Asianet News MalayalamAsianet News Malayalam

ഫോണുമായി ബാത്ത് റൂമില്‍ പോകാറുണ്ടോ? കരുതിയിരിക്കുക, അണുബാധയ്ക്കുള്ള സാധ്യത ഏറെ

ടോയ്‍ലറ്റില്‍ പോകുമ്പോള്‍ നിങ്ങള്‍ മൊബൈല്‍ ഫോണും കൊണ്ടാണോ പോകാറ്. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഹോർമോണ്‍ വ്യതിയാനം അടക്കമുള്ള വലിയ അപകടമാണെന്ന് അത് സംബന്ധിച്ച പഠനങ്ങള്‍ പറയുന്നു. 

if you take your phone to toilet your smartphone may be unclean than a toilet seat study says
Author
First Published Oct 16, 2024, 9:44 AM IST | Last Updated Oct 16, 2024, 9:44 AM IST


ടോയ്‌ലറ്റ് സീറ്റുകളെ അപേക്ഷിച്ച് സ്മാർട്ട്‌ ഫോണുകളിൽ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന്  പഠനം. യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ (Mattress Next Day) നടത്തിയ ഒരു സർവേയിലാണ് കണ്ടെത്തൽ. മിക്ക ഉപകരണങ്ങളിലും അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ (Pseudomonas aeruginosa) സാന്നിധ്യം സ്മാർട്ട് ഫോണുകളിലും കണ്ടെത്തിയതായാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. പാറ്റയുടെ കഷ്ടത്തിലും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് ഫോണുകൾ വൃത്തിയായി ഉപയോഗിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

സ്മാർട്ട്‌ഫോൺ ഉപയോഗവും  ശുചിത്വ നിലവാരവും തമ്മിൽ പരസ്പര ബന്ധമുള്ളതിനാൽ ഈ കണ്ടെത്തൽ ഗൗരവകരമായി എടുക്കേണ്ടതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആളുകൾ അവരുടെ ഉപകരണങ്ങൾ ധാരാളം സമയം ഉപയോഗിക്കാറുണ്ടെങ്കിലും അവ വൃത്തിയാക്കുമ്പോൾ പാലിക്കേണ്ട ശരിയായ നടപടിക്രമങ്ങൾ പാലിക്കാറില്ല. എൻഐഎച്ച് നടത്തിയ പഠനത്തിൽ പങ്കെടുത്ത 43 % മെഡിക്കൽ വിദ്യാർത്ഥികളും ശുചിമുറികളിൽ തങ്ങളുടെ മൊബൈല്‍ ഫോണുകൾ ഉപയോഗിച്ചിരുന്നു, അതേസമയം 23 % ഉപയോക്താക്കൾ മാത്രമാണ് പതിവായി തങ്ങളുടെ ഫോണുകൾ അണുവിമുക്തമാക്കിയത്.

നോഡ് വിപിഎന്‍ നടത്തിയ മറ്റൊരു പഠനത്തില്‍, ടോയ്‌ലറ്റ് ബൗളുകളേക്കാൾ പത്തിരട്ടി വരെ അപകടകരമായ രോഗാണുക്കളെ സ്‌മാർട്ട്‌ഫോണുകളിൽ കണ്ടെത്തി. ആളുകൾ ബാത്ത്റൂമിലേക്ക് ഫോൺ കൊണ്ട് പോകുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ദർ പറയുന്നു. ഇത്തരം ബാക്ടീരിയകൾ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീർണതകൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്.

ബെംഗളൂരുവിൽ അപ്രതീക്ഷിതമായി ഒഴുകിയെത്തിയ മഴ വെള്ളത്തില്‍ അടിതെറ്റി വീണ് ബൈക്ക് യാത്രക്കാരന്‍; വീഡിയോ വൈറൽ

സ്‌മാർട്ട്‌ഫോണുകൾ ഇന്ന് മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. യുകെയിൽ ഏകദേശം 50 ദശലക്ഷത്തോളം ആളുകൾ അവരുടെ ഫോണുകൾ കിടയ്ക്കരികിലായി വെച്ചുകൊണ്ടാണ് ഉറങ്ങുന്നത്. ഈ ശീലം വ്യക്തികളെ ബാക്ടീരിയകൾക്ക് വിധേയമാക്കുക മാത്രമല്ല, ആരോഗ്യകരമായ ഉറക്കത്തെയും ബാധിക്കും. സ്‌ക്രീനുകളിൽ നിന്ന് പുറപ്പെടുന്ന നീല വെളിച്ചം മെലറ്റോണിന്‍റെ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഉറക്കത്തെ സുഗമമാക്കുന്നതിന് തലച്ചോറ് പുറത്ത് വിടുന്ന ഒരു ഹോർമോൺ ആണ് മെലറ്റോൺ.

ദില്ലിയിൽ നിന്നും മോഷ്ടിച്ച എസ്‍യുവി കണ്ടെത്തിയത് രാജസ്ഥാനില്‍; ഒപ്പം വിചിത്രമായ മൂന്ന് കത്തുകളും

സർവേയിൽ പങ്കെടുത്ത 51 ശതമാനം ആളുകളും പറഞ്ഞത് ഒരിക്കൽ പോലും ഫോണുകൾ വൃത്തിയാക്കിയിട്ടില്ലെന്നാണ്. സംസാരിക്കുമ്പോള്‍ മൊബൈല്‍ ഫോണുകൾ മുഖത്ത് ചേർത്ത് പിടിക്കുന്നതിനാൽ ഫോണുകളിലെ അണുക്കള്‍ മുഖത്ത് അടിഞ്ഞുകൂടുന്നതിനും ഇതുമൂലം വീക്കം, മുഖക്കുരു തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഫോണുകള്‍ കിടക്കയില്‍ വയ്ക്കുന്നത് മൂലം തലയിണകളിലേക്കും കിടക്കകളിലേക്കും ബാക്ടീരിയകൾ വളരെ എളുപ്പത്തിൽ എത്തപ്പെടുന്നു. പ്രതിരോധശേഷി കുറഞ്ഞവരിൽ ഇത് ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാവാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. 

യുഎസിൽ അമ്മയെ കൊലപ്പെടുത്തിയ മകൾ, മൃതദേഹാവശിഷ്ടം മുറിയിൽ വലിച്ചെറിഞ്ഞു; മന്ത്രവാദമെന്ന് സംശയം, അറസ്റ്റ്
 

Latest Videos
Follow Us:
Download App:
  • android
  • ios