എയർപോർട്ടിൽ ഇരട്ടകളുടെ 'തമാശ', ജീവനക്കാരിയെ പറ്റിച്ചതിങ്ങനെ, ഇത്രയ്ക്ക് വേണോ എന്ന് നെറ്റിസൺസ്

സുരക്ഷാ പരിശോധനയ്ക്കായി ഒരു വരിയിൽ ക്യൂ നിൽക്കുന്ന നിക്കോയും മാർക്കോയുമാണ് വീഡിയോയിൽ. പരിശോധനയ്ക്കായുള്ള ഇരുവരുടെയും ഊഴം എത്തുന്നതിന് തൊട്ടുമുൻപായി അവർ തങ്ങളുടെ പാസ്പോർട്ടുകൾ പരസ്പരം മാറ്റുന്നു. 

identical twins switch passports in airport video

സമാനമായ ശാരീരിക സവിശേഷതകൾ മാത്രമല്ല പലപ്പോഴും സമാന സ്വഭാവങ്ങളും വ്യക്തിത്വ സവിശേഷതകളും കൂടി പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ് ഐഡന്റിക്കൽ ട്വിൻസ് അഥവാ സരൂപ ഇരട്ടകൾ. ആളുകൾക്ക് പരസ്പരം തിരിച്ചറിയാനാകാത്ത വിധം സമാനമായ ഇവർ പലപ്പോഴും കുടുംബാംഗങ്ങളെ പോലും ആശയക്കുഴപ്പത്തിൽ ആക്കും എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ചെറിയ ചില തമാശകൾ ഒക്കെ ഒപ്പിക്കുന്നതും ഇത്തരം ഇരട്ട സഹോദരങ്ങളുടെ പതിവായിരിക്കും. 

ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഐഡന്റിക്കൽ ട്വിൻസ് ആയ രണ്ട് സഹോദരങ്ങൾ പാസ്പോർട്ടുകൾ പരസ്പരം മാറ്റി വിമാനത്താവളത്തിലെ സുരക്ഷാപരിശോധന വിജയകരമായി പൂർത്തിയാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇത്. ഇത് ഇവർ തന്നെയാണ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.

നിക്കോ മാർട്ടിനോവിച്ച്, മാർക്കോ മാർട്ടിനോവിച്ച് എന്നീ ഇരട്ട സഹോദരങ്ങളാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്. തന്റെ ഇരട്ട സഹോദരനൊപ്പം പാസ്പോർട്ട് മാറ്റുന്നു എന്ന കുറിപ്പോടെ നിക്കോയാണ് വീഡിയോ ത്രെഡ്‌സിൽ പങ്കുവെച്ചത്. സുരക്ഷാ പരിശോധനയ്ക്കായി ഒരു വരിയിൽ ക്യൂ നിൽക്കുന്ന നിക്കോയും മാർക്കോയുമാണ് വീഡിയോയിൽ. പരിശോധനയ്ക്കായുള്ള ഇരുവരുടെയും ഊഴം എത്തുന്നതിന് തൊട്ടുമുൻപായി അവർ തങ്ങളുടെ പാസ്പോർട്ടുകൾ പരസ്പരം മാറ്റുന്നു. 

തങ്ങൾ പാസ്പോർട്ട് മാറ്റിയത് സുരക്ഷ ഉദ്യോഗസ്ഥർക്ക് മനസ്സിലാകുന്നുണ്ടോ എന്നറിയാനായിരുന്നു ഇരുവരുടെയും ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥർക്ക് മനസിലായില്ലാ എന്ന് മാത്രമല്ല യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ഇരുവരും സുരക്ഷാ പരിശോധന പൂർത്തിയാക്കുകയും ചെയ്തു.

വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ചിലരൊക്കെ ഇതിനെ തമാശയായി കണ്ടെങ്കിലും അതീവസുരക്ഷ വേണ്ടുന്ന എയർപോർട്ട് പോലുള്ള സ്ഥലങ്ങളിൽ ഈ തമാശ വേണോ എന്ന് ചോദിച്ചവരും ഇത് സാധ്യമാണോ എന്ന് ചോദിച്ചവരും ഉണ്ട്. മറ്റ് ചിലര്‍ കുറിച്ചത്, ഇനി നിങ്ങൾ നിങ്ങളുടെ വിരൽ അടയാളങ്ങൾ കൂടി ഒന്നാണോ എന്ന് പരിശോധിച്ചു നോക്കണം എന്നായിരുന്നു.

ജീവനക്കാർക്ക് പകരം എഐ; തൊഴിലാളികളെ അവർപോലുമറിയാതെ ഒഴിവാക്കുന്നതിങ്ങനെ, 'സയലൻ്റ് ഫയറിംഗ്' രീതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios