ആനമലയില്‍ നിന്നും 'ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാനൊരു ചിത്രം' പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥ
ആനയുടെ താടിക്കും മുന്‍കാലുകള്‍ക്കും ഇടയിലായി ഒരു കൊച്ച് ആനക്കുട്ടിയും കിടക്കുന്നു. ഒരു കാടിന്‍റെ ശാന്തതയില്‍ നിന്നും പകര്‍ത്താന്‍ പറ്റിയ ഏറ്റവും മനോഹരമായ ചിത്രമായിരുന്നു അത്.
തമിഴ്നാട് സംസ്ഥാന സര്‍ക്കാറിന്‍റെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം - വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്ക് ഏറെ പരിചയമുള്ള വ്യക്തിയാണ്. അരിക്കൊമ്പന്‍ പ്രശ്നത്തിലും അല്ലാതെയും വന്യ ജീവികളുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും സുപ്രിയ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴി പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്നു. കാടിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഏറെ സഹായകരമാണ് സുപ്രിയയുടെ പോസ്റ്റുകള്‍. കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവച്ച ഒരു ചിത്രം ഏറെ പേരുടെ ഹൃദയത്തെ ആകര്‍ഷിച്ചു. കേരള - തമിഴ്നാട് അതിര്‍ത്തിയിലെ ആനമലയില്‍ നിന്നും കൂട്ടം തെറ്റിയ ആനയെ അതിന്‍റെ അമ്മയോടൊപ്പം വിട്ടപ്പോള്‍ ലഭിച്ച ഹൃദയസ്പര്‍ശിയായ ഒരു കാഴ്ചയായിരുന്നു അത്.
ചിത്രം പങ്കുവച്ച് കൊണ്ട് സുപ്രിയ ഇങ്ങനെ എഴുതി,' ഒരു ചിത്രം ഒരു ദശലക്ഷം വാക്കുകൾ വിലമതിക്കുമ്പോള്‍. രക്ഷപ്പെടുത്തിയ കുട്ടിയാന അമ്മയോടൊപ്പം ഒത്തുചേർന്ന ഉച്ചയ്ക്ക് ശേഷം അമ്മയുടെ കൈകളിൽ കിടന്ന് ഉറങ്ങുന്നു. അവന്‍ വലിയ കൂട്ടത്തോടൊപ്പം വീണ്ടും നീങ്ങുകയും ചെയ്യുന്നു. ആനമല ടൈഗർ റിസർവിലെവിടെയോ ഫോറസ്റ്റ് ഫീൽഡ് സ്റ്റാഫ് എടുത്ത ചിത്രം. അവരുടെ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷിക്കുന്നു.' ചിത്രത്തില്‍ കാട്ടിന് നടുവിലെ ഒരു പാറപ്പുറത്തിന് സമീപത്തായി ഒരു കാട്ടാന കിടക്കുന്നത് കാണാം. ആനയുടെ താടിക്കും മുന്‍കാലുകള്‍ക്കും ഇടയിലായി ഒരു കൊച്ച് ആനക്കുട്ടിയും കിടക്കുന്നു. ഒരു കാടിന്‍റെ ശാന്തതയില്‍ നിന്നും പകര്‍ത്താന്‍ പറ്റിയ ഏറ്റവും മനോഹരമായ ചിത്രമായിരുന്നു അത്. ഈ ചിത്രത്തിന് മുമ്പ് ഡിസംബര്‍ 30 ന് തോട്ടില്‍ നിന്നും കണ്ടെത്തിയ കുട്ടിയാനയെ കൂട്ടത്തോടൊപ്പം ചേര്‍ക്കാനായി കൊണ്ട് പോകുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഡിയോയും സുപ്രിയ പങ്കുവച്ചിരുന്നു.
പൂച്ചക്കുഞ്ഞിനെ റാഞ്ചാനായി പറന്നിറങ്ങുന്ന പരുന്ത്... വീഡിയോ കണ്ടത് രണ്ട് കോടി പേര്‍ !
തിയ്യ, നായര്‍ ജാതികള്‍ക്ക് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്കാരുമായി ജനിതക ബന്ധമെന്ന് പഠനം !
സാമൂഹിക മാധ്യമ ഉപയോക്താക്കളെ ചിത്രം ഏറെ ആകര്‍ഷിച്ചു. പലരും തങ്ങളുടെ സന്തോഷം മറച്ച് വച്ചില്ല. ചിലര്‍ സന്നദ്ധസേവനത്തിന് തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തി. 'ഈ ആനക്കുട്ടിയെ അമ്മയുമായി വീണ്ടും ഒന്നിപ്പിച്ച ഓരോ തമിഴ്നാട് വനംവകുപ്പ് ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കുമാണ് ക്രെഡിറ്റ്. ഈ ചിത്രം അവർ തലമുറകളോളം കൊണ്ടുപോകുന്ന ഒന്നാണ്. എത്ര മഹത്തായ പ്രവൃത്തിയാണ് അവര്‍ ചെയ്തിരിക്കുന്നത്.' മറ്റൊരു കാഴ്ചക്കാരന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. 'അമ്മയോടൊപ്പം ശാന്തമായി ഉറങ്ങുന്ന ആനക്കുട്ടി. മൃഗരാജ്യത്തെ സൗമ്യവും ശക്തവുമായ ആത്മബന്ധത്തിന്‍റെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മപ്പെടുത്തല്‍.' വേറൊരു കാഴ്ചക്കാരന്‍ കുറിച്ചു. നിരവധി പേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ ആനക്കുട്ടിയ്ക്ക് അമ്മയെ തിരിച്ച് കിട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചു.