'ശല്യം' ചെയ്താല്‍ കുറ്റം; 30 ദിവസം തടവും 7500 രൂപ പിഴയും, ഫിലിപ്പൈന്‍സിലെ നിയമം !
നമ്മുടെ നാട്ടിൽ മറ്റൊരാളെ ശല്യം ചെയ്യുന്നത് ഒരു മോശം പെരുമാറ്റമായി കണക്കാക്കാറുണ്ടെങ്കിലും അത് ശിക്ഷാർഹമായ ഒരു കുറ്റകൃത്യമായി കരുതാറില്ല. എന്നാൽ ഫിലിപ്പൈൻസിൽ അങ്ങനെയല്ല.
ഓരോ രാജ്യത്തിനും അവരവരുടേതായ നിയമവ്യവസ്ഥകൾ ഉണ്ട്. ചിലപ്പോൾ നമ്മൾ നിസ്സാരം എന്നു കരുതുന്ന കാര്യങ്ങൾ പോലും മറ്റൊരു രാജ്യത്ത് കർശനമായ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളാണ്. പലപ്പോഴും അത്തരം നിയമങ്ങൾ നമുക്ക് ഏറെ വിചിത്രമായി തോന്നിയാലും ആ രാജ്യത്തെ നിയമവ്യവസ്ഥയിൽ അത് അങ്ങനെയായിരിക്കില്ല. അതുകൊണ്ടുതന്നെ വിവിധ ലോകരാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അത്തരം നിയമങ്ങളെ കുറിച്ച് കൂടി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
സമാനമായ രീതിയിൽ ഫിലിപ്പൈൻസിൽ നിലവിലുള്ള ഒരു നിയമത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മുടെ നാട്ടിൽ മറ്റൊരാളെ ശല്യം ചെയ്യുന്നത് ഒരു മോശം പെരുമാറ്റമായി കണക്കാക്കാറുണ്ടെങ്കിലും അത് ശിക്ഷാർഹമായ ഒരു കുറ്റകൃത്യമായി കരുതാറില്ല. എന്നാൽ ഫിലിപ്പൈൻസിൽ അങ്ങനെയല്ല. മറ്റൊരാൾക്ക് ഇഷ്ടമില്ലാത്ത രീതിയിൽ അല്ലെങ്കിൽ അയാളെ ശല്യം ചെയ്യുന്ന രീതിയിൽ ഒരാൾ പ്രവർത്തിക്കുകയാണെങ്കിൽ അയാൾക്കെതിരെ കേസ് കൊടുക്കാൻ ഇരയാക്കപ്പെടുന്ന ആൾക്ക് അവകാശമുണ്ട്. 'ശല്യം' എന്ന് പറയുന്നത് ഏത് വിധേനയുമാകാം വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആംഗ്യങ്ങൾ കൊണ്ടോ എന്നിങ്ങനെ ഏതു വിധേനയും ആയിക്കൊള്ളട്ടെ, നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട കുറ്റം തെളിഞ്ഞാൽ 30 ദിവസം വരെ തടവു ശിക്ഷ ലഭിച്ചേക്കാം.
കൂടുതല്‍ വായനയ്ക്ക്: മുപ്പതുകാരന്‍റെ ഉറ്റ ചങ്ങാതി ദേശാടന പക്ഷി; ഊണും ഉറക്കവും യാത്രയുമെല്ലാം ഈ ദേശാടന പക്ഷിക്കൊപ്പം
ഫിലിപ്പീൻസില്‍ 1930 - ല്‍ പുതുക്കിയ ശിക്ഷാ നിയമത്തിലാണ് ശല്യം ചെയ്യല്‍ ഒരു കുറ്റകൃത്യമായി ഉൾപ്പെടുത്തിയത്. മറ്റൊരാളോട് അന്യായമായി കലഹിക്കുന്ന വ്യക്തിയിൽ നിന്ന് 200 പെസോ (899 രൂപ) പിഴയായി ഈടാക്കാനോ അല്ലെങ്കിൽ 30 ദിവസത്തെ തടവ് ശിക്ഷയായി നൽകാനോ ഈ നിയമം ശുപാർശ ചെയ്യുന്നു. എന്നാൽ ആദ്യ കാലത്ത് ഈ നിയമത്തെ കുറിച്ചുള്ള നിർവചനം തീർത്തും അവ്യക്തമായിരുന്നു. തുടർന്ന് 2020 -ൽ ഈ ശിക്ഷാനിയമത്തിൽ ഒരു ഭേദഗതി വരുത്തി. അതുപ്രകാരം അന്യായമായി ഒരു വ്യക്തിക്ക് അസ്വസ്ഥത ഉളവാക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഈ നിയമത്തിന്‍റെ കീഴിൽ കൊണ്ടുവന്നു. കൂടാതെ വർഷങ്ങളായി പിഴയായി ഈടാക്കിയിരുന്ന 200 പെസോ 5,000 പെസോയായി (7,500 രൂപ) ഉയർത്തി.അതായത് പിഴത്തുക 25% വർദ്ധിപ്പിക്കുകയും നിയമം കൂടുതൽ കർക്കശമാക്കുകയും ചെയ്തെന്ന്. അറിഞ്ഞോ അറിയാതെയോ ഈ ഈ നിയമം മൂലം പ്രശ്നത്തിലാക്കപ്പെടുന്നവരിൽ കൂടുതലാളുകളും വിനോദസഞ്ചാരികൾ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ലോകമെമ്പാടും ഇത്തരത്തിലുള്ള നിരവധി നിയമങ്ങൾ നിലവിലുണ്ട്. ഉദാഹരണത്തിന് ഇംഗ്ലണ്ടിൽ പട്ടം പറത്തുന്നത് മെട്രോപൊളിറ്റൻ പോലീസ് ആക്ട് 1839 പ്രകാരം നിയമ വിരുദ്ധമാണ്. സിംഗപ്പൂരിൽ 1992 മുതൽ ച്യൂയിംഗ് ഗം നിയമ വിരുദ്ധമാണ്. നിങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ബെൽജിയത്തിൽ മരം കയറുന്നതും പൊതുസ്ഥലത്ത് ഗെയിമുകൾ കളിക്കുന്നതും കുറ്റകൃത്യമാണെന്നും അറിയുക.
കൂടുതല്‍ വായിക്കാന്‍: 'ഇത് ഇംഗ്ലണ്ട് ആണോ? ഇന്ത്യയാണ്'; കര്‍ഷകരോട് ഇംഗ്ലീഷില്‍ സംസാരിച്ചയാളെ തിരുത്തി മുഖ്യമന്ത്രി
കൂടുതല്‍ വായിക്കാന്‍: കൊവിഡ് ബാധിച്ച അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത മകന്‍റെ കുറിപ്പ് പങ്കുവച്ച് അമ്മ; വൈറല്‍ പോസ്റ്റ്