'ഞാൻ അവധിയിലായിരിക്കും, ബൈ'; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു ലീവ് ആപ്ലിക്കേഷന്‍

യുവാവിന്‍റെ അവധി അപേക്ഷ, നിരവധി ചോദ്യങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ഉയര്‍ത്തിയത്. അവധി എടുക്കണമെങ്കിൽ ആളുകൾ കാരണങ്ങൾ നിരത്തേണ്ടതില്ല. അത് അവരുടെ അവകാശമാണെന്നായിരുന്നു ചിലര്‍ കുറിച്ചത്.  
 

I will be on Leave bye A leave application that has gone viral on social media


മൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ അവധി അപേക്ഷകള്‍ എങ്ങനെ വേണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. അതിന് കാരണമായത്, നിക്ഷേപകനായ സിദ്ധാര്‍ത്ഥ് ഷാ തന്‍റെ എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ച ഒരു അവധി അപേക്ഷയും. അദ്ദേഹം പങ്കുവച്ച അവധി അപേക്ഷിയില്‍ വാചാടോപങ്ങളൊന്നുമില്ല. വളരെ ലളിതമായൊരു അവധി അപേക്ഷ. അതും വെറും രണ്ടോ മൂന്നോ വാക്കില്‍. 'ഹായ് സിദ്ധാർത്ഥ്, ഞാൻ 2024 നവംബർ 8 ന് അവധിയിലായിരിക്കും, ബൈ.' അത്രമാത്രമേ ആ അവധി അപേക്ഷയില്‍ ഉണ്ടായിരുന്നൊള്ളൂ. അത് മതിയെന്നാണ് പല സമൂഹ മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെട്ടതും. 

'എന്‍റെ ജെൻ ഇസഡ് ടീം അവരുടെ അവധികൾ എങ്ങനെയാണ് അംഗീകരിക്കുന്നത്'  എന്ന കുറിപ്പോടെയായിരുന്നു സിദ്ധാർത്ഥ് ഷാ, തനിക്ക് ലഭിച്ച അവധി അപേക്ഷയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചത്. കുറിപ്പ് വളരെ വേഗം സമൂഹ മധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ഒറ്റ ദിവസം കൊണ്ട് 21 ലക്ഷം പേരാണ് ആ അവധി അപേക്ഷ കണ്ടത്. പരമ്പരാഗത അവധി അപേക്ഷാ രീതികളില്‍ നിന്നെല്ലാം വ്യത്യസ്തമായ ആ അവധി അപേക്ഷ സമൂഹ മാധ്യമ ഉപയോക്താക്കളെ ഹഠാദാകർഷിച്ചു. പിന്നാലെ അവധി അപേക്ഷകള്‍ ചുരുക്കം വാക്കുകളില്‍ ലഘുവായി എഴുതുന്നതാണ് ആകര്‍ഷകമെന്ന് ചിലരെഴുതി. 

'അമ്മയുടെ അനിഷ്ടമോ, അച്ഛൻ സമ്മതിക്കാത്തതോ'; കാരണമെന്തായാലും വിറ്റ സാധനം തിരിച്ചെടുക്കില്ല; വീഡിയോ വൈറൽ

പ്രതിശ്രുത വരൻ യുഎസ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല; വിവാഹ നിശ്ചയം വേണ്ടെന്ന് വച്ച് വധു

അതേസമയം, മറ്റ് ചിലര്‍‌ തന്‍റെ മേലുദ്യോഗസ്ഥന് ഇത്തരമൊരു അവധി അപേക്ഷ നല്‍കുന്നതിന് യുവാവിന് ഏങ്ങനെ ധൈര്യം തോന്നിയെന്ന് അത്ഭുതപ്പെട്ടു. 'ഞാൻ എന്‍റെ മാനേജർക്ക് ഇത്തരമൊരു സന്ദേശം അയച്ചിരുന്നുവെങ്കിൽ, എന്‍റെ പെരുമാറ്റ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അദ്ദേഹം എച്ച്ആറുമായി ഒരു മീറ്റിംഗ് വയ്ക്കുമായിരുന്നു." ഒരു ഉപയോക്താവ് കുറിച്ചു. ചിലര്‍ ഈ അപേക്ഷ പാസാക്കിയോയെന്ന് സിദ്ധാര്‍ത്ഥ് ഷായോട് ചോദിച്ചു. 'യെസ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. "ഇത് സാധാരണമാണ്. അവധി എടുക്കണമെങ്കിൽ ആളുകൾ കാരണങ്ങൾ നിരത്തേണ്ടതില്ല. അത് അവരുടെ അവകാശമാണ്," ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'അത് അങ്ങനെയായിരിക്കണം. ഹ്രസ്വമായ വ്യക്തമായ സന്ദേശം. അതോ നിങ്ങൾക്ക് ബ്രിട്ടീഷ് കാലഘട്ടം വേണോ?  "നവംബർ 8 ന് അവധി അഭ്യർത്ഥിക്കാൻ ഞാൻ യാചിക്കുന്നു"  എന്ന് വേണോ? അവർ യാചകരാണെന്ന് ഇപ്പോൾ കരുതുന്നില്ല എന്നതിൽ സന്തോഷം.' മറ്റൊരു കാഴ്ചക്കാരന്‍ അല്പം രൂക്ഷമായി പ്രതികരിച്ചു. 

കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കുകള്‍ ഇനി മാതാപിതാക്കള്‍ കാണണ്ട; വിലക്കുമായി ഡച്ച് സ്കൂള്‍

Latest Videos
Follow Us:
Download App:
  • android
  • ios