13 വർഷം മുമ്പ് സുനാമിയില്‍ മരിച്ച ഭാര്യയുടെ ഭൗതികാവശിഷ്ടങ്ങള്‍ തേടി ഇന്നും കടലില്‍ മുങ്ങിത്തപ്പുന്ന ഭര്‍ത്താവ്
"എനിക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, അവള്‍ക്കായി എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യവും ഇത് മാത്രമാണ്. അവളെ അന്വേഷിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. സമുദ്രത്തിൽ ഇറങ്ങുമ്പോള്‍ ഞാന്‍ അവളോട് ഏറ്റവും അടുത്തതായി തോന്നുന്നു," യാസുവോ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുനാമി തിരമാലയില്‍ നഷ്ടപ്പെട്ട ഭാര്യയെ അന്വേഷിച്ച് ഭര്‍ത്താവ്. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ യഥാവിധി ചെയ്യുന്നതിനായി, ഇന്നും ആഴ്ചയില്‍ ഒരു ദിവസം അദ്ദേഹം കടലില്‍ മുങ്ങിത്തപ്പുന്നു. ജപ്പാനില്‍ 2011 -ലുണ്ടായ സുനാമിയിലാണ് ഇന്ന് 60 വയസുള്ള ബസ് ഡ്രൈവറായ യാസുവോ തകമാത്സുവിന് ഭാര്യ യുക്കോയെ നഷ്ടപ്പെട്ടത്. അന്ന് മുതല്‍ ആഴ്ചയിലൊരിക്കല്‍ അദ്ദേഹം തന്‍റെ ഭാര്യയുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കായി കടലില്‍ മുങ്ങിത്തപ്പുന്നു. ഇതിനകം അദ്ദേഹം 600 -ലേറെ തവണ ഭാര്യയുടെ ഭൗതികാവശിഷ്ട കടലാഴങ്ങളില്‍ മുങ്ങിത്തപ്പിക്കഴിഞ്ഞു.
ഫുകുഷിമ മേഖലയിൽ വ്യാപകമായ നാശം വിതച്ചാണ് സുമാനിത്തിര കടന്ന് പോയത്. അന്ന് 20,000-ത്തോളം പേർ കൊല്ലപ്പെടുകയും 2,500-ലധികം പേരെ കാണാതാവുകയും ചെയ്തു. 2011 മാർച്ച് 11 ന് ആഞ്ഞടിച്ചത് മനുഷ്യ ചരിത്രത്തിലെ നാലാമത്തെ ഏറ്റവും വിനാശകരമായ സുനാമിയാണ്. ജപ്പാനെ ഇതുവരെ ബാധിച്ചതിൽ വച്ച് ഏറ്റവും മാരകമായ സുനാമി. അന്ന്, യൂക്കോ സമീപത്തെ ബാങ്കിൽ ജോലിക്കെത്തിയിരുന്നു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരെല്ലാം മുപ്പതടി ഉയരമുള്ള ബാങ്ക് കെട്ടിടത്തിന്‍റെ മേൽക്കൂരയിലേക്ക് പ്രാണരക്ഷാര്‍ത്ഥം കയറി നിന്നു. പക്ഷേ, സുമാനിത്തിര അടിച്ചത് 60 അടി ഉയരത്തിലായിരുന്നെന്ന് മെട്രോ റിപ്പോർട്ട് ചെയ്യുന്നു. മരിച്ച് ഒരു ദശാബ്ദത്തില്‍ ഏറെയായിട്ടും അദ്ദേഹം ഇന്നും ഭാര്യയുടെ ഭൌതികാവശിഷ്ടങ്ങള്‍ക്കായുള്ള അന്വേഷണത്തിലാണ്.
സാന്ദ്രയ്ക്കും സുഹൈലിനും മാംഗല്യം; താലിയും കല്യാണ പുടവയുമൊരുക്കി ഹരിത കര്‍മ്മ സേന
യൂക്കോയെ കാണാതായ ബാങ്ക് കെട്ടിടത്തിന് സമീപത്തെ കലുങ്കില്‍, ഭാര്യയുടെ ഭൌതികാവശിഷ്ടങ്ങള്‍ക്കായി മുങ്ങിത്തപ്പുന്നതിനായി യാസുവോ തകമാത്സു സ്കൂബ ഡൈവിംഗ് പഠിച്ചു. വെള്ളത്തിനടിയിലെ സുനാമി അവശിഷ്ടങ്ങൾ വൃത്തിയാക്കുന്ന സന്നദ്ധപ്രവർത്തകനായ മസയോഷി തകഹാഷിയാണ് ഇതിനായി അദ്ദേഹത്തെ പരിശീലിപ്പിച്ചത്. ഇതിനകം അദ്ദേഹം ഭാര്യയ്ക്ക് വേണ്ടി 600 -ലേറെ മുങ്ങിത്തപ്പലുകള്‍ നടത്തിക്കഴിഞ്ഞു. ഭാര്യയ്ക്ക് ശരിയായ സംസ്കാരം നടത്താമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏകദേശം പത്ത് വർഷത്തോളമായി കൊടുംതണുപ്പുള്ള കടലിൽ മസയോഷി തകഹാഷിയോടൊപ്പമാണ് യാസുവോ തകമാത്സുവിന്‍റെ തിരച്ചില്‍.
സുനാമി അപകടം നടന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാങ്ക് കെട്ടിടത്തിന്‍റെ സമീപത്ത് നിന്നും അദ്ദേഹത്തിന് ഭാര്യയുടെ ഫോണ്‍ ലഭിച്ചു. പക്ഷേ, ഇത്രയും വര്‍ഷങ്ങളായിട്ടും മറ്റൊന്നും അദ്ദേഹത്തിന് കണ്ടെത്താനായില്ല. ഭാര്യയുടെ അവസാന ഫോണ്‍ സന്ദേശം ഫോണില്‍ നിന്നും അദ്ദേഹം കണ്ടെത്തി. 'നിനക്ക് സുഖമാണോ? എനിക്ക് വീട്ടിലേക്ക് പോകണം. സുനാമി വിനാശകരമാണ്' പക്ഷേ. ആ സന്ദേശം തന്‍റെ ഭര്‍ത്താവിന് അയക്കാന്‍ യൂക്കോയ്ക്ക് കഴിഞ്ഞില്ല. എങ്കിലും സുനാമിയുടെ ഭീകരത തന്‍റെ ഭര്‍ത്താവിനെ അറിയിക്കാന്‍ അവള്‍ ശ്രമിച്ചു. "എനിക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, അവള്‍ക്കായി എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യവും ഇത് മാത്രമാണ്. അവളെ അന്വേഷിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. സമുദ്രത്തിൽ ഇറങ്ങുമ്പോള്‍ ഞാന്‍ അവളോട് ഏറ്റവും അടുത്തതായി തോന്നുന്നു," യാസുവോ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൂടുതല്‍ പണം സമ്പാദിക്കാന്‍ 21 വർഷം ലളിത ജീവിതം; പക്ഷേ, കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് 45 -കാരന്‍