1000 ജനനങ്ങളില്‍ 50 ഉം ഇരട്ടകള്‍ ! ഇത് ഇരട്ടകളുടെ നഗരത്തിന്‍റെ സ്വന്തം വിശേഷം
ഓരോ 1000 ജനനങ്ങളിലും 50 സെറ്റ് ഇരട്ടകൾ ഈ നഗരത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഇരട്ട ജനന നിരക്കുകളിൽ ഒന്നാണിത്.
സാധാരണയായി, ഓരോ സ്ഥലങ്ങളും അറിയപ്പെടുന്നത് അവിടുത്തെ എന്തെങ്കിലും നിർമ്മിതികളുടെ പേരിലോ പ്രകൃതി ഭംഗിയുടെ പേരിലോ വ്യത്യസ്തമായ ഭക്ഷ്യവിഭവങ്ങളുടെ പേരിലോ ഒക്കെ ആയിരിക്കും. എന്നാൽ ഇതൊന്നുമല്ലാതെ തീർത്തും വ്യത്യസ്തമായ ഒരു കാരണത്താൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു നഗരമുണ്ട് നൈജീരിയയിൽ. ആ കാരണം എന്താണെന്ന് അറിയേണ്ടേ? മറ്റേതൊരു നാടിനെയും അത്ഭുതപ്പെടുത്തുന്ന വിധം ഈ നഗരത്തിലെ ഇരട്ടകളുടെ ജനന നിരക്ക് അസാധാരണമാം വിധം ഉയർന്നതാണ്. അതിനാൽ തന്നെ ഈ നഗരത്തിന്‍റെ വിളിപ്പേര് 'ഇരട്ടകളുടെ നഗരം' (City of Twins) എന്നാണ്. ഇഗ്ബോ ഓറ (Igbo Ora) എന്ന നൈജീരിയൻ നഗരമാണ് ഇത്തരത്തിൽ ഇരട്ടകളാൽ സമ്പന്നമായ നഗരം.
ഇരട്ടകൾ പ്രകൃതിയുടെ ഒരു അത്ഭുതമായാണ് കണക്കാക്കപ്പെടുന്നത്, ഒരേ രൂപത്തിലുള്ള രണ്ട് വ്യക്തികളെ കണ്ടുമുട്ടുന്നത് വളരെ മനോഹരമായ ഒരു അനുഭവമാണ്. അത്തരം അനുഭവങ്ങളാൽ സമ്പന്നമാണ് എന്നതാണ് ഇഗ്ബോ ഓറയുടെ പ്രത്യേകത. ഇവിടുത്തെ ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരു ജോടി ഇരട്ടകളെങ്കിലും ഉണ്ടെന്നാണ് പ്രാദേശിക മേധാവി ജിമോ ടിറ്റിലോയ് പറയുന്നത്.
ഭര്‍ത്താവുമായി പുലര്‍ച്ചെ ഒരു മണിക്കും രഹസ്യ സംഭാഷണം; 'അലക്സ'യെ വലിച്ചെറിഞ്ഞ് യുവതി !
നൈജീരിയയിൽ പ്രബലമായ യോറൂബ ( Yoruba) വംശീയ വിഭാഗത്തിൽ ഇരട്ടക്കുട്ടികൾ വളരെ സാധാരണമാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. 1970-ൽ ഒരു ബ്രിട്ടീഷ് ഗൈനക്കോളജിസ്റ്റ് നടത്തിയ പഠനത്തിൽ, നൈജീരിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ, ഓരോ 1000 ജനനങ്ങളിലും 50 സെറ്റ് ഇരട്ടകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു, ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഇരട്ട ജനന നിരക്കുകളിൽ ഒന്നാണിത്. ഇരട്ടക്കുട്ടികൾ ഇടയ്ക്കിടെ ജനിക്കുന്ന യൊറൂബ സംസ്കാരത്തിൽ, പരമ്പരാഗത ആചാരങ്ങളെ അടിസ്ഥാനമാക്കി ഇവർക്ക് പ്രത്യേക പേരുകൾ നൽകിയിട്ടുണ്ട്. ജനന ക്രമത്തെ ആശ്രയിച്ച്, അവരെ 'തായ്വോ' (Taiwo) അല്ലെങ്കിൽ 'കെഹിൻഡേ' (Kehinde) എന്ന് വിളിക്കുന്നു.
ഇരട്ടകളുടെ ജനനം നഗരത്തിന് ഇന്നൊരു ഉത്സവം കൂടിയാണ്. കഴിഞ്ഞ 12 വർഷക്കാലമായി ഇവർ തങ്ങളുടെ നാട്ടിലെ ഇരട്ടക്കുട്ടികളുടെ ജനനത്തെ വർഷത്തിലൊരിക്കൽ ഒരു ഉത്സവമായി ആഘോഷിക്കുന്നു. നൈജീരിയയ്ക്ക് പുറത്തുനിന്ന് പോലും ഈ ഉത്സവം കാണാൻ ആളുകൾ എത്താറുണ്ട്. കഴിഞ്ഞ വർഷം നടത്തിയ ഉത്സവത്തിൽ ആയിരം ജോഡി ഇരട്ടകളാണ് പങ്കെടുത്തത്. ഉയർന്ന ഇരട്ട ജനനനിരക്കിന് ഇതുവരെയും ശാസ്ത്രീയ തെളിവുകളോ വിശദീകരണമോ കണ്ടെത്തിയിട്ടില്ല. എന്നാൽ, ഇവിടുത്തെ പ്രാദേശിക വിശ്വാസങ്ങൾ പറയുന്നത് യാമപ്പൊടിയിൽ (yam flour) നിന്ന് തയ്യാറാക്കിയ അമല (Amala) എന്ന പരമ്പരാഗത വിഭവമാണ് ഇതിന് കാരണമെന്നാണ്.
70 കാരന് കഠിനമായ വയറുവേദന, പരിശോധനയില്‍ കണ്ടത് ട്യൂമര്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 5 വിരകളെ !