്യം ഉന്നയിച്ചു. അതേസമയം, ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മാറ്ററെല്ല, ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ഇത്തരം ജോലി സ്ഥലത്തെ സുരക്ഷാ കുറവ് കൊണ്ടുണ്ടാകുന്ന മരണങ്ങള്‍ അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരികയാണെന്നും ന്യൂസ് ഇറ്റലി 24 റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios