ഭർത്താവ് ദീർഘദൂര ട്രക്ക് ഡ്രൈവർ, ഒപ്പം ജീവിക്കാൻ സ്വന്തം ജോലി ഉപേക്ഷിച്ച് ഭാര്യ; ഇരുവരും സമൂഹ മാധ്യമ താരങ്ങൾ

ദീർഘദൂര ട്രക്ക് ഡ്രൈവറായ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തന്‍റെ ജോലി ഉപേക്ഷിച്ചു. ഇന്ന് യുഎസിലെ മിക്ക സംസ്ഥാനങ്ങളിലൂടെയും ഒരുമിച്ചാണ് ഇരുവരുടെയും യാത്ര. ഒപ്പം സമൂഹ മാധ്യമത്തിലെ താരങ്ങളുമാണ് ഇരുവരും. 

Husband is a truck driver and wife quits her job to live with him


പുതിയ കാലത്ത് ഭര്‍ത്താവിനും ഭാര്യയ്ക്കും ഒരേ സ്ഥലത്ത്, അതുമല്ലെങ്കില്‍ ഒരേ നഗരത്തിലെങ്കിലും ജോലി ലഭിക്കുക എന്നത് ഏറെ പാടുള്ള കാര്യമാണ്. പ്രത്യേകിച്ചും ഇരുവരും രണ്ട് മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍. സ്ത്രീകളും ജോലിക്ക് പോയതാല്‍ മാത്രമേ ഇന്ന് ഒരു കുടുംബം സുഗമമായി കൊണ്ട് പോകാന്‍ കഴിയൂവെന്നത് പ്രശ്നങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമാക്കുന്നു. എന്നാല്‍, എന്നും ഒരുമിച്ച് ജീവിക്കാനായി യുഎസ് ദമ്പതികളായ ജെർമെയ്നും മില ഹോർട്ടണും കണ്ടെത്തിയ മാര്‍ഗ്ഗം ഒരാളുടെ ജോലി ഉപേക്ഷിക്കുക എന്നതായിരുന്നു. 

31 -കാരനായ ജെർമെയ്ന്‍, അമേരിക്കന്‍ സംസ്ഥാനങ്ങളിലുടനീളം വലിയ റഫ്രിജറേറ്ററുകൾ കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവറാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് സ്ഥിരമായി ഒരു ഇടത്ത് തങ്ങാനോ കുടുംബം മുന്നോട്ട് കൊണ്ട് പോകാനോ കഴിയില്ല. ജോലിക്കായി ജെർമെയ്ന്‍ പലപ്പോഴും പല സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുകയായിരിക്കും. സ്ഥിരമായ ഒരിടം അദ്ദേഹത്തിന് അസാധ്യമാണ്. ജീവിതവും ട്രക്കില്‍ തന്നെ എന്ന് പറയാം.  ഈ പ്രതിസന്ധിയെ അറ്റ്ലാന്‍റ സ്വദേശിയും ജെർമെയ്ന്‍റെ ഭാര്യയുമായി മില ഹോര്‍ട്ടണ്‍ (29) മറികടന്നത് സ്വന്തം ജോലി രാജിവച്ച് കൊണ്ടായിരുന്നു. 

18 മാസത്തിനിടെ 11 പേരെ കൊലപ്പെടുത്തി, ഇരകളുടെ മുതുകിൽ 'ചാപ്പ കുത്ത്'; ഒടുവില്‍ സീരിയൽ കില്ലർ അറസ്റ്റിൽ

തുർക്കി തീരത്ത് നിന്നനിൽപ്പിൽ മുങ്ങി കൂറ്റൻ ചരക്ക് കപ്പൽ; ക്രൂ അംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറൽ

2017 -ൽ വിമാനത്താവളത്തിൽ ഇലക്ട്രിക് കാർട്ട് ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് മില, ജെർമെയ്നെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് 2018 ൽ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ ആരംഭിച്ചു. 2019 -ൽ ഇവര്‍ വിവാഹിതരായി. 2021 -ല്‍ ജോലിയില്‍ നിന്നും രാജിവച്ച മില ഹോര്‍ട്ടണ്‍ ഇന്ന് ജെർമെയ്നൊപ്പം അമേരിക്ക മൊത്തം ചുറ്റി സഞ്ചരിക്കുന്നു. ഇരുവരുടെയും വിവാഹത്തിനും മിലയുടെ രാജിക്കും പിന്നാലെ ജെർമെയ്ന്‍ പുതിയൊരു ട്രക്ക് സ്വന്തമാക്കി. ഒപ്പം ജെർമെയ്ന്‍റെ കമ്പനി അദ്ദേഹത്തിന് സ്വീകാര്യമായ വര്‍ക്ക് ഷെഡ്യൂൾ അനുവദിച്ചതോടെ കാര്യം കുശാല്‍.  ഏത് റൂട്ടിലാണ് ഓരോ തവണയും ഓടേണ്ടെതെന്ന് തെരഞ്ഞെടുക്കാന്‍‌ ജെർമെയ്നെ കമ്പനി അനുവദിച്ചു. ഭാര്യയെ ഒപ്പം കൂട്ടുന്നതിലും കമ്പനിക്ക് എതിര്‍പ്പുകളുണ്ടായിരുന്നില്ല. 

ഇതോടെ തന്‍റെ ട്രക്കില്‍ ചെറിയ പണികള്‍ ചെയ്ത ജെർമെയ്ന്‍ ഒരു അടുക്കളയും കിടപ്പുമുറിയും ട്രക്കില്‍ നിർമ്മിച്ചു. കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ട്രക്ക് നിര്‍ത്തുന്ന സ്ഥലങ്ങളിലെ പെട്രോള്‍ സ്റ്റേഷനുകളോ മറ്റോ തെരഞ്ഞെടുക്കുന്നു. ഇരുവരുടെയും ജീവിതം ഇന്ന് ആ ട്രക്കില്‍ തന്നെയാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ വര്‍ക്ക് ഫ്രം ഹോം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സഞ്ചരിക്കുന്ന വീട്ടില്‍ തന്നെ ജോലിയും. ഒരിമിച്ച് ജീവിക്കുന്നതിനൊപ്പം ഭാര്‍ത്താവിനൊപ്പം രാജ്യമെമ്പാടും സഞ്ചരിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് മിലയും. ഇന്ന് സമൂഹ മാധ്യമത്തില്‍ ഏറെ ആരാധകരുള്ള സെലിബ്രിറ്റികള്‍ കൂടിയാണ് ഇരുവരും. 

'നിനക്ക് അത്യാവശ്യമാണെന്നറിയാം'; മോഷ്ടാവിന് വൈകാരിക കുറിപ്പുമായി ഉടമ, പിന്നാലെ ബൈക്ക് യഥാസ്ഥാനത്ത്, വീഡിയോ
 

Latest Videos
Follow Us:
Download App:
  • android
  • ios