അന്‍റാർട്ടിക്കയിൽ കണ്ടെത്തിയ പർവതം ഏലിയൻസ് നിർമ്മിതിയോ? പർവതത്തിന്‍റെ പിരമിഡ് ആകൃതിയെ ചൊല്ലി തർക്കം രൂക്ഷം

ജനപ്രിയ ഇൻസ്റ്റാഗ്രാം പേജായ യുണിലാഡ് കഴിഞ്ഞ ദിവസം അന്‍റാർട്ടിക്കയിലെ ഒരു പർവതത്തിന്‍റെ ഫോട്ടോ പങ്കുവെച്ചതോടെയാണ് അത് മനുഷ്യനിർമ്മിത പിരമിഡാണെന്നും ​ഗൂ​ഗിൾ മാപ്പിന്‍റെ സഹായത്തോടെയാണ് അത് കണ്ടെത്തിയതെന്നുമുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായത്.

huge debate on social media over a pyramid shaped mountain found in Antarctica

ഗൂഗിള്‍ മാപ്പിന്‍റെ വരവോടെ സാധാരണക്കാരനും ഓണ്‍ലൈനിലിരുന്ന് ഭൂമിയിലെ ഏതൊരു സ്ഥലവും വെര്‍ച്വലായി കാണാന്‍ സാധിക്കുന്നു. പല വാഹന യാത്രക്കാരെയും വഴി തെറ്റിക്കുമെങ്കിലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഇതിനകം നിരവധി കണ്ടെത്തലുകള്‍ ലോകമെങ്ങു നിന്നും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു കണ്ടെത്തല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റ് ഓണ്‍ലൈനുകളിലും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഗൂഗിള്‍ മാപ്പ് വഴി അന്‍റാര്‍ട്ടിക്കയില്‍ മുമ്പ് കാണ്ടിട്ടില്ലാത്ത അജ്ഞാതമായ ഒരു 'പിരമിഡ്' കണ്ടെത്തിയെന്നതായിരുന്നു ആ കൌതുക വാര്‍ത്ത. 

ജനപ്രിയ ഇൻസ്റ്റാഗ്രാം പേജായ യുണിലാഡ് കഴിഞ്ഞ ദിവസം അന്‍റാർട്ടിക്കയിലെ ഒരു പർവതത്തിന്‍റെ ഫോട്ടോ പങ്കുവെച്ചതോടെയാണ് അത് മനുഷ്യനിർമ്മിത പിരമിഡാണെന്നും ​ഗൂ​ഗിൾ മാപ്പിന്‍റെ സഹായത്തോടെയാണ് അത് കണ്ടെത്തിയതെന്നുമുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായത്. എന്നാൽ, ഈ പിരമിഡിന് പിന്നിലെ  സത്യം മറ്റൊന്നാണ്. അന്‍റാർട്ടിക്കയിലെ എൽസ്വർത്ത് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന മറ്റേതൊരു പർവതത്തെയും പോലെയാണ് ഈ പിരമിഡും.

1935 നവംബർ 23-ന് ഒരു വിമാന യാത്രയ്ക്കിടെ അമേരിക്കൻ വൈമാനികനായ ലിങ്കൺ എൽസ്വർത്താണ് ഔപചാരികമായ പേരില്ലാത്ത ഈ 'പിരമിഡ്' പർവ്വതം ആദ്യമായി കണ്ടെത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) 2007 ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. എൽസ്വർത്ത് പർവതനിരകളുടെ തെക്ക് ഭാഗത്ത്, ഹെറിറ്റേജ് റേഞ്ച് എന്ന പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 500 ദശലക്ഷം വർഷം പഴക്കമുള്ള കേംബ്രിയൻ കാലഘട്ടത്തിലെ ട്രൈലോബൈറ്റുകൾ ഉൾപ്പെടെയുള്ള അസാധാരണമായ ഫോസിലുകൾ കണ്ടെത്തിയതിനാലാണ് ഹെറിറ്റേജ് റേഞ്ചിന് ആ പേര് നൽകിയിരിക്കുന്നത്.

ചെങ്കിസ് ഖാന്‍റെ ശവകുടീരം കണ്ടെത്തി; ഒപ്പം അളവറ്റ നിധി, 68 പുരുഷന്മാർ, 16 സ്ത്രീകൾ, 12 കുതിരകളുടെ അസ്ഥികൂടവും

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by UNILAD (@unilad)

17 -ൽ വിവാഹം, 18 -ൽ അമ്മ, 34 -ാം വയസിൽ മുത്തശ്ശിയും; വൈറലായി സിംഗപ്പൂരിലെ സോഷ്യൽ മീഡിയ ഇൻഫ്ലവൻസർ

അന്‍റാർട്ടിക്കയിലെ മറ്റ് പർവതങ്ങളിൽ നിന്ന് 'പിരമിഡ്' പർവതത്തെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ സവിശേഷമായ ആകൃതിയാണ്. പരിസ്ഥിതി ശാസ്ത്ര പ്രൊഫസറായ മൗറി പെൽറ്റോ പറയുന്നതനുസരിച്ച് പർവതത്തിന്‍റെ രൂപമാറ്റത്തിന് കാരണം 'ഫ്രീസ്-തൗ' മണ്ണൊലിപ്പാണ്. പർവതത്തിന്‍റെ വിള്ളലുകളിൽ മഞ്ഞോ വെള്ളമോ വീഴുമ്പോഴാണ് 'ഫ്രീസ്-തൗ' മണ്ണൊലിപ്പ് സംഭവിക്കുന്നതെന്ന് പെൽറ്റോ വിശദീകരിക്കുന്നു. രാത്രിയിൽ, താപനില കുറയുമ്പോൾ, ഈ മഞ്ഞ് / ജലം മരവിച്ച് ഐസായി വികസിക്കുന്നു. ഐസ് വികസിക്കുമ്പോള്‍ അത് മലയിൽ ചെറിയ വിള്ളലുകൾ ഉണ്ടാക്കുന്നു.

ഒന്നര കോടി ടിപ്പ്, ആറ് കോടി വേറ്റിംഗ് ചാര്‍ജ്ജ്; 62 രൂപയുടെ ഓട്ടത്തിന് ഊബർ നല്‍കിയ ബില്ല് 7 കോടിയുടേത്

കാലപ്പഴക്കത്തില്‍ ഇത് പർവതത്തെ ഒരു പരിധിവരെ നശിപ്പിക്കുകയും ക്രമേണ പര്‍വ്വതം ചെറുതായി പൊട്ടിപ്പോവുകയും ചെയ്യുന്നു. അങ്ങനെയാണ് പർവ്വതങ്ങൾക്ക് സവിശേഷമായ പിരമിഡൽ രൂപം ലഭിക്കുന്നത്. ആൽപ്‌സിലെ അറിയപ്പെടുന്ന മാറ്റർഹോൺ പർവതവും പിരമിഡ് ആകൃതിയിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പന്ത്രണ്ടാമത്തെ പർവതമായ ബ്രോഡ് പീക്കും പിരമിഡിന്‍റെ ആകൃതിയിലാണ്. ലളിതമായി പറഞ്ഞാൽ, മനുഷ്യൻ ഉണ്ടാക്കിയതോ അന്യഗ്രഹ ജീവികളാൽ നിർമ്മിച്ചതോ ആയ മറഞ്ഞിരിക്കുന്ന പിരമിഡ് അന്‍റാർട്ടിക്കയിൽ ഇല്ല. പ്രകൃതിദത്തമായ മണ്ണൊലിപ്പിനെ തുടര്‍ന്ന് സ്വാഭാവികമായി രൂപപ്പെട്ട ഒരു പിരമിഡൽ പർവതമാണ് എൽസ്വർത്ത് പർവതം. 

ഫോണിൽ മുഴുകിയ അമ്മ, കൈകുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചു; പിന്നീട് കുഞ്ഞിനെ അന്വേഷിക്കുന്ന വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios