മണിക്കൂറിന് ലക്ഷങ്ങളാണ് വില, 4വർഷമായി പാത്രം കഴുകിയിട്ടില്ല, കാശ് കിട്ടുന്ന ജോലിചെയ്യൂ, ശ്രദ്ധേയമായി പോസ്റ്റ്
4 വർഷമായി താൻ പാത്രങ്ങൾ കഴുകിയിട്ടില്ല. അത് ഞാൻ മടിയനായതുകൊണ്ടല്ല. കാരണം എൻ്റെ സമയത്തിന് മണിക്കൂറിൽ $5,000 (4,28,832.65 Indian Rupee) ആണ് വില എന്നാണ് രവി കുറിക്കുന്നത്.
വീട്ടിലെ ജോലിക്ക് നല്ല സമയം ആവശ്യമാണ് അല്ലേ? പാത്രം കഴുകുക, വീട് വൃത്തിയാക്കുക, പാചകം ചെയ്യുക തുടങ്ങി എല്ലാം അങ്ങനെ തന്നെ. അതുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ വംശജനായ സിഇഒയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. കഴിഞ്ഞ നാല് വർഷമായി താൻ പാത്രങ്ങൾ കഴുകിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.
അതിന് പകരം അതിനേക്കാൾ മൂല്യവത്തായ കാര്യങ്ങൾ ചെയ്യുന്നതിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നും രവി അബുവാല ലിങ്ക്ഡ്ഇന്നിൽ കുറിക്കുന്നു. 4 വർഷമായി താൻ പാത്രങ്ങൾ കഴുകിയിട്ടില്ല. അത് ഞാൻ മടിയനായതുകൊണ്ടല്ല. കാരണം എൻ്റെ സമയത്തിന് മണിക്കൂറിൽ $5,000 (4,28,832.65 Indian Rupee) ആണ് വില എന്നാണ് രവി കുറിക്കുന്നത്. പാത്രം കഴുകുന്നത് മണിക്കൂറിന് $15 (1,286.50 Indian Rupee) മാത്രം വില വരുന്ന പണിയാണ്.
കണക്കുകൾ വളരെ വ്യക്തമാണ് എന്നും പാത്രം കഴുകുന്നത് തന്റെ സമയം അപഹരിക്കുമെന്നും ആ സമയത്ത് തനിക്ക് ഇത്രയധികം പണമുണ്ടാക്കാനുള്ള ജോലി ചെയ്യാമെന്നുമാണ് രവി പറയുന്നത്. അതിനാൽ തന്നെ മണിക്കൂറിന് $15 (1,286.50 Indian Rupee) മാത്രം വില വരുന്ന പാത്രം കഴുകുന്നത് നിർത്തി നിങ്ങളുടെ മൂല്യത്തിന് അനുസരിച്ചുള്ള പണം കിട്ടുന്ന ജോലി ചെയ്യാനാണ് രവി പറയുന്നത്.
എന്തായാലും പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ചിലരെല്ലാം പോസ്റ്റിനെ അനുകൂലിച്ചിട്ടുണ്ട്. അത് ശരിയാണ് എന്നും വെറുതെ സമയം അപഹരിക്കുന്ന പണികളാണ് ഇത്തരത്തിലുള്ളത് എന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ, അതിനെ വിമർശിച്ചവരും ഉണ്ട്. ഒരു സാധാരണക്കാരനായ തൊഴിലാളിക്ക് ഇങ്ങനെ പറയാനുള്ള പ്രിവിലേജ് ഇല്ല എന്നാണ് അവർ ചൂണ്ടിക്കാട്ടിയത്.