തുർക്കിക്കാരനായ മേലുദ്യോഗസ്ഥൻ വിവാഹ അവധി നിരസിച്ചു; ഇന്ത്യന്‍ വധൂവരന്മാർ വീഡിയോ കോളിലൂടെ വിവാഹം കഴിച്ചു

തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വരന് മേലുദ്യോഗസ്ഥന്‍ വിവാഹ അവധി നിഷേധിച്ചു. പിന്നാലെ വീഡിയോ കോളില്‍ വിവാഹം കഴിച്ച് ദമ്പതികള്‍. 

Indian Couple gets married via video call after grooms Turkish Boss refused the wedding leave

മേലുദ്യോഗസ്ഥൻ വിവാഹ അവധി നിഷേധിച്ചതിനെ തുടർന്ന് വീഡിയോ കോളിലൂടെ വിവാഹം കഴിച്ച് ദമ്പതികളായി വധൂവരന്മാർ. വരന്‍റെ തുർക്കിക്കാരനായ മേലുദ്യോഗസ്ഥൻ വിവാഹ ചടങ്ങിനായുള്ള അവധി നിരസിച്ചതിനെ തുടർന്നാണ് വീഡിയോ കോളിലൂടെ വിവാഹം നടത്താൻ വധൂവരന്മാർ നിർബന്ധിതരായത്. തുർക്കിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ വരനും ഹിമാചൽ പ്രദേശിൽ താമസിക്കുന്ന വധുവും തമ്മിലാണ് മറ്റുവഴികൾ ഇല്ലാതെ വന്നതോടെ വീഡിയോ കോളിലൂടെ വിവാഹിതരായത്.

ബിലാസ്പൂർ സ്വദേശിയായ വരൻ അദ്നാൻ മുഹമ്മദ് തന്‍റെ വിവാഹത്തിനായി ഇന്ത്യയിലേക്ക് പോകാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, അദ്നാന്‍റെ ടർക്കിഷ് കമ്പനി മേധാവി വിവാഹത്തിനായി അദ്ദേഹം നൽകിയ അപേക്ഷ നിരസിച്ചത് കാര്യങ്ങൾ സങ്കീർണമാക്കി. ഒടുവില്‍, തന്‍റെ പേരക്കുട്ടിയുടെ വിവാഹത്തിന് സാക്ഷിയാകണമെന്ന വധുവിന്‍റെ രോഗിയായ മുത്തച്ഛന്‍റെ ആഗ്രഹം പരിഗണിച്ച് വിവാഹം മാറ്റിവയ്ക്കാതെ നിശ്ചയിച്ച തീയതിയിൽ തന്നെ നടത്താൻ ഇരു വീട്ടുകാരും തീരുമാനിച്ചു. ഒടുവിൽ ഇരുകൂട്ടരും സാധ്യമാകുന്ന ബദൽ മാർഗ്ഗങ്ങൾ തേടുകയും വീഡിയോ കോളിലൂടെ വിവാഹ ചടങ്ങ് നടത്താൻ തീരുമാനിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

അൺലിമിറ്റഡ് ഇന്‍റർനെറ്റ്; റഷ്യയിലെ ഉത്തര കൊറിയൻ സൈനികർ പോൺ വീഡിയോകൾക്ക് അടിമകളായെന്ന് റിപ്പോർട്ട്

വരന്‍ തുര്‍ക്കിയിൽ തന്നെ നിന്നെങ്കിലും വരന്‍റെ കുടുംബം ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നിന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയിലേക്ക് ബറാത്തുമായി യാത്ര ചെയ്തു.  മാണ്ഡിയില്‍ വച്ച് ഒരു ഖാസിയുടെ നേതൃത്വത്തിൽ വീഡിയോ കോൾ വഴി വിവാഹ ചടങ്ങുകൾ നടത്തുകയായിരുന്നു എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.  ഏതായാലും, വീഡിയോ കോളിലൂടെ വധൂവരന്മാർ വിവാഹം കഴിക്കുന്ന ആദ്യ സംഭവമല്ല ഇത്. ലോകമെങ്ങും കൊവിഡ് രോഗവ്യാപനം ഉണ്ടായതിന് പിന്നാലെ ഇത്തരം നിരവധി വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

ബയോഡാറ്റ 'വിശ്വസിക്കാന്‍ കൊള്ളാത്തത്'; എഐ കാരണം തനിക്ക് ജോലി നഷ്ടമായെന്ന പരാതിയുമായി പാക് യുവതി

2023 ജൂലൈയിൽ, ഹിമാചൽ പ്രദേശിലെ മറ്റൊരു ദമ്പതികൾ, കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് വീഡിയോ കോളിലൂടെ വിവാഹം കഴിച്ചിരുന്നു. ഷിംലയിലെ കോട്ഗഢ് എന്ന ഗ്രാമത്തിൽ നിന്ന് വധുവിന്‍റെ ജന്മനാടായ കുളുവിലെ ഭുന്തറിലേക്ക് ബരാത്ത് കൊണ്ടുവരാൻ വരൻ ആശിഷ് സിംഘയും വധു ശിവാനി താക്കൂറും പദ്ധതിയിട്ടിരുന്നു. എന്നാൽ, മോശം കാലാവസ്ഥ വീഡിയോ കോളിലൂടെ വിവാഹം കഴിക്കാൻ കുടുംബങ്ങളെ നിർബന്ധിതരാക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്തും ഇത്തരത്തിൽ നിരവധി വിവാഹങ്ങൾ ഓൺലൈനായി നടന്നിരുന്നു. സൂം വഴി പ്രതിജ്ഞകൾ കൈമാറിയ കേരളത്തിലെ ദമ്പതികളായ വിഘ്നേഷ് കെ എമ്മും അഞ്ജലി രഞ്ജിത്തും ഇത്തരത്തില്‍ വിവാഹം കഴിച്ച ദമ്പതികളാണ്. 

'സ്ത്രീകള്‍ തമ്മില്‍ കുറ്റന്‍ വടിയുമായി പൊരിഞ്ഞ അടി; ഇത് 'രണ്ടാം ബാഗ്പത് യുദ്ധ'മെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറൽ 

Latest Videos
Follow Us:
Download App:
  • android
  • ios