ആഘോഷങ്ങള്‍ വേറെ ലവല്‍; മുന്‍ ഡബ്യുഡബ്യുഇ താരത്തെ വിവാഹം കഴിച്ച് ഇന്ത്യന്‍ വംശജന്‍

ദക്ഷിണാഫ്രിക്കയിലെ ദേശീയോദ്യാനങ്ങളിലൂടെയുള്ള മൂന്ന് ദിവസത്തെ സഫാരിയോടെയാണ് വിവാഹാഘോഷങ്ങള്‍ ആരംഭിച്ചത്. മൂന്ന് ദിവസത്തെ സഫാരിക്ക് ശേഷം അതിഥികള്‍ക്കായുള്ള അത്താഴ വിരുന്ന് ഈജിപ്തില്‍ വച്ച്. 

Indian-origin tech billionaire Ankur Jain marries ex-WWE star Erika Hammond


തിസമ്പന്നരുടെ അത്യാഡംബര വിവാഹങ്ങള്‍ക്ക് കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയും സാക്ഷ്യം വഹിക്കുകയാണ്. ഈ ഗണത്തില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നു അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്‍റെയും വിവാഹം. ഈ വിവാഹ മാമാങ്കത്തിന് മുന്നോടിയായുള്ള പ്രീവെഡ്ഡിംങ് ആഘോഷത്തിന്‍റെ അലയൊലി അടങ്ങും മുന്നേ ഒരു ഇന്ത്യന്‍ ശതകോടീശ്വരന്‍റെ വിവാഹവും ആഗോള ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ വംശജനായ ടെക്ക് ശതകോടീശ്വരൻ അങ്കുർ ജെയിന്‍റെ വിവാഹമായിരുന്നു അത്. അങ്കുര്‍ ജെയിന്‍ വിവാഹം കഴിച്ചതാകട്ടെ മുന്‍ ഡബ്യുഡബ്യുഇ ഗുസ്തി താരം എറിക ഹാമണ്ടിനെ. മറ്റ് വിവാഹങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമായിരുന്നു അങ്കുര്‍ ജെയിന്‍റെയും എറിക ഹാമണ്ടിന്‍റെയും വിവാഹം. 

ദക്ഷിണാഫ്രിക്കയിലെ ദേശീയോദ്യാനങ്ങളിലൂടെയുള്ള മൂന്ന് ദിവസത്തെ സഫാരിയോടെയാണ് വിവാഹാഘോഷങ്ങള്‍ ആരംഭിച്ചത്. മൂന്ന് ദിവസത്തെ സഫാരിക്ക് ശേഷം അതിഥികള്‍ക്കായുള്ള അത്താഴ വിരുന്ന്.  വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്ക് ദമ്പതികൾക്ക് ഒരു രാത്രിക്ക് മാത്രം ഏകദേശം 2,000 ഡോളർ (ഏകദേശം 1.6 ലക്ഷം രൂപ) ചിലവായതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫിക്കയിലെ അത്താഴവിരുന്ന് കഴിഞ്ഞ് സ്വകാര്യ വിമാനത്തില്‍ ഈജിപ്തിലേക്ക്. ബഹിരാകാശത്ത് വച്ച് വിവാഹം കഴിക്കാനായിരുന്നു തന്‍റെ താത്പര്യമെന്നും എന്നാല്‍ എറികയ്ക്ക് അതിന് താത്പര്യം ഇല്ലാത്തതിനാല്‍ വിവാഹ വേദി മാറ്റുകയായിരുന്നെന്നും അങ്കുര്‍ പറയുന്നു. 

'കുടിവെള്ളം പോലും തരുന്നില്ല'; രാത്രി യാത്രയ്ക്കിടെ റെയിൽവേയിൽ വെള്ളം പോലും കിട്ടാനില്ലെന്ന പരാതി; വീഡിയോ വൈറൽ

ഭാവിയെ കുറിച്ച് ആശങ്ക; ചൈനീസ് യുവ തലമുറ അന്ധവിശ്വാസങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്ന് പഠനം

ന്യൂയോര്‍ക്കിലാണ് നവദമ്പതികള്‍ താമസിക്കുന്നത്. അതിനാല്‍ തികച്ചും വ്യത്യസ്തമായ ലോകത്തിന്‍റെ മറ്റൊരിടത്ത് വച്ചാകണം വിവാഹമെന്നും അതിനായി ഈജിപ്തിനെ തെരഞ്ഞെടുക്കുകയായിരുന്നെന്നും ഇരുവരും മാധ്യമങ്ങളെ അറിയിച്ചു. പ്രാചീന ചരിത്രത്തിലുള്ള അങ്കുറിന്‍റെ താത്പര്യം കൂടി പരിഗണിച്ചായിരുന്നു ഈ വിവാഹ വേദി തെരഞ്ഞെടുത്തത്. നിരവധി ലോക പ്രമുഖര്‍ വിവാഹത്തിനായെത്തി. സെറീന കെറിഗൻ, ലാൻസ് ബാസ്, മൈക്കൽ ടർച്ചിൻ, റോബിൻ തിക്ക്, കെവിൻ, ലിൻഡ ഒലിയറി, ഏപ്രിൽ ലവ് ഗിയറി, മുൻ ടെക്സസ് ഗവർണർ റിക്ക് പെറി ആ നിര അങ്ങനെ നീളുന്നു. 

വാർട്ടൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അങ്കുര്‍ ജെയിന്‍ (34) ബിൽറ്റ് റിവാർഡുകളുടെയും കെയ്‌റോസിന്‍റെയും സ്ഥാപകനും സിഇഒയുമാണ്. സ്വന്തം കമ്പനി തുടങ്ങുന്നതിന് മുമ്പ് അങ്കുര്‍ ടിൻഡറിലെ പ്രൊഡക്‌ട് വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്നു.  നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ എക്സ്-പ്രൈസ് ഫൗണ്ടേഷനിലും അങ്കുര്‍ അംഗമാണ്.  2024 ഏപ്രിൽ വരെ അങ്കുർ ജെയിനിന്‍റെ ആസ്തി 1.2 ബില്യൺ ഡോളർ (ഏകദേശം 10,014 കോടി രൂപ) ആണെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം  2024 ജനുവരിയിൽ ഏകദേശം ഏകദേശം 1,671 കോടി രൂപ സമാഹരിച്ച ന്യൂയോർക്ക് ആസ്ഥാനമായുള്ള ബിൽറ്റ് റിവാർഡിന്‍റെ ഏകദേശം 36 ശതമാനം ഓഹരിയുടെയും ഉടമ കൂടിയാണ് അദ്ദേഹം. മുൻ ഡബ്യുഡബ്യുഇ എന്‍എക്സ്ടി ദിവയാണ് അങ്കുർ ജെയിനിന്‍റെ ഭാര്യയായ എറിക ഹാമണ്ട്. തത്സമയ മത്സരങ്ങളില്‍ നിന്നും പിന്മാറിയ ഇവര്‍ ഇന്ന് റംബിൾ ബോക്‌സിംഗിൽ സ്ഥാപക പരിശീലക കൂടിയാണ്. റംബിൾ ബോക്‌സിംഗിൽ വച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. ന്യൂയോർക്കിൽ ഒരു ബോക്‌സിംഗ് അടിസ്ഥാന ഗ്രൂപ്പ് ഫിറ്റ്‌നസ് ആൻഡ് ട്രെയിനിംഗ് പ്രോഗ്രാമായ നോക്കൗട്ടും എറിക് നടത്തുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. '

പൂച്ചയുടെ അശ്രദ്ധയിൽ കത്തിനശിച്ചത് വീടിന്‍റെ പാതി; എന്നിട്ടും ഉടമയുടെ കൂസലില്ലായ്മയിൽ അന്തിച്ച് സോഷ്യല്‍ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios